Quantcast
Channel: DC Books

ചാള്‍സ് ഡാര്‍വിന്റെ ചരമവാര്‍ഷിക ദിനം

$
0
0

ജീവിവര്‍ഗ്ഗങ്ങളെല്ലാം പൊതുപൂര്‍വികന്മാരില്‍ നിന്ന് കാലക്രമത്തില്‍ പ്രകൃതിനിര്‍ദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനാണ് ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്‍ (ഫെബ്രുവരി 12, 1809 ഏപ്രില്‍ 19, 1882). ജീവിവര്‍ഗ്ഗങ്ങള്‍ പരിണാമവിധേയമാണെന്ന വസ്തുത ഡാര്‍വിന്റെ ജീവിതകാലത്തുതന്നെ ശാസ്ത്രസമൂഹവും, ഒരളവുവരെ ജനസാമാന്യവും അംഗീകരിച്ചു. പരിണാമപ്രക്രിയയുടെ അടിസ്ഥാനവിശദീകരണമായി 1930കളോടെ സ്വീകരിക്കപ്പെട്ട ഡാര്‍വിന്റെ പ്രകൃതിനിര്‍ദ്ധാരണവാദം, ആധുനിക പരിണാമസിദ്ധാന്തത്തിന്റെ മൂലതത്ത്വമാണ്.

ജീവന്റെ വൈവിദ്ധ്യത്തിന് ഏകീകൃതവും യുക്തിബദ്ധവുമായ വിശദീകരണം തരുന്ന ഡാര്‍വിന്റെ കണ്ടുപിടുത്തം, മാറ്റങ്ങളോടെയാണെങ്കിലും, ഇന്ന് ജീവശാസ്ത്രത്തിന്റെ അടിസ്ഥാനമായിരിക്കുന്നു. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹന്‍ഡ്രഡ് എന്ന പേരില്‍ മൈക്കിള്‍ ഹാര്‍ട്ട് 1978ല്‍ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയില്‍ 16ആം സ്ഥാനം ഡാര്‍വിനാണ്.

പ്രകൃതിചരിത്രത്തില്‍ ഡാര്‍വിന് താത്പര്യം ജനിച്ചത് എഡിന്‍ബറോ സര്‍വകലാശാലയില്‍ വൈദ്യശാസ്ത്രവും പിന്നീട് കേംബ്രിഡ്ജില്‍ ദൈവശാസ്ത്രവും പഠിക്കുമ്പോഴാണ്. ബീഗിള്‍ എന്ന കപ്പലിലെ അഞ്ചുവര്‍ഷത്തെ യാത്ര ഭൗമശാസ്ത്രജ്ഞനെന്ന നിലയിലുള്ള ഡാര്‍വിന്റെ പ്രാഗല്ഭ്യം തെളിയിച്ചു. പ്രകൃതിപ്രക്രിയകള്‍ എല്ലാക്കാലത്തും ഒരേ വഴിയാണ് പിന്തുടരുന്നതെന്നും, ഭൂതകാലത്തെക്കുറിച്ചുള്ള അറിവിലേക്കുള്ള വഴി വര്‍ത്തമാനകാലത്തിന്റെ പഠനമാണെന്നുമുള്ള ചാള്‍സ് ലില്ലിന്റെ സിദ്ധാന്തത്തെ പിന്തുണക്കുന്നവയായിരുന്നു, ഈ മേഖലയിലെ ഡാര്‍വിന്റെ കണ്ടുപിടിത്തങ്ങള്‍.

ബീഗിളിലെ യാത്രക്കിടെ എഴുതിയ കുറിപ്പുകളുടെ പ്രസിദ്ധീകരണം ഡാര്‍വിനെ ഒരെഴുത്തുകാരനെന്ന നിലയില്‍ ജനസമ്മതനാക്കി. ദീര്‍ഘമായ ഈ യാത്രയില്‍ കണ്ടുമുട്ടിയ ജീവമാതൃകകളുടേയും ജീവാശ്മങ്ങളുടേയും(fossils) ഭൂമിശാസ്ത്രപരമായ വിതരണം(geographic distribution) ഉണര്‍ത്തിയ കൗതുകം, ജീവജാലങ്ങളുടെ വര്‍ഗപരിവര്‍ത്തനത്തെക്കുറിച്ചന്വേഷിക്കാന്‍ ഡാര്‍വിനെ പ്രേരിപ്പിച്ചു. ഈ അന്വേഷണമാണ് പ്രകൃതിനിര്‍ദ്ധാരണം എന്ന സിദ്ധാന്തത്തിലേക്ക് നയിച്ചത്. തന്റെ ആശയങ്ങള്‍ അദ്ദേഹം പല പ്രകൃതിശാസ്ത്രജ്ഞന്മാരുമായും ചര്‍ച്ച ചെയ്തിരുന്നു. പക്ഷേ, വിശദമായ ഗവേഷണത്തിന് കൂടുതല്‍ സമയം വേണ്ടിയിരുന്നതിനാലും ഭൗമശാസ്ത്ര പഠനങ്ങള്‍ക്ക് കല്പിച്ച മുന്‍ഗണന മൂലവും, പ്രകൃതിനിര്‍ദ്ധാരണസംബന്ധിയായ ഡാര്‍വിന്റെ സിദ്ധാന്തങ്ങളുടെ പ്രസിദ്ധീകരണം വൈകി. എന്നാല്‍ 1858ല്‍ ഡാര്‍വിന്‍ തന്റെ സിദ്ധാന്തം എഴുതിക്കൊണ്ടിരിക്കുമ്പോള്‍, ആല്‍ഫ്രഡ് റസ്സല്‍ വാലേസ്, അതേ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രബന്ധം അദ്ദേഹത്തിന് അയച്ചുകൊടുത്തത്, ഉടന്‍ രണ്ടു സിദ്ധാന്തങ്ങളുടെയും ഒരുമിച്ചുള്ള പ്രസിദ്ധീകരണത്തിന് കാരണമായി.

1859ല്‍, ഡാര്‍വിന്റെ ജീവിവര്‍ഗ്ഗങ്ങളുടെ ഉല്പത്തിയുടെ പ്രസിദ്ധീകരണത്തോടെ, പൊതുവായ തുടക്കത്തില്‍ നിന്നുള്ള പരിണാമം, പ്രകൃതിയിലെ വൈവിദ്ധ്യത്തിന്റെ ഏറ്റവും സ്വീകാര്യമായ ശാസ്ത്രീയ വിശദീകരണമായി അംഗീകരിക്കപ്പെട്ടു. പിന്നീട് പ്രസിദ്ധീകരിച്ച, മനുഷ്യന്റെ ഉത്ഭവവും ലൈംഗികനിര്‍ദ്ധാരണവും എന്ന കൃതിയില്‍ മനുഷ്യപരിണാമവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിഗണിക്കപ്പെട്ടത്. മനുഷ്യനിലേയും മൃഗങ്ങളിലേയും വികാരപ്രകടനങ്ങള്‍ എന്ന കൃതിയാണ് തുടര്‍ന്നു പ്രസിദ്ധീകരിച്ചത്. സസ്യങ്ങളെ സംബന്ധിച്ച് ഡാര്‍വിന്‍ നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങള്‍ പുസ്തകപരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടു. ഡാര്‍വിന്റെ അവസാന ഗ്രന്ഥം മണ്ണിരകളെക്കുറിച്ചും മണ്ണിന്റെ രൂപവത്കരണത്തില്‍ അവക്കുള്ള പങ്കിനെക്കുറിച്ചുമായിരുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാരില്‍ ഔദ്യോഗികശവസംസ്‌കാരം നല്‍കി ബഹുമാനിക്കപ്പെട്ട അഞ്ചു പേരില്‍ ഒരാളായിരുന്നു ഡാര്‍വിന്‍ എന്നത് അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് ലഭിച്ച അംഗീകാരത്തിന് തെളിവാണ്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ജോണ്‍ ഹെര്‍ഷലിനും ഐസക് ന്യൂട്ടണും സമീപത്തായാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്.

The post ചാള്‍സ് ഡാര്‍വിന്റെ ചരമവാര്‍ഷിക ദിനം first appeared on DC Books.

ചാള്‍സ് ഡാര്‍വിനെ ആര്‍ക്കാണ് പേടി?

$
0
0

യുവാല്‍ നോവാ ഹരാരിയുടെ ഹോമോ ദിയൂസ് എന്ന കൃതിയില്‍ നിന്നും

2012-ലെ ഒരു സര്‍വ്വേ പ്രകാരം അമേരിക്കക്കാരില്‍ 15 ശതമാനം മാത്രമേ പ്രകൃതിനിര്‍ദ്ധാരണത്തിലൂടെ മാത്രം, ദൈവികമായ യാതൊരുവിധ ഇടപെടലുകളും ഇല്ലാതെ രൂപപ്പെട്ടവരാണെന്ന് ഹോമോ സാപ്പിയന്‍സ് എന്നു വിശ്വസിക്കുന്നുള്ളൂ; മനുഷ്യര്‍ പ്രാചീനമായ മറ്റുചില ജീവിവര്‍ഗ്ഗങ്ങളില്‍നിന്ന് കോടിക്കണക്കിനു വര്‍ഷങ്ങള്‍കൊണ്ട് പരിണാമം സംഭവിച്ച് വന്നവരായിരിക്കാം, എങ്കിലും ഈ നാടകത്തിന്റെ സൂത്രധാരന്‍ ദൈവമാണ് എന്ന് വിശ്വസിക്കുന്നവരാണ് 32 ശതമാനം; ബൈബിളില്‍ പറയുന്നതുപോലെ, ഏകദേശം 10,000 വര്‍ഷങ്ങള്‍ക്കുമുന്‍പ് മനുഷ്യനെ ഇന്നു നാം കാണുന്ന രൂപത്തില്‍ത്തന്നെ ദൈവം സൃഷ്ടിച്ചതാണെന്ന് 46 ശതമാനം വിശ്വസിക്കുന്നു. മൂന്നുവര്‍ഷത്തെ കോളജ് വിദ്യാഭ്യാസത്തിന് ഈ വിശ്വാസത്തില്‍ ഒരു മാറ്റവും വരുത്താനായിട്ടില്ല. ബിരുദധാരികളില്‍ 46 ശതമാനവും ബൈബിളിലെ ഉത്പത്തിയുടെ കഥ വിശ്വസിക്കുന്നവരാണെന്നും 14 ശതമാനം മാത്രമേ മനുഷ്യരുടെ പരിണാമത്തില്‍ ദൈവത്തിന്റെ മേല്‍നോട്ടമില്ല എന്നു വിശ്വസിക്കുന്നുള്ളൂ എന്നും ഈ സര്‍വ്വേയില്‍തന്നെ തെളിഞ്ഞിട്ടുണ്ട്. ബിരുദാനന്തര ബിരുദവും പിഎച്ച് ഡിയും ഉള്ളവര്‍ക്കിടയിലും 25 ശതമാനം ബൈബിള്‍ പറയുന്നതാണ് വിശ്വസിക്കുന്നത്; നമ്മുടെ വര്‍ഗ്ഗത്തിന്റെ സൃഷ്ടിക്ക് കാരണം പ്രകൃതിനിര്‍ദ്ധാരണം മാത്രമാണെന്ന് ഇവരില്‍ 29 ശതമാനം മാത്രമേ വിശ്വസിക്കുന്നുള്ളൂ.

സ്‌കൂളുകളില്‍ പരിണാമസിദ്ധാന്തം പഠിപ്പിക്കുന്നത് പരിതാപകരമായ രീതിയില്‍ ആണെന്നിരിക്കിലും അത് പഠിപ്പിക്കാനേ പാടില്ല എന്നാണ് കടുത്ത മതവിശ്വാസികള്‍ മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്നത്. കൂടാതെ, എല്ലാ ജീവജാലങ്ങളും ഏതോ ഒരു ഉത്കൃഷ്ടമായ ബുദ്ധിവൈഭവത്തിന്റെ (അതായത് ദൈവത്തിന്റെ) ഭാവനാശക്തിയുടെ സൃഷ്ടികളാണെന്നുള്ള ബൗദ്ധിക രൂപകല്പനാവാദം കുട്ടികളെ പഠിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. ‘അവര്‍ രണ്ടു സിദ്ധാന്തങ്ങളും പഠിക്കട്ടെ,’ മതവിശ്വാസികള്‍ പറയുന്നു, ‘എന്നിട്ട് അവര്‍തന്നെ തീരുമാനിക്കട്ടെ.’

പരിണാമസിദ്ധാന്തത്തിനു മാത്രം ഇത്രയേറെ എതിര്‍പ്പുകള്‍ നേരിടേണ്ടിവരുന്നത് എന്തുകൊണ്ടാണ്? ആപേക്ഷികതാ സിദ്ധാന്തത്തെക്കുറിച്ചോ ക്വാണ്ടം മെക്കാനിക്‌സിനെക്കുറിച്ചോ ആരുമൊന്നും പറയുന്നില്ലല്ലോ? കുട്ടികള്‍ പദാര്‍ത്ഥത്തെക്കുറിച്ചും ഊര്‍ജ്ജത്തെക്കുറിച്ചും അന്തരീക്ഷത്തെക്കുറിച്ചും സമയത്തെക്കുറിച്ചും സമാന്തരങ്ങളായ മറ്റ് ആശയങ്ങള്‍കൂടി പഠിക്കട്ടെ എന്ന് Textരാഷ്ട്രീയക്കാര്‍ എന്തുകൊണ്ട് പറയുന്നില്ല? എന്തൊക്കെപ്പറഞ്ഞാലും, ഒറ്റനോട്ടത്തില്‍ ഡാര്‍വിന്റെ ആശയം ഐന്‍സ്റ്റീനിന്റെയോ വേര്‍നെര്‍ ഹൈസെന്‍ബെര്‍ഗിന്റെയോ ഭയങ്കര സിദ്ധാന്തങ്ങളെക്കാള്‍ നിരുപദ്രവമായി തോന്നുന്നുണ്ടല്ലോ. പരിണാമസിദ്ധാന്തം ആധാരമാക്കുന്നത് മികച്ചവയുടെ അതിജീവനം എന്ന വ്യക്തവും സര്‍വ്വസാധാരണവും ലളിതവുമായ ആശയത്തെയാണ്. നേരേമറിച്ച്, ആപേക്ഷികതാ സിദ്ധാന്തവും ക്വാണ്ടം മെക്കാനിക്‌സും നമുക്ക് സമയത്തെയും സ്‌പെയ്‌സിനെയും വളച്ചൊടിക്കാനാവുമെന്നും, ശൂന്യതയില്‍നിന്ന് പലതും പ്രത്യക്ഷപ്പെട്ടേക്കാമെന്നും, ഒരു പൂച്ചയ്ക്ക് ഒരേ സമയത്ത് ചത്തതാവാനും ജീവിക്കുന്നതാവാനും സാധിക്കും എന്നൊക്കെ വാദിക്കുന്നുണ്ട്. നമ്മുടെ പ്രായോഗികബുദ്ധിയെ കളിയാക്കുകയാണ് ഇതൊക്കെ ചെയ്യുന്നതെങ്കിലും സ്‌കൂള്‍ കുട്ടികളെ ഇത്തരം വേണ്ടാത്ത ആശയങ്ങളില്‍നിന്ന് സംരക്ഷിക്കണമെന്ന് ആരും പറഞ്ഞുകേള്‍ക്കുന്നില്ല. എന്താണു കാരണം?

ആപേക്ഷികതാ സിദ്ധാന്തം നമ്മുടെ പരിപാവനങ്ങളായ വിശ്വാസങ്ങളില്‍ ഒന്നിനെപ്പോലും ചോദ്യം ചെയ്യാത്തതുകൊണ്ട് അത് ആരെയും വെറിപിടിപ്പിക്കുന്നുമില്ല. സ്‌പെയ്‌സും സമയവും ആപേക്ഷികമായാലും അല്ലെങ്കിലും മിക്കവര്‍ക്കും ഒരു ചുക്കുമില്ല. സ്‌പെയ്‌സിനെയും സമയത്തെയും വളച്ചൊടിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, ഓഹോ, എനിക്കു വിരോധമൊന്നുമില്ല. നിങ്ങള്‍ ചെന്നു വളച്ചൊടിച്ചോളൂ. എനിക്കെന്തുവേണം? നേരേ മറിച്ച് ഡാര്‍വിന്‍ എടുത്തുകളഞ്ഞത് നമ്മുടെ ആത്മാവിനെയാണ്. നിങ്ങള്‍ക്ക് പരിണാമസിദ്ധാന്തം ശരിക്ക് പിടികിട്ടിയിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം ആത്മാവില്ല എന്ന് നിങ്ങള്‍ക്ക് മനസ്സിലായി എന്നാണ്. വിശ്വാസികളായ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിങ്ങള്‍ക്കും മാത്രമല്ല, വ്യക്തമായ മതവിശ്വാസങ്ങള്‍ ഒന്നും വെച്ചുപുലര്‍ത്താത്ത മതേതരര്‍ക്കുപോലും ഈ ആശയം കുറച്ചു ഭയാനകമാണ്; ഓരോ മനുഷ്യനും അനശ്വരമായ ഒരു ആന്തരികസത്തയുണ്ടെന്നും അത് ജീവിതത്തിലുടനീളം മാറ്റമില്ലാതെ തുടരുമെന്നും മരണത്തെപ്പോലും അതിന് അതിജീവിക്കാനാവും എന്നു വിശ്വസിക്കാനാണ് അവര്‍ക്കും താത്പര്യം.

വ്യക്തി എന്ന് അര്‍ത്ഥം വരുന്ന individual എന്ന ഇംഗ്ലിഷ് വാക്കിന്റെ മൂലംതന്നെ വിഭജിക്കാന്‍ ആവാത്തത് (divide ചെയ്യാന്‍ ആകാത്തത്) എന്നാണ്. ഞാന്‍ ഒരു ‘individual’ ആണ് എന്നുപറയുമ്പോള്‍ എന്റെ യഥാര്‍ത്ഥ സ്വത്വം സമഗ്രമായ ഒന്നാണെന്നും കുറെ ഭാഗങ്ങള്‍ കൂട്ടിപ്പിടിപ്പിച്ച ഒന്നല്ലെന്നും ആണ് സൂചന. വിഭജിക്കാനാവാത്ത ഈ സത്ത ഒരു നിമിഷത്തില്‍നിന്ന് മറ്റൊന്നിലേക്ക് ഒന്നും നഷ്ടപ്പെടാതെയും ഒന്നും കൂട്ടിച്ചേര്‍ക്കപ്പെടാതെയും തുടരുന്നു. ന്യൂറോണുകള്‍ തൊടുക്കുമ്പോഴും ഹോര്‍മോണുകള്‍ സ്രവിക്കുമ്പോഴും പേശികള്‍ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുമ്പോഴും എന്റെ ശരീരവും തലച്ചോറും മാറ്റങ്ങളുടെ ഒരു പരമ്പരയിലൂടെ  കടന്നുപോയിക്കൊണ്ടേയിരിക്കുകയാണ്. എന്റെ വ്യക്തിത്വം, ആഗ്രഹങ്ങള്‍, ബന്ധങ്ങള്‍ ഒന്നും ചലിക്കാതിരിക്കുന്നില്ല; വര്‍ഷങ്ങളും ദശാബ്ദങ്ങളും കടന്നുപോകുമ്പോള്‍ അവ തികച്ചും മാറിപ്പോകുന്നുണ്ട്. ഇതെല്ലാം സംഭവിക്കുമ്പോഴും ജനനം മുതല്‍ മരണംവരെ ഞാന്‍ ഒരേ വ്യക്തിയായിത്തന്നെ തുടരുന്നുമുണ്ട് മരണത്തിനുശേഷവും അങ്ങനെതന്നെ തുടരണമെന്നാണ് ആഗ്രഹവും.

നിര്‍ഭാഗ്യവശാല്‍, എന്റെ യഥാര്‍ത്ഥമായ സ്വത്വം വിഭജിക്കാനാവാത്തതും മാറ്റമില്ലാത്തതും നാശമില്ലാതിരിക്കാന്‍ സാധ്യതയുള്ളതുമായ ഒന്നാണ് എന്ന ആശയത്തെ പരിണാമസിദ്ധാന്തം നിരസിക്കുന്നു. പരിണാമസിദ്ധാന്തം അനുസരിച്ച് ജൈവമായ എന്തും ആനകള്‍മുതല്‍ ഓക്കുമരങ്ങളും കോശങ്ങളും ഡിഎന്‍എയുടെ തന്മാത്രകളുംവരെ കൂടുതല്‍ ചെറുതും ലളിതവുമായ, ഇടതടവില്ലാതെ തമ്മില്‍ ചേരുകയും വിഭജിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഘടകങ്ങള്‍കൊണ്ട് നിര്‍മ്മിച്ചിട്ടുള്ളവയാണ്. ആനകളുമതെ, കോശങ്ങളുമതെ, പുതിയ കൂടിച്ചേരലുകളുടെയും വിട്ടുപോകലുകളുടെയും ഫലമായി പതുക്കെ പരിണമിച്ചു വന്നിട്ടുള്ളവയാണ്. വിഭജിക്കാന്‍ കഴിയാത്തതോ മാറ്റം വരാത്തതോ ആയ ഒന്നിനും പ്രകൃതിനിര്‍ദ്ധാരണം വഴിയുള്ള നിലനില്‍പ്പിന് അര്‍ഹതയില്ല…

 

The post ചാള്‍സ് ഡാര്‍വിനെ ആര്‍ക്കാണ് പേടി? first appeared on DC Books.

ലോകത്ത് വിപ്ലവമുണ്ടാക്കിയ പരിണാമ സിദ്ധാന്തം

$
0
0

പ്രൊഫ.എസ്.ശിവദാസിന്റെ ‘അല്‍ ഹസന്‍ മുതല്‍ സി.വി.രാമന്‍ വരെ’ എന്ന പുസ്തകത്തില്‍ നിന്നും

ഡാര്‍വിന്റെ കഥയിലെ ഏറ്റവും ഉജ്ജ്വലമായ, ഉദ്വേഗജനകമായ അദ്ധ്യായമാണ് ഇനി പറയാനുള്ളത്. അഞ്ചു വര്‍ഷങ്ങള്‍ നീണ്ട അതിക്ലേശകരവും അതിസാഹസികവുമായ പഠനപര്യവേക്ഷണയജ്ഞംവഴി അദ്ദേഹം ശേഖരിച്ച ആയിരക്കണക്കിനു സ്‌പെസിമനുകള്‍ നല്‍കിയ അറിവുകള്‍. നേരിട്ട് ഫീല്‍ഡ് വിസിറ്റില്‍ കണ്ടറിഞ്ഞ നേരറിവുകള്‍. ഭൂമി എന്ന അത്ഭുതഗ്രഹത്തിലെ പ്രകൃതിയെന്ന പാഠശാലയില്‍നിന്നു നേരിട്ടുള്ള പഠനമായിരുന്നു അത്. ആ അറിവുകളും വിവരങ്ങളും സ്വന്തം മസ്തിഷ്‌കത്തിലിട്ട് പതം വരുത്തി, പരസ്പരം ബന്ധിച്ചും അവ Textപറയാതെ പറയുന്ന രഹസ്യങ്ങള്‍ ഭാവനയോടെ കണ്ടെത്തിയും വിജ്ഞാനലോകത്ത് ഡാര്‍വിന്‍ പതിറ്റാണ്ടുകള്‍ തപസ്സുചെയ്തു. ആ തപസ്സിനിടയില്‍ ഏതോ നിമിഷം, അഥവാ മുഹൂര്‍ത്തങ്ങളില്‍, പരിണാമമെന്ന ആശയവും അതിനുള്ള കാരണവും അദ്ദേഹത്തിന്റെ മസ്തിഷ്‌കത്തില്‍ തെളിയുകയായിരുന്നു!

എത്ര ക്ലേശകരമായ ഒരു യാത്രയായിരുന്നു ബീഗിള്‍ യാത്രയെന്ന് ഓര്‍ക്കുക. ഇന്നത്തെ പുത്തന്‍ കപ്പലുകളില്‍ സൗകര്യങ്ങള്‍ എത്രയേറെയുണ്ട്. എ.സി. മുറിമുതല്‍ ഇന്റര്‍നെറ്റ്‌വരെ ഇന്ന് ലഭ്യമാണ്. എന്നാല്‍ പഴയ പായ്ക്കപ്പല്‍ ഓടാന്‍ കാറ്റു കനിയണം. കൊടുങ്കാറ്റ് ‘കനിഞ്ഞാല്‍’ കടലിനടിയിലേക്കാകും അന്ത്യയാത്ര! ഭക്ഷണം വേണ്ടത്ര കരുതാനാവില്ല. അപ്പോള്‍ ഭക്ഷണം എന്നും കുറച്ചേ കിട്ടൂ. കിട്ടുന്നത് നല്ല ഭക്ഷണമാവുകയില്ല. കരയിലിറങ്ങിയാലോ ഒരു നിമിഷം വിശ്രമമില്ല. അറിയാത്ത ഭൂപ്രദേശങ്ങളിലൂടെ ദീര്‍ഘയാത്ര നടത്തിയാലേ ജീവജാലങ്ങളെ പഠിക്കാനാകൂ. സ്‌പെസിമനുകള്‍ ശേഖരിക്കാനുമാകൂ. അങ്ങനെ നടക്കുമ്പോള്‍ ഏതൊക്കെ ജീവികളുടെ ആക്രമണം ഏല്‍ക്കേണ്ടിവരും. എത്രയോ വിഷജന്തുക്കളുടെ കടിയും കുത്തും ഡാര്‍വിന് ഏല്‌ക്കേണ്ടി വന്നു. ശരീരത്തില്‍ കയറിപ്പറ്റുന്ന വിഷം അവിടെ പല പല തകരാറുകള്‍ ഉണ്ടാക്കും. കപ്പലില്‍ പരിമിതമായ അളവിലേ ജലം സൂക്ഷിക്കാനാകൂ. പലപ്പോഴും അതു തീര്‍ന്നു പോകും. അഥവാ കുറയും. അപ്പോള്‍ ആഴ്ചകള്‍ വേണ്ടത്ര വെള്ളമില്ലാതെ ജീവിക്കേണ്ടി വരും.

ദീര്‍ഘകാലം അങ്ങനെ കടല്‍ച്ചൊരുക്കും കഷ്ടപ്പാടും സഹിച്ച് ജീവിച്ചാണ് ചാള്‍സ് ഡാര്‍വിന്‍ പ്രകൃതിയെപ്പറ്റി പഠിച്ചത്. അങ്ങനെ കഷ്ടപ്പെട്ട് അലഞ്ഞ് പഠിച്ചവര്‍ ലോകത്ത് അധികമില്ല എന്നോര്‍ക്കുക.

ബീഗിള്‍യാത്രയ്ക്ക് ഡാര്‍വിന്‍ പോയത് പരിണാമസിദ്ധാന്തം എഴുതാനായിരുന്നു എന്ന് ചിലര്‍ ധരിച്ചു വച്ചിരിക്കുന്നതും തെറ്റാണ്. ബീഗിള്‍ യാത്ര തുടങ്ങുമ്പോള്‍ പരിണാമസിദ്ധാന്തത്തെപ്പറ്റി ഡാര്‍വിന് ഒരു ചിന്തയുമില്ലായിരുന്നു. എന്നാല്‍ യാത്രയ്ക്കിടെ കണ്ട് പഠിച്ച ജീവജാലങ്ങള്‍ അദ്ദേഹത്തില്‍ പുതിയ ചിന്തകള്‍ ഉണ്ടാക്കി; പ്രത്യേകിച്ചും അദ്ദേഹം കണ്ട ഫോസിലുകള്‍. അവയുമായി ബന്ധപ്പെട്ട് ഇന്ന് ലോകത്തിലുള്ള ജീവികളെ അവയുമായി താരതമ്യപ്പെടുത്തിയപ്പോള്‍ ജീവികളിലുണ്ടായ മാറ്റം അദ്ദേഹത്തിനു മനസ്സിലായി. അങ്ങനെ യാത്രയുടെ അവസാനകാലമായപ്പോഴേക്ക് ജൈവപരിണാമത്തെപ്പറ്റി അദ്ദേഹം ചിന്തിക്കാന്‍ തുടങ്ങി. ജൈവപരിണാമത്തെപ്പറ്റിയുള്ള ചിന്ത പണ്ടേ നിലനിന്നിരുന്നല്ലോ. അരിസ്റ്റോട്ടിലിന്റെ കാലത്തുപോലും ആ ചിന്തപണ്ഡിതന്മാര്‍ പലരും വച്ചു പുലര്‍ത്തിയിരുന്നു. അപ്പോള്‍ പരിണാമം എന്ന ആശയം ഡാര്‍വിന്റേതല്ല. ഫ്രഞ്ചു ശാസ്ത്രജ്ഞനായ ലാമാര്‍ക്ക് 1809-ല്‍തന്നെ തന്റെ പരിണാമസങ്കല്പം പ്രസിദ്ധപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

The post ലോകത്ത് വിപ്ലവമുണ്ടാക്കിയ പരിണാമ സിദ്ധാന്തം first appeared on DC Books.

നിലവിളക്കു വിപ്ലവം: ഉണ്ണികൃഷ്ണന്‍ കിടങ്ങൂര്‍ എഴുതിയ കഥ

$
0
0

വര: തോലില്‍ സുരേഷ്

അവന്റെയുള്ളിലെ പഴയ എസ്.എഫ്.ഐക്കാരന്‍ പിടഞ്ഞെണീക്കാന്‍ തുനിഞ്ഞതാണ്. സുകേശന്‍ വളരെ കഷ്ടപ്പെട്ട് അവനെ അടക്കിനിര്‍ത്തി.

ശ്രീ ഗുരുജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ബോര്‍ഡിനു പിന്നിലെ, ചുമരുകള്‍ മുഴുവന്‍ ചിത്രങ്ങള്‍കൊണ്ടലങ്കരിച്ച കെട്ടിടം കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു. കാവിവിരിയിട്ട വലിയ മേശയ്ക്കു മുകളില്‍ വിവിധതരം ബ്രഷുകളും പേനകളും പെന്‍സിലുകളും ഇട്ടുവച്ചിരിക്കുന്ന ബോക്‌സ്. പഴയ മലയാളസംഖ്യയിലുളള ടേബിള്‍ കലണ്ടര്‍. ഛത്രപതി ശിവജിയുടെ ചെറിയ ശില്പം. കൃഷ്ണന്റെ പ്രതിമയ്ക്കു മുന്നില്‍ വിളക്കു കത്തിക്കുകയായിരുന്നു ജയകൃഷ്ണന്‍മാഷ്. സാമ്പ്രാണി യുഴിഞ്ഞ് സ്റ്റാന്‍ഡില്‍ ഉറപ്പിച്ചശേഷം
ഏതൊക്കെയോ ധ്യാനശ്ലോകങ്ങള്‍ ഉറക്കെ ചൊല്ലി. വാതില്‍ക്കല്‍ മടിച്ചു നില്‍ക്കുന്ന സുകേശനെ കണ്ടതും അകത്തേക്കു ക്ഷണിച്ചു. ജിനദേവന്‍സാറ് പറഞ്ഞിട്ടു വന്നയാളാണെന്നറിഞ്ഞപ്പോള്‍ മനോഹരമായി പുഞ്ചിരിച്ചു.

‘ഇരിക്കൂ…”

Pachakuthira Digital Editionസുകേശന്‍ ഇരുന്നു. മേശയ്ക്കു പിന്നിലെ കസേരയില്‍ ജയകൃഷ്ണന്‍മാഷും.

അച്ഛന്‍ നമ്പൂതിരിയുടെ കൈയില്‍നിന്ന് സുകേശന്‍ ജീവിതമാര്‍ഗമെന്ന നിലയില്‍ പഠിച്ച പൂജാവിധികള്‍ ചെയ്തു കുറച്ചുകാലം തള്ളിനീക്കിയതിനുശേഷമാണ് ജയകൃഷ്ണന്‍ മാഷിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുവാന്‍ എത്തിയത്.

അമ്പലപ്പണിചെയ്തു കിട്ടുന്ന കാശിനുപുറമേ ഗണപതിഹോമം, ഭഗവത് സേവ, തിലഹോമം തുടങ്ങിയ ചില ചടങ്ങുകള്‍ ആവശ്യക്കാര്‍ക്കു നിര്‍വഹിച്ചുകൊടുത്തും അയാള്‍ പണം സമ്പാദിച്ചിരുന്നു. സുകേശന്‍ പൂജിച്ചിരുന്ന ക്ഷേത്രത്തില്‍ അക്കാലത്ത് ദര്‍ശനം നടത്തുവാന്‍ വന്നിരുന്ന സ്ത്രീജനങ്ങള്‍, വിശേഷിച്ചും പ്രായം ചെന്നവര്‍, വിഗ്രഹത്തിലേക്കു നോക്കി ഭക്തിപാരവശ്യതയോടെ നിന്നു പോയിരുന്നു.

”ജിനദേവന്‍ പറഞ്ഞപ്പഴാ എനിക്ക് ഓര്‍മ്മവന്നത്, അറപ്പുരക്കോവിലില്‍ ഒന്നൊന്നര വര്‍ഷംമുമ്പ് സുകേശനല്ലായിരുന്നോ മേല്‍ശാന്തി?”

”അതെ…”

”ങാ, അന്നൊരിക്കല്‍ സാംഘിക്കിനു വന്നപ്പോള്‍ ഞാനാ ക്ഷേത്രത്തില്‍ കയറിയിരുന്നു. ഭഗവാനെ അണിയിച്ചൊരുക്കിയിരിക്കുന്നതു കണ്ടപ്പോള്‍ ആരാ മേശാന്തീന്ന് ഞാനന്ന് തിരക്കി.

പൂര്‍ണ്ണരൂപം 2024 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

 

 

 

 

 

The post നിലവിളക്കു വിപ്ലവം: ഉണ്ണികൃഷ്ണന്‍ കിടങ്ങൂര്‍ എഴുതിയ കഥ first appeared on DC Books.

ലോകഭൗമദിനം

$
0
0

ഏപ്രില്‍ 22 ആണ് ലോകഭൗമദിനം ആയി ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളില്‍ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രില്‍ 22നു അമേരിക്കന്‍ ഐക്യനാടുകളില്‍ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്.

മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചിരിക്കുന്നു ഭൂമിയുടെ നിലനില്‍പ്പ്. മനുഷ്യന് അതിനെ സംരക്ഷിക്കുകയൊ നശിപ്പിക്കുകയോ ചെയ്യാം.ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലെ ചൂട് നാലു ഡിഗ്രിയെങ്കിലും കൂടുമെന്നാണ് യു എന്‍ പഠനസംഘത്തിന്റെ മുന്നറിയിപ്പ്. ഇന്ധനങ്ങളായ പെട്രോളും മറ്റും കത്തുമ്പോള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ അന്തരീക്ഷത്തില്‍ നിറയുന്നതാണ് ക്രമാതീതമായി വര്‍ദ്ധിക്കുന്ന ചൂടിനു പിന്നിലുള്ള അടിസ്ഥാന കാരണം.ആഗിരണം ചെയ്യുവാന്‍ ആവശ്യമായ വനങ്ങളും മറ്റു സസ്യാവരണങ്ങളും കുറഞ്ഞതോടെ ഈ കാര്‍ബണ്‍ അന്തരീക്ഷത്തില്‍ തന്നെ അവശേഷിക്കുന്നു. പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് ഈ പ്രതിസന്ധിക്കുള്ള ഏക പരിഹാരം. തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇന്നു ലോകത്തിന്റെ പ്രതീക്ഷ. നാളത്തെ തലമുറയുടെ ഇങ്ങനെയുള്ള ദുര്‍വിധി തിരുത്തുക എന്നതാണ് ഭൗമദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

The post ലോകഭൗമദിനം first appeared on DC Books.

ഭാസ്‌കരകവിതയുടെ പ്രണയ-സമരകിരണങ്ങള്‍

$
0
0

‘പി ഭാസ്‌കരന്‍ കൃതികള്‍ കവിതകള്‍-ഗാനങ്ങള്‍’ എന്ന പുസ്തകത്തിന് ആലങ്കോട് ലീലാകൃഷ്ണന്‍ എഴുതിയ അവതാരികയില്‍ നിന്നും

മലയാളകവിതയില്‍, ചങ്ങമ്പുഴ എന്ന ഗന്ധര്‍വ്വവാഴ്ചയുടെ അമ്പരപ്പിക്കുന്ന ഋതുപ്പകര്‍ച്ചകളെ കുറെക്കൂടി യാഥാര്‍ത്ഥ്യനിഷ്ഠമായ ജീവിതകാമനകളിലേക്കു വഴിതിരിച്ചു വിട്ട കവിയാണ് പി. ഭാസ്‌കരന്‍.

വലിയൊരര്‍ത്ഥത്തില്‍ ചങ്ങമ്പുഴയുടെ തുടര്‍ച്ചതന്നെയായിരുന്നു പി.ഭാസ്‌കരന്‍. പക്ഷേ, പലരും പരിഹസിച്ചതുപോലെ മറ്റൊലിയായിരുന്നില്ല. ചങ്ങമ്പുഴ സൃഷ്ടിച്ച യുഗദീര്‍ഘമായ കാല്പനികവസന്തത്തെ, ഉണര്‍ന്നെഴുന്നേല്ക്കാന്‍ തുടങ്ങിയ പരിവര്‍ത്തനയുഗത്തിലെ മനുഷ്യപ്രതീക്ഷകളുടെ മുഴുവന്‍ ജീവിതയാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കുകയാണ് പി. ഭാസ്‌കരന്‍ ചെയ്തത്. അജയ്യമായ പേശീബലവും ക്രിയാശേഷിയും സമ്മാനിച്ചുകൊണ്ട് പുതിയ പോരാട്ടങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും വേണ്ടി ഭാഷയെ പി. ഭാസ്‌കരന്‍ സമരസജ്ജമാക്കി.

‘വയലാര്‍ ഗര്‍ജ്ജിക്കുന്നു’ എന്ന ചരിത്രപ്രസിദ്ധമായ കാവ്യം മാത്രം ഉദാഹരണമായെടുത്താല്‍ മതി. പുന്നപ്ര-വയലാര്‍ പോരാട്ടഭൂമികളിലെ ചോര ചൂടാറും മുമ്പ് കേരളത്തിലെ വിപ്ലവപ്രസ്ഥാനങ്ങള്‍ക്കു മുഴുവന്‍ തോല്ക്കാന്‍ മനസ്സില്ലാത്ത സമരബലം നല്‍കിയ കാവ്യമാണത്.

”ഉയരും ഞാന്‍ നാടാകെ-
പ്പടരും ഞാനൊരു പുത്ത-
നുയിര്‍ നാടിന്നേകിക്കൊ-
ണ്ടുയരും വീണ്ടും…”

ഈ വരികള്‍ സംഘശക്തിയുടെ വീറില്‍ നിന്നു മുഴങ്ങിയതാണ്. വിദ്യാര്‍ത്ഥിയായിരുന്ന പി.ഭാസ്‌കരന്‍ വയലാറിലെയും പുന്നപ്രയിലെയും ഒളതലയിലെയും മനശ്ശേരിയിലേയും ചുടലപ്പറമ്പില്‍ചെന്നു നിന്നു കാലത്ത് അവിടെ സമരസഖാക്കളുടെ ചോരവറ്റിയിരുന്നില്ല. ചാലിട്ടൊഴുകിയ ചോരയില്‍ നിന്നാണ് പോരാടുന്ന മനുഷ്യരെ കവി അനശ്വരരാക്കിയത്.

”ഞങ്ങളുണര്‍ന്നു നിരന്നുവരുന്നിതാ
മന്നിന്റെ ജാതകം മാറ്റിയെഴുതുവാന്‍”

എന്ന പ്രഖ്യാപനത്തില്‍ കാല്പനികതയല്ല അജയ്യമായ മനുഷ്യേച്ഛയുടെ വിപ്ലവ വിളംബരം തന്നെയാണ് ഉള്ളത്. കരുത്തുറ്റ സംഘമഹാശക്തി ഒരൊറ്റ മനുഷ്യനെപ്പോലെ നിവര്‍ന്നെഴുന്നേറ്റു നില്ക്കുന്നതാണ് ജീവിതസമരത്തിന്റെ പടനിലങ്ങളിലെല്ലാം കവി അന്നു കണ്ടത്.

”എല്ലാ നിറവും ഞങ്ങടെ വര്‍ണ്ണം
എല്ലാമണ്ണും ഞങ്ങടെ മണ്ണ്
എല്ലാ ജാതിമതസ്ഥന്മാരും
സമരസഖാക്കള്‍ ഞങ്ങള്‍ക്ക്”

എന്നുള്ള ഒരു പുതുവിശ്വമാനവികതയുടെ വിശ്വാസമായി അത് പി. ഭാസ്‌കരന്റെ കവിതകളില്‍ പടര്‍ന്നു.
Text1945-ല്‍ എഴുതപ്പെട്ട ‘എന്റെ തൂലിക’ ‘കവിയുടെ ആത്മകഥ’ ‘ദീര്‍ഘ പ്രതീക്ഷ’ ‘ഗ്രാമത്തില്‍’ തുടങ്ങിയ കവിതകളിലെല്ലാം ചങ്ങമ്പുഴക്കാല്പനികതയുടെ ഭാവസൗന്ദര്യം വിടാതെ പ്രകാശിക്കുന്നതു കാണാം. എന്നാല്‍ തൊട്ടുപിന്നാലെ വന്ന ‘വിപ്ലവം’ ‘രണ്ടു കണ്ണുകളുടെ കഥ’ ‘വില്ലാളി’ ‘വയലാര്‍ ഗര്‍ജ്ജിക്കുന്നു’ ‘മര്‍ദ്ദിതന്മാര്‍’ ഓടക്കുഴലും ലാത്തിയും തുടങ്ങിയ ഒട്ടേറെക്കവിതകളില്‍ ഉണര്‍ന്നെഴുന്നേല്ക്കുന്ന പുതിയ ജനവര്‍ഗ്ഗത്തിന്റെ ഉജ്ജ്വലമായ സമരപുളകങ്ങളുടെ സിന്ദൂരമാലകള്‍ പടര്‍ന്നുകിടക്കുന്നു.

ആ കാലഘട്ടത്തിലെ വളരെ പ്രസക്തങ്ങളായ രചനകളില്‍നിന്ന് പ്രാതിനിധ്യസ്വഭാവത്തിലുള്ള കുറച്ചു കവിതകള്‍ മാത്രമേ ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. പി. ഭാസ്‌കരന്‍ എല്ലാ കാലങ്ങളുടെ പ്രമേയങ്ങളുടെ പ്രതിനിധാനവും ഉറപ്പാക്കിയിട്ടുണ്ട്.
നവോത്ഥാനാന്തര കേരളീയ സമൂഹത്തിലെ രാഷ്ട്രീയപരിവര്‍ത്തനങ്ങളുടെ സംസ്‌കാരചരിത്രരേഖകൂടിയാണ് പി.ഭാസ്‌കരന്റെ കവിതകള്‍. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ വിമോചനത്തിനുവേണ്ടിയുള്ള സഹനം സമരചരിത്രപഥങ്ങളില്‍ വിശന്നും വിയര്‍ത്തും പൊരിഞ്ഞുനടന്ന പോരാളികൂടിയായിരുന്നു പി.ഭാസ്‌കരന്‍ എന്ന കവി.

”വിശപ്പുതിന്നേന്‍, വീടുവെടിഞ്ഞേന്‍,
ഉറ്റവരുടയവരെല്ലാം
നിറഞ്ഞ കണ്ണായ്‌നോക്കിയിരിക്കേ
നാടുമുഴുക്കെയലഞ്ഞേന്‍
ചെരിപ്പുവാങ്ങാന്‍ കാശില്ലാതെ
പൊള്ളും കാലില്‍ നടന്നേന്‍;
കിടക്കുവാനൊരു പായില്ലാതെ
ലോക്കപ്പ് മുറിയിലിരുന്നേന്‍….”

എന്ന് ‘ജോര്‍ജ്ജ് ചടയന്‍മുറി’ എന്ന കവിതയില്‍ പി.ഭാസ്‌കരനെഴുതിയിരിക്കുന്നത് കവിയുടെ ആത്മകഥയുടെ കൂടി ഭാഗമാണ്. ജോര്‍ജ്ജ് ചടയന്‍മുറി മാത്രമല്ല ചിരുതക്കാളിയപ്പന്‍ വരെ എത്രയെത്രയോ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ധീരസഖാക്കള്‍ ജീവന്‍ കൊടുത്തു വളര്‍ത്തിയ വിപ്ലവപ്രസ്ഥാനങ്ങള്‍ ചെങ്കാളിയപ്പന്റെ വര്‍ഗ്ഗത്തിനെന്തു തിരിച്ചു നല്‍കി എന്ന വേദന നിറഞ്ഞ ചോദ്യവും ഈ കവിതകള്‍ ചോദിക്കുന്നു.

”എന്‍ കാളിയപ്പനു മോചനമില്ലയോ?
എത്രയീഭൂമിതിരിഞ്ഞാലുമൂഴിതന്‍
ശസ്ത്രവും ശാസ്ത്രവും മാറിമറിഞ്ഞാലും
അണ്ഡകടാഹത്തിലായിരമായിരം
ദൂരഗ്രഹങ്ങള്‍ മരിക്കിലും, നവ്യമാം
താരങ്ങള്‍ വീണ്ടും ജനിക്കിലും, ഭൂമിയില്‍
മര്‍ത്ത്യര്‍ നടത്തും പരസ്പരചൂഷണ-
മത്സരയുദ്ധചതുരംഗവേദിയില്‍
ആനയും തേരും കുതിരയും ദേവനും
റാണിയും മല്ലിതില്‍ വട്ടമിട്ടീടവേ
ആളായി കാലാള്‍ നിരയിലൊരുവനായ്
കാളിയപ്പന്‍ പിറക്കുന്നവോ വീണ്ടുമേ!
ചെങ്കാളിയപ്പനെ കണ്ടുവോ, നിങ്ങള്‍
ചെങ്കാളിയപ്പനെ കണ്ടുവോ,

എല്ലാവിപ്ലവങ്ങളിലും തോല്ക്കുകയും എല്ലാവിമോചനസമരങ്ങളിലും മരിച്ചുവീഴുകയും ചെയ്ത ‘ചെങ്കാളിയപ്പന്‍’ എന്ന നിത്യനിസ്വനായ രക്തസാക്ഷിയുടെ പക്ഷത്താണ് പി.ഭാസ്‌കരന്‍ എന്ന കവി എന്നും നിലയുറപ്പിച്ചത്. അതുകൊണ്ടാണ് ‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്ന കവിതയില്‍, വിലയേറ്റിടും വിദേശക്കുപ്പായങ്ങളിട്ടു തെരുവില്‍ ജാഥ വിളിക്കുന്നവരുടെ ‘ഇങ്ക്വിലാബ്’ വിളികേട്ട് തെരുവില്‍ അവഗണിതരും അനാഥരുമായിക്കഴിയുന്ന ചെകിടനും അന്ധനും ഇങ്ങനെ പരസ്പരം പറയുന്നത്. കഷ്ടം, കഷ്ടം, ഈ വിളിക്കര്‍ത്ഥം പണ്ട് മറ്റൊന്നായിരുന്നല്ലോ.
സമരചരിത്രങ്ങളിലേക്ക് എങ്ങനെ മൂന്നടി പിന്നോട്ടിറങ്ങിനിന്നുകൊണ്ട് കവി മനുഷ്യവംശത്തിന്റെ ആത്യന്തിക വിമോചന സമരബോധത്തെ സ്പര്‍ശിക്കുന്നു. അതൊരു പ്രാചീനമായ വര്‍ഗ്ഗവികാരത്തിന്റെ ജൈവമണ്ഡലമാണ്. അവിടെയാണ് ഈ കവി മനുഷ്യനുമായി ബന്ധപ്പെട്ട യാതൊന്നും ഭാസ്‌കരകവിതയ്ക്കന്യമല്ല എന്നു പ്രഖ്യാപിച്ചു കൊണ്ടുനിന്നത്. ഭാസ്‌കരന്റെ കവിതകളില്‍ പ്രണയവും സമരവും ഒരുപോലെയായതും അതുകൊണ്ടാണ്.

വരാനിരിക്കുന്ന നല്ല കാലങ്ങളുടെ പിറവിക്കായി മണ്ണില്‍ വിതയ്ക്കപ്പെടുന്ന ജൈവപരാഗണങ്ങളാണ് കവിക്ക് പ്രണയവും സമരവും. പ്രണയം മനുഷ്യസമൂഹത്തെ സംബന്ധിച്ച് ഒരു മുഖ്യമൂല്യമാണെന്ന് കുമാരനാശാന്‍ മാത്രമല്ല, ആശാന്റെ പിന്‍മുറക്കാരായി വന്ന പി. ഭാസ്‌കരനടക്കമുള്ള എല്ലാ മനുഷ്യപക്ഷവിപ്ലവകവികളും തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രകൃതിബദ്ധമായ പ്രണയം അതിന്റെ സമസ്തഋതുഭംഗികളോടും കൂടി പൂത്തുലഞ്ഞുവിലസുന്ന വസന്തോത്സവമായി പി. ഭാസ്‌കരന്റെ കാവ്യലോകം മലയാളമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അതില്‍ പി. ഭാസ്‌കരന്റെ അനശ്വരങ്ങളായ പ്രണയഗാനങ്ങളും ഉള്‍പ്പെടും. ആ പ്രണയകവിതകളുടെയെല്ലാം ആദിപ്രതിരൂപം ‘ഓര്‍ക്കുക വല്ലപ്പോഴും’ എന്ന കവിതയിലുണ്ട്. ആധുനികമലയാളിസമൂഹത്തിന്റെ പ്രണയോദയങ്ങളോടൊപ്പം പ്രണയഭംഗങ്ങളും ആ കവിതയില്‍ ഭാവമധുരമായി സ്പന്ദിക്കുന്നു.

‘യാത്രയാക്കുന്നൂസഖീ,
നിന്നെ ഞാന്‍ മൗനത്തിന്റെ
നേര്‍ത്തപട്ടുനൂല്‍പൊട്ടി-
ച്ചിതറും പദങ്ങളാല്‍!
വാക്കിനു വിലപ്പിടി-
പ്പേറുമിസ്സന്ദര്‍ഭത്തില്‍
ഓര്‍ക്കുകവല്ലപ്പോഴു-
മെന്നല്ലാതെന്തോതും ഞാന്‍!”

നാലു തലമുറകളുടെ പ്രണയത്തിലും വിരഹത്തിലും ഈ വരികള്‍ ഹൃദയത്തിലെഴുതപ്പെട്ട ഓട്ടോഗ്രാഫായി. ആമിന, വേര്‍പിരിയട്ടെ, കതിരുകാണാക്കിളി, അയല്‍ക്കാരി, അമലേ നീ വന്നപ്പോള്‍, ഫിഡില്‍, വായനക്കാരിയോട്, തോട്ടക്കാരി തുടങ്ങി എത്രയെത്രയോ കവിതകളില്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും അനേകം സൗന്ദര്യപ്പെരുക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഭാസ്‌കരകവിത മലയാളിയോടൊപ്പം വളര്‍ന്നു.

ഭൂമിയില്‍ പ്രണയം ജീവിച്ചിരിക്കുന്ന കാലത്തോളം നിലനില്ക്കുന്ന അനുരാഗപ്രപഞ്ചങ്ങളായി പി. ഭാസ്‌കരന്റെ പ്രണയഗാനങ്ങളും മലയാളമനസ്സില്‍ ജീവിക്കുന്നു. ആദ്യകാലപ്രണയകവിതകളിലെ പ്രണയാനുഭവത്തിന്റെ പലവിധ ലാവണ്യവികാസങ്ങളാണ് ആ ഗാനങ്ങള്‍.

‘പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍’ ‘താമസമെന്തേവരുവാന്‍?’ ‘അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല’ അന്നു നിന്നെ കണ്ടതില്‍പ്പിന്നെ,’ ‘അല്ലിയാമ്പല്‍ക്കടവിലന്നരയ്ക്കുവെള്ളം’ ‘പൂര്‍ണ്ണേന്ദുമുഖിയോടമ്പലത്തില്‍വെച്ചു’, ‘എങ്ങിനെ നീ മറക്കും കുയിലേ’, ‘കന്നിനിലാവത്തു കസ്തൂരിപൂശുന്ന’, ‘കുങ്കുമപ്പൂവുകള്‍ പൂത്തു’, ‘ഒരു കൊച്ചുസ്വപ്നത്തിന്‍’, ‘എന്‍പ്രാണനായകനെ എന്തുവിളിക്കും’ ‘ഇന്നലെ മയങ്ങുമ്പോള്‍’, ‘മധുരപ്രതീക്ഷതന്‍ പൂങ്കാവില്‍ വെച്ചൊരു’, ‘സ്വര്‍ഗ്ഗഗായികേ ഇതിലേ ഇതിലേ,’ ‘നീ മധുപകരൂ’,
‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു’, ‘ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍’, ‘ഗോപുരമുകളില്‍ വാസന്തചന്ദ്രന്‍’, ‘ആറ്റിനക്കരെയക്കരെയാരാണോ?’ ഈ വഴിയും ഈ മരത്തണലും, വൃശ്ചികപ്പൂനിലാവേ, അനഘസങ്കല്പഗായികേ, തുടങ്ങി എത്രയെത്രയോ ഗാനങ്ങളില്‍ അനുരാഗത്തിന്റെ ഇളന്നീര്‍ക്കടലില്‍ മലയാളമനസ്സുകള്‍ നീരാടിത്തുടിച്ചു!

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

The post ഭാസ്‌കരകവിതയുടെ പ്രണയ-സമരകിരണങ്ങള്‍ first appeared on DC Books.

പുസ്തകങ്ങളുടെ പറുദീസയില്‍ ഓഫര്‍ പെരുമഴ!

$
0
0

പുസ്തകങ്ങളില്ലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് റോമൻ ദാർശനികനായ സിസറോ പറഞ്ഞിട്ടുണ്ട്.

ഏപ്രില്‍ 23 ലോകപുസ്തകദിനത്തോടനുബന്ധിച്ച് വായനയുടെ വലിയ ലോകമൊരുക്കാന്‍  ഡി സി ബുക്‌സ് നല്‍കുന്നു ഇതുവരെ മറ്റാരും നല്‍കാത്ത, ഇനി മറ്റാര്‍ക്കും നല്‍കാനാവാത്ത അവിശ്വസനീയമായ ഓഫര്‍. ഏപ്രിൽ 21, 22, 23 തീയ്യതികളിൽ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച നിങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങൾ 23% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളിൽ ഓഫര്‍ ലഭ്യമാകും.

നിങ്ങളുടെ വീട് പുത്തൻ പുസ്തകങ്ങൾ കൊണ്ട് നിറയ്ക്കൂ…

*ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമ തര്‍ക്കങ്ങളും കോട്ടയം ജില്ലാ കോടതിയുടെ അധികാരപരിധിയ്ക്കുള്ളില്‍ ഉള്‍പ്പെടുന്നതായിരിക്കും

*വ്യവസ്ഥകള്‍ ബാധകം

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

The post പുസ്തകങ്ങളുടെ പറുദീസയില്‍ ഓഫര്‍ പെരുമഴ! first appeared on DC Books.

ആശാൻ യുവകവി പുരസ്കാരം സുബിൻ അമ്പിത്തറയിലിന്

$
0
0

ആശാൻ യുവകവി പുരസ്കാരം സുബിൻ അമ്പിത്തറയിലിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഉച്ചാന്തലമേലെ പുലർകാലെ’ എന്ന കാവ്യസമാഹാരത്തിനാണ്‌ പുരസ്കാരം. മഹാകവി കുമാരനാശാന്റെ 152-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ആശാന്റെ ജന്മനാടായ കായിക്കര ആശാൻ സ്മാരകത്തിൽ ചൊവ്വാഴ്ച നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും. പ്രശസ്തിപത്രവും ഫലകവും Textഅൻപതിനായിരം രൂപയുമാണ് സമ്മാനം. ആശാൻ മെമ്മോറിയൽ അസോസിയേഷനാണ് ജന്മദിനാഘോഷം സംഘടിപ്പിക്കുന്നത്. ഡോ. ബി.ഭുവനേന്ദ്രൻ ചെയർമാനും ആറ്റിങ്ങൽ ഉണ്ണി, രാമചന്ദ്രൻ കരവാരം എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്.

‘വീടെ’ന്ന കവിതയിൽ തുടങ്ങി ‘ബ്രേക്ക് അപ്പി’ൽ അവസാനിക്കുന്ന ഒരു ശീതക്കാറ്റ് ‘ഉച്ചാന്തലമേലെ പുലർകാലെ’ എന്ന  സമാഹാരത്തെ ഒന്നാകെ പുതഞ്ഞുപിടിച്ചിരിക്കുന്നു. അനേകം കിളിവാതിലുകളുള്ള മലയടിവാരത്തെ ഒരു കുഞ്ഞുവീടായി മാറുന്നു ‘ഉച്ചാന്തലമേലേ പുലർകാലേ’. പഴക്കമേറിയ ലോകത്തെ കാണുന്ന ഒരു ‘മില്ലെനിയം ബോൺ’ കുട്ടിയുടെ കാഴ്ചയിലാണ് സുബിൻ അമ്പിത്തറയിലിന്റെ ഏതെണ്ടെല്ലാ കവിതകളും. ക്യാമറ എവിടെ വെക്കണം എന്ന് ശങ്കയില്ലാത്ത ഒരു ‘ഡയരക്ടർ ബ്രില്യൻസ് ‘ കൂടിയാണത്. അവതാരിക: പി. രാമൻ. പഠനം: സുധീഷ് കോട്ടേമ്പ്രം, വീട്, ഉറക്കം, അപ്പൻ, വെള്ളം കോരുന്നപെൺകുട്ടി, ചില്ലകളിൽ ഓർമ്മ വീശുന്ന നേരം, വല്യപ്പനും റേഡിയോയും, തലയ്ക്കുതാഴെ ശൂന്യാകാശം തുടങ്ങിയ 37 കവിതകൾ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

കുമാരനാശാന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

The post ആശാൻ യുവകവി പുരസ്കാരം സുബിൻ അമ്പിത്തറയിലിന് first appeared on DC Books.

അലിഗഢിലെ ശിറാസ് കാലം: ഡോ. ഉമര്‍ തറമേല്‍

$
0
0

സത്യത്തില്‍, എന്റെ പഴയ സുഹൃത്ത് രാമചന്ദ്ര ശിറാസ് എന്ന വ്യക്തിയുടെ കഥ എനിക്ക് ഇന്നും വസ്തുതാപരമായി പറയാനറിയില്ല. ഹന്‍സല്‍ മേത്തയുടെ സിനിമയാണ് പിന്നെ അയാളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ എനിക്ക് ചില ഇടവഴികള്‍ തുറന്നിട്ടത്. ആ സിനിമ കണ്ട ഞാന്‍ അലിഗഢിലെ ശിറാസിന്റെതന്നെ സഹപ്രവര്‍ത്തകന്‍ കൂടിയായ എന്റെ സുഹൃത്തിനെ വിളിക്കുകയും കാര്യങ്ങള്‍ തിരക്കുകയുമുണ്ടായി. അപ്പോഴാണ്, കഥയുടെ ചില മര്‍മ്മങ്ങള്‍ എന്റെ ഭാവനയോടൊപ്പം ചേര്‍ന്നുനിന്നത്. പരസ്പരവിരുദ്ധമായ ദത്തങ്ങളില്‍നിന്നും, എന്റെ പഴയ സുഹൃത്തിന്റെ ഒരു കഥ നിര്‍മ്മിച്ചെടുക്കേണ്ടത് എന്റെ തന്നെ സ്വത്വപരമായ ആവശ്യമായി എനിക്കുതോന്നി. അതുകൊണ്ടാണ്, ഈ ജീവിത കഥ.

ജിയോബേബിയുടെ കാതല്‍ എന്ന സിനിമയുടെ പരിചരണത്തില്‍ തോന്നിയ ഗുണകരമായ വശം, സ്വവര്‍ഗരതിയുടെ പ്രത്യക്ഷങ്ങള്‍ ഒന്നും കാണിക്കാതെ സുപ്രധാനമായ ചില സൂചന (റഫറന്‍സ്) കളിലൂടെ മാത്രം ആയൊരു വിഷയത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞു Pachakuthira Digital Editionഎന്നതത്രെ.

2015- ല്‍ ഹാന്‍സല്‍ മേത്ത സംവിധാനം ചെയ്തു പുറത്തിറക്കിയ ‘അലിഗഢ്’ (Aligarh) എന്ന സിനിമയിലെ മുഖ്യ വിഷയവും സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ അറിയപ്പെടുന്ന, ഒരു സര്‍വകലാശാലയില്‍ ഒരധ്യാപകനെതിരെ ഉണ്ടായ സ്വവര്‍ഗരതിയാരോപണവും അയാള്‍ക്കെതിരെയുള്ള സര്‍വകലാശാലയുടെ നടപടിയും കലാശാലയിലെ പ്രക്ഷോഭങ്ങളും അതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളും ഒക്കെ കൈകാര്യം ചെയ്യുന്ന സിനിമയാണത്.

ആ സിനിമക്ക് വിഷയമായിരിക്കുന്നതാവട്ടെ എന്റെ അധ്യാപനത്തിന് തുടക്കമിട്ട അലിഗഢ് സര്‍വകലാശാലയും എന്റെ ആദ്യകാല സഹപ്രവര്‍ത്തകരില്‍ ഒരാളായ മറാത്തി അദ്ധ്യാപകന്‍ ഡോ.ശ്രീനിവാസ് രാമചന്ദ്രശിറാസും ആണ്.

2009 ല്‍ ആണ് ഈ സിനിമക്കാധാരമായ കാര്യങ്ങള്‍ സംഭവിക്കുന്നത്. അന്ന് ഞാന്‍ കാലിക്കറ്റില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആണ്. അപ്പോഴേക്കും ഞാനും അലിഗഢ് സര്‍വകലാശാലയും തമ്മിലുള്ള ദൂരം രണ്ട്പതിറ്റാണ്ട് പിന്നിട്ടിരുന്നു. ഹ്രസ്വമെങ്കിലും അലിഗഢ് കാലം എന്റെ മനസ്സില്‍ തിളച്ചുനില്‍ക്കുന്ന ഒന്നാകയാല്‍ എറെ ദൂരമുള്ള ആ കാലം ഒരു കാതത്തിന്റെ അകല്‍ച്ചയില്‍ എന്നും നിലക്കൊണ്ടു. സമൃദ്ധമായ ഓര്‍മ്മകളുടെ സാന്‍വിച്ച് പോലെയാണ് എനിക്കിന്നും അക്കാലം. ലോകത്തെ പുതുമട്ടില്‍ നോക്കി മനസ്സിലാക്കാന്‍ എന്നെ പഠിപ്പിച്ച കാലം. അലിഗഡും ആധുനിക ഭാഷാവിഭാഗത്തിലെ മാറാത്തി ലക്ചറര്‍ ഡോ. ശിറാസും ഇപ്പോഴും വിദൂരഓര്‍മ്മയില്‍ തെളിഞ്ഞുനില്‍ക്കുന്ന ചിത്രങ്ങളാണ്. മറന്നുപോയിയെന്നോ ഇനിയൊരിക്കലും തിരിച്ചുവരില്ല എന്നോ വിചാരിക്കുന്ന സംഭവങ്ങളും വ്യക്തികളും ഏതെങ്കിലും ചരിത്രബിന്ദുവില്‍ നമ്മോടൊപ്പം ഓര്‍മകളിലേക്ക് വന്നേക്കാം. ആ പ്രത്യേക സാഹചര്യം കൊണ്ട് നമ്മെ വേട്ടയാടിയേക്കാം. അങ്ങനെയുള്ള ഒരു കഥയാണ്, ഒരു സിനിമയെ മുന്‍നിര്‍ത്തി ഇവിടെ നിര്‍മ്മിക്കുന്നത്. ഇത് ഒരുപക്ഷെ, ഒരു സിനിമാവിമര്‍ശനം എന്നതിനേക്കാള്‍ എന്റെ ആത്മകഥയിലെ ഒരേടാണ്.

പൂര്‍ണ്ണരൂപം 2024 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

 

 

 

 

 

 

 

 

 

The post അലിഗഢിലെ ശിറാസ് കാലം: ഡോ. ഉമര്‍ തറമേല്‍ first appeared on DC Books.

‘തനിച്ചാവുക എന്നാല്‍ സ്വയം ഒരു വസന്തമാകലാണ്’; സി.ഹനീഫ് എഴുതിയ കവിത

$
0
0

രംഗം 1

കര്‍ട്ടനുയരുമ്പോള്‍
പനിയുടുപ്പിട്ട ഒരു മനുഷ്യന്‍
തെരുവിലിരുന്നു
‘മുള്ളന്‍പന്നിയെ ആലിംഗനം
ചെയ്യുന്ന വിധം’
എന്ന പുസ്തകം വായിക്കുന്നു.

അവന് ഴാങെന്നു പേര്‍
അവന്റെ
കയ്യിലൊരു റൊട്ടിയുണ്ട്
പഴയ പീടികക്കാരന്റെ
മേല്‍വിലാസം കുറിച്ചിട്ട
മുഷിഞ്ഞ കടലാസ്
ഒരു പോസ്റ്റ്മാന്‍
മുമ്പാകെ നീട്ടുന്നു.

മൂന്നു മെഴുകുതിരിക്കാലുകളും
ഒരു വെള്ളിപ്പാത്രവും കൂടി
പുറത്തെ ഭാണ്ഡത്തിലേറ്റിയുള്ള
അവന്റെ നടത്തം
വിശപ്പിന്റെ ഉച്ചയും
രാത്രിയും പിന്നിടുന്നു

പൂര്‍ണ്ണരൂപം 2024 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

 

The post ‘തനിച്ചാവുക എന്നാല്‍ സ്വയം ഒരു വസന്തമാകലാണ്’; സി.ഹനീഫ് എഴുതിയ കവിത first appeared on DC Books.

ലോകപുസ്തകദിനം

$
0
0

ഏപ്രില്‍ 23 ലോകപുസ്തകദിനം. വിപ്ലവം വായനയിലൂടെ എന്ന മുദ്രാവാക്യത്തിന്റെ നേരറിയിക്കുന്ന ദിവസം. ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികള്‍ പുസ്തകദിനം ആഘോഷിക്കുന്നു. പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും ആദരിക്കാനുള്ള അവസരമാണ് പുസ്തക ദിനം നല്‍കുന്നത്. വായന മരിക്കുന്നു എന്ന വിലാപമുയരുന്ന ഈ കാലത്ത് പുസ്തകദിനാചരണത്തിലൂടെ സാംസ്‌കാരികമായ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്. ഓരോ പുസ്തകങ്ങളും ഓരോ വായനയും വായനക്കാരന് നൽകുന്നത് നമുക്കു ചുറ്റുമുള്ള, നാം ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വ്യത്യസ്തങ്ങളായ ലോകങ്ങളിലൂടെയുള്ള സഞ്ചാരമാണ്.

വില്യം ഷേക്‌സ്പിയറിനെയും ഗാര്‍സിലാസോ ഡെ ലാ വെഗയുടെയും, മിഗ്വെല്‍ ഡെ സെര്‍വന്റീസിന്റെയും ചരമദിനമാണ് പുസ്തകദിനമായി ആചരിക്കുന്നത്. ചരിത്രപരമായ വിജ്ഞാനം വിതരണം ചെയ്യാനും, സാംസ്‌കാരിക പാരമ്പര്യത്തെപ്പറ്റിയുള്ള അവബോധം ലോകമാകെ പരത്താനും പുസ്തകങ്ങളിലൂടെ ശ്രമിക്കേണ്ട കാലഘട്ടമാണ് ഇപ്പോഴത്തേത്.

ആശയ വിനിമയത്തിന്റെ ഉറവിടവും വിജ്ഞാനത്തിലേക്കുള്ള പാതയും പുസ്തകങ്ങള്‍ സൃഷ്ടിക്കുന്നു. മൂല്യമുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. വായന മരിക്കുന്നു എന്ന് വിലപിക്കുമ്പോഴും ലോകമെങ്ങും പുസ്തകം വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ് എന്ന അറിവ് സന്തോഷം പകരുന്നു. 1996 ലെ യുനെസ്‌കോ പൊതുസമ്മേളനമാണ് ഏപ്രില്‍ 23 ലോക പുസ്തകദിനമായി ആചരിക്കാന്‍ നിശ്ചയിച്ചത്. പുസ്തക വിതരണം പ്രോത്സാഹിപ്പിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം പുസ്തകദിനങ്ങള്‍ കൊണ്ടാടുകയാണെന്ന് യുനെസ്‌കോ സമ്മേളനം ആഹ്വാനം ചെയ്തു.

 

The post ലോകപുസ്തകദിനം first appeared on DC Books.

സുധീര്‍ കക്കര്‍ അന്തരിച്ചു

$
0
0

ഇന്ത്യന്‍ മനോവിശ്ലേഷകന്‍, നോവലിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായ സുധീര്‍ കക്കര്‍ അന്തരിച്ചു. വിപുലമായ പരിഭാഷകൾക്കു വിധേയരായ ഇന്ത്യൻ എഴുത്തുകാരിൽ പ്രമുഖനാണ് അദ്ദേഹം.  ദ ഇന്നർ വേൾഡ്, ഷാമൻസ്, മിസ്റ്റിക് ആന്റ് ഡോക്ടേർസ്, ടെയിൽസ് ഓഫ് ലൗ, സെക്സ് ആന്റ് ഡേഞ്ചർ, ഇന്റിമേറ്റ് റിലേഷൻസ്, ദ അനലിസ്റ്റ് ആന്റ് മിസ്റ്റിക്, ദ കളേഴ്സ് ഓഫ് വയലൻസ് എന്നിവ പ്രധാന കൃതികളാണ്. ഇവയെല്ലാം ലോകത്തിലെ വിവിധ ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

സംസ്‌കാരം, മതം, നരവംശവിജ്ഞാനം എന്നീ രംഗങ്ങളെ മനോവിശ്ലേഷണത്തിനു വിധേയമാക്കുക വഴിയാണ് കക്കര്‍ ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചത്. സിഗ്മണ്ട് ഫ്രോയ്ഡിന്റെ ‘അബോധം’ എന്ന സങ്കല്പനത്തില്‍ അധിഷ്ഠിതമായി വികസിച്ചു വന്നിട്ടുള്ളതാണ് അദ്ദേഹത്തിന്റെ സമീപനം. വിപുലമായ പരിഭാഷകള്‍ക്കു വിധേയമായിട്ടുള്ള ഇന്ത്യന്‍ എഴുത്തുകാരില്‍ പ്രമുഖനായ സുധീര്‍ കക്കറിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൃതിയാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘കലാപത്തിന്റെ നിറങ്ങള്‍’.

The post സുധീര്‍ കക്കര്‍ അന്തരിച്ചു first appeared on DC Books.

പ്രപഞ്ചം മുഴുവൻ നിറസാന്നിധ്യമാകുന്ന മിന്നൽക്കഥകൾ

$
0
0

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പി.കെ. പാറക്കടവിന്റെ ‘തിരഞ്ഞെടുത്ത കഥകള്‍’ എന്ന പുസ്തകത്തിന് പുതിയ തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ അമൽ എഴുതിയ വായനാനുഭവം

വായന തുടങ്ങിയ സമയം മുതൽ തന്നെ എനിക്ക് ഏറെ ഇഷ്ടമാണ് പി. കെ. പാറക്കടവ് എഴുതുന്ന കുഞ്ഞുകഥകൾ. എവിടെ കണ്ടാലും ദാന്ന് പറയുന്ന സമയം കൊണ്ട് വായിച്ചു തീർക്കാം. എന്നാലോ ദാർശനികതയും സാമൂഹിക വിമർശനവും ചരിത്രവും രാഷ്ട്രീയവും കുടുംബ ജീവിതവും എന്ന് വേണ്ട, പ്രപഞ്ചം മുഴുവൻ ആ മിന്നൽക്കഥകളിൽ നിറ സാന്നിധ്യം ആണ് താനും. ഉൺമ മിനിമാസികയുടെ ടാഗ് ലൈൻ പോലെ കടലിൽ കടുകല്ല, കടുകിൽ കടൽ ആണ് പി. കെ. പാറക്കടവിന്റെ കഥകൾ. പതിറ്റാണ്ടുകളായി കുഞ്ഞുകഥകളിൽ മാത്രം അതീവ ശ്രദ്ധയോടെ തപസ്സിരുന്ന്, ആറ്റിക്കുറുക്കി എഴുതിയെഴുതി അദ്ദേഹം ഹൈക്കു കവിതകൾ (കഥകൾ) എഴുതുന്ന ഒരു സെൻ മാസ്റ്റർ ആയത് പോലെ എനിക്ക് തോന്നാറുണ്ട്. ലോകത്തിന് മുന്നിൽ നമ്മുടെ പരിമിതമായ ഫ്ലാഷ്/മൈക്രോ ഫിക്ഷൻ ലോകത്തെ സാഭിമാനം പ്രതിനിധാനം ചെയ്യുന്ന മലയാളത്തിൻറെ സ്വന്തം ബഷോ: പി. കെ. പാറക്കടവ്.

കുഞ്ഞുകഥകളെ ഗൗരവത്തോടെ കണ്ട് വായിക്കാനും പഠിക്കാനും ശ്രമിച്ചപ്പോൾ, ആനുകാലികങ്ങളിൽ വന്ന പല വിദേശ ഫ്ലാഷ്/Textമൈക്രോ ഫിക്ഷൻ കഥകളും വായിച്ചപ്പോൾ പാറക്കടവ് ഇരിക്കുന്ന മലയാളത്തിന്റെ
തട്ട് താണ് തന്നെ ഇരിക്കുന്നതായി മനസ്സിലായി. ലിഡിയ ഡേവിസ്, മാർഗരറ്റ് ആറ്റ്വുഡ് തുടങ്ങി ലോകം മുഴുവൻ അറിയപ്പെടുന്ന പല എഴുത്തുകാരും കുഞ്ഞുകഥകൾ ബൗദ്ധികവ്യായാമം ലക്ഷ്യമിട്ട് എഴുതുമ്പോൾ നമുക്ക് ഒട്ടും പ്രവേശിക്കാൻ ഇടമില്ലാത്തതായി അവ മാറുന്നുണ്ട്. അതേസമയം പാറക്കടവ് കഥകളിൽ നമ്മൾ കൂടി ഉൾപ്പെടുകയും, അവ നമ്മൾ ഉള്ളിൽ പേറി പൂരിപ്പിക്കുകയും ചെയ്യും. ഇംഗ്ലീഷ്, ഹിന്ദി, അറബി, മറാഠി, തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിലേക്ക് അദ്ദേഹത്തിൻറെ കുഞ്ഞു കഥകൾ വിവർത്തനം ചെയ്തിട്ടുണ്ട്.  ഗൂഗിളിൽ Flash fiction എന്ന് തിരയുമ്പോൾ Wikipedia നൽകുന്ന ഒരു വിശദീകരണം ഉണ്ട്. അതിൽ ലോകത്തിലെ പല ഭാഗങ്ങളിലും ഉള്ള കുഞ്ഞു കഥ എഴുത്തുകാരെപ്പറ്റി പറയുന്ന കൂട്ടത്തിൽ In the southwestern Indian state of Kerala P. K. Parakkadavu is known for his many microstories in the Malayalam language എന്ന് കാണാൻ കഴിയുന്നത്.

പതിറ്റാണ്ടുകൾ നീളുന്ന കുഞ്ഞു കഥയെഴുത്തിന്റെ ലോകത്ത് നിന്ന് തിരഞ്ഞെടുത്ത കുഞ്ഞുകഥകൾ (DC Books പ്രസിദ്ധീകരിച്ചത്) മലയാള കുഞ്ഞു കഥാമേഖലയുടെ ആഴവും പരപ്പും വെളിപ്പെടുത്തുന്നു. എൻറെ ഇഷ്ട പുസ്തകങ്ങളിൽ ഒന്നാണത്. കാണാൻ അവസരം ലഭിച്ചപ്പോഴൊക്കെയും സ്നേഹവും കരുതലും വാത്സല്യവും ഉദാരമായ കോഴിക്കോടൻ അതിഥിസൽക്കാരരീതികളും കൊണ്ട് ഉള്ളിൽ വളർന്ന് പന്തലിച്ച പി.കെ പാറക്കടവ് മാഷ്, എനിക്ക് ടിഷ്യൂപേപ്പർ കഥകൾ എഴുതുന്നതിൽ നൽകുന്ന പ്രചോദനവും പിന്തുണയും (എന്നെ സംബന്ധിച്ച്) അവിസ്മരണീയമാണ്. അദ്ദേഹത്തിൻറെ തിരഞ്ഞെടുത്ത കഥകൾക്ക് എല്ലാവിധ സ്നേഹാശംസകളും നേരുന്നു.
സുഹൃത്തുക്കൾക്കായി ഏതാനും ചില പാറക്കടവ് കഥകൾ ചുവടെ ചേർക്കുന്നു :

ലൗ ജിഹാദ് /പി. കെ. പാറക്കടവ് ഇണക്കുരുവികളിലൊന്നിനെ കൊന്ന കാട്ടാളനോട് ‘ ‘മാനിഷാദ’ എന്ന് പറയാൻ പോവുകയയായിരുന്നു വാല്മീകി. കാട്ടാളൻ ചിരിച്ചു. പിന്നെ ഗൗരവം വിടാതെ കാട്ടാളൻ പറഞ്ഞു. “ഇണക്കുരുവികൾ രണ്ട് മതക്കാരാണ്. പെൺകുരുവിയെ ആൺകുരുവി പ്രണയം നടിച്ച് തട്ടിക്കൊണ്ട് വന്നതാണ്. കോടതിക്ക് മുന്നിൽ പോലും കുറ്റക്കാരനല്ലെന്ന് ഞാൻ തെളിയിക്കും.” വാല്മീകി രാമായണം എഴുതിയില്ല. (തിരഞ്ഞെടുത്ത കഥകളിൽ നിന്ന് )

പേര് മാറ്റം/പി.കെ. പാറക്കടവ്

ഭരണാധികാരികൾ ചരിത്രനഗരങ്ങളുടെ പേര് മാറ്റുന്നതിനിടയിൽ, ഒരു തെരുവ് ബാലൻ രാവ് മൂക്കുമ്പോൾ റെയിൽവേസ്റ്റേഷന്റെയും ബസ് സ്റ്റാൻഡിന്റെയും പേര് മാറ്റുന്നു:
‘വീട് ‘.

മൂന്ന് പരിസ്ഥിതിക്കഥകൾ/പി. കെ. പാറക്കടവ്

വയൽ
രാവിലെ നെൽക്കതിരുകൾക്കിടയിലൂടെ നടന്ന വയലുകളിലത്രയും കമ്പികൾ മുളച്ചിരിക്കുന്നു.
കമ്പികളിൽ വിളയുന്നത് സിമെന്റ് ചാക്കുകൾ.
മറുകര
ദൈവത്തിന്റെ നോട്ടീസ് ബോർഡിൽ ഇങ്ങനെ –
ഭൂമിയിൽ പ്രാണവായു പരിമിതമാണ്.
ആവശ്യത്തിൽ കവിഞ്ഞ് ശ്വസിക്കുന്നവർ ശിക്ഷിക്കപ്പെടും.
“ശ്വസിക്കാൻ പ്രണവായു ആവശ്യമില്ലാത്ത ഒരു ലോകമുണ്ടോ?”
നോട്ടീസ് വായിച്ചു ഞാൻ ചോദിച്ചു.
“ഉണ്ടല്ലോ.”ദൈവം പറഞ്ഞു. എന്നിട്ട് അവന്റെ താക്കോൽ കൊണ്ട് മറ്റൊരു ലോകത്തിന്റെ താഴ് തുറന്നു തന്നു.
തോന്നൽ
മഴയിൽ കുളിച്ച്
കാറ്റ് കൊണ്ട് മുഖം തോർത്തി
ഇടിയുടെ അകമ്പടിയോടെ നടന്ന്‌
മുൻവാതിൽ തുറന്നു.
പുറത്ത് വാ പിളർന്ന് വേനൽ.

വൃക്ഷവും കവിയും/പി കെ പാറക്കടവ്

വൃക്ഷം കവിയോട് പറഞ്ഞു.
“നിനക്ക് പേരേ ഉള്ളൂ. എനിക്ക് പേരില്ലെങ്കിലും വേരുണ്ട്.”
വൃക്ഷം തുടർന്നു :
” നിനക്ക് ഏറിയാൽ ഒരു നല്ല മനുഷ്യനാകാം “.
കവി ചോദിച്ചു.
” ഇപ്പോൾ ഞാൻ മനുഷ്യനല്ലേ?”
വൃക്ഷം പറഞ്ഞു:
“അല്ല നീ വെറുമൊരു മരം.
ഒന്നിനെപ്പറ്റിയും ബോധമില്ലാത്ത ഒരു മരം.”
കവി ചോദിച്ചു :
“അപ്പോൾ നീയോ? നീയുമൊരു മരമല്ലേ?”
വൃക്ഷം മൊഴിഞ്ഞു :
“അല്ല ഭൂമിക്കടിയിൽ വേരും ആകാശത്തെ തൊടുന്ന ചില്ലകളുമുള്ള ഞാനാണ് യഥാർത്ഥ കവി, കലാകാരൻ “.
അത് പറഞ്ഞു വൃക്ഷം കുലുങ്ങി ചിരിച്ചു.
അപ്പോൾ കവിയുടെ ദേഹം മുഴുവൻ പൂക്കൾ കൊണ്ട് മൂടി.

( DC Books പ്രസിദ്ധീകരിച്ച പ്രിയപ്പെട്ട കൊച്ചു കഥകൾ എന്ന പുസ്തകത്തിൽ നിന്ന് )

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

The post പ്രപഞ്ചം മുഴുവൻ നിറസാന്നിധ്യമാകുന്ന മിന്നൽക്കഥകൾ first appeared on DC Books.

നിങ്ങളുടെ വാക്കുകളുടെ അടിമയേക്കാള്‍ നിശബ്ദതയുടെ രാജാവായിരിക്കൂ…

$
0
0

”ജ്ഞാനിയായ മനുഷ്യന്‍ നഷ്ടങ്ങളെയോര്‍ത്ത് വിലപിച്ചിരിക്കില്ല, പക്ഷേ നഷ്ടങ്ങള്‍ പരിഹരിക്കുന്നതിനുള്ള വഴികളെക്കുറിച്ച് സന്തോഷത്തോടെ സംസാരിക്കും”- വില്യം ഷെയ്ക്‌സ്പിയർ

ലോകം കണ്ട മഹാനായ എഴുത്തുകാരന്‍ വില്യം ഷെയ്ക്‌സ്പിയറിന്റെ ചരമവാര്‍ഷിക ദിനമാണ് ഇന്ന്. ഷെയ്ക്‌സ്പിയറുടെ കൃതികളെ അവലംബമാക്കി നിരവധി മലയാള ചലച്ചിത്രങ്ങളും പിറവിയെടുത്തിട്ടുണ്ട്.

സാഹിത്യ ചരിത്രകാരന്മാര്‍ ഷെയ്ക്‌സ്പിയറുടെ രചനാകാലയളവിനെ നാലു ഘട്ടമായി വിഭജിക്കുന്നു. ആദ്യ ഘട്ടമായ 1590 ന്റെ മധ്യം വരെ അദ്ദേഹം റോമന്‍, ഇറ്റാലിയന്‍ മാതൃകകളില്‍ നിന്നും ചരിത്ര നാടകങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പ്രധാനമായും ശുഭാന്തനാടകങ്ങളാണ് എഴുതിയത്. രണ്ടാം ഘട്ടമായ 1595 മുതല്‍ 1599 വരെയുള്ള കാലയളവ് ആരംഭിക്കുന്നതും അവസാനിക്കുന്നതും രണ്ട് ദുരന്തനാടകങ്ങളോടെയാണ്. റോമിയോ ആന്റ് ജൂലിയറ്റും ജൂലിയസ് സീസറും. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമെന്ന് കണക്കാക്കുന്ന ശുഭാന്തചരിത്ര നാടകങ്ങളും രചിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണ്. 1600 മുതല്‍ 1608 വരെയുള്ള കാലയളവിലാണ് ദുരന്ത നാടകങ്ങള്‍ രചിച്ചത്. ഈ സമയത്താണദ്ദേഹം ലോകോത്തരങ്ങളായ ദുരന്ത നാടകങ്ങളായ ഹാംലറ്റ്, ഒഥല്ലോ, കിങ്ങ് ലിയര്‍, മാക് ബത്ത്, ആന്റണി ആന്റ് ക്ലിയോപാട്ര, കൊറിയോലനസ് എന്നിവ എഴുതിയത്.1608 മുതല്‍ 1613 വരെ അവസാന കാലയളവില്‍ അദ്ദേഹം ശുഭാന്ത ദുരന്ത മിശ്രിതമായ കാല്‍പ്പനികങ്ങള്‍ എന്ന് വിളിക്കുന്ന ലാജി കോമഡികള്‍ എഴുതി സിംബെലൈന്‍, 3 വിന്റേഴ്‌സ് ടെയില്‍, ദ ടെംപസ്റ്റ് എന്നിവ ഇവയില്‍ പ്രധാനമാണ്.

വില്യം ഷേക്‌സ്പിയര്‍ (1564-1616)

വിശ്വവിഖ്യാതനായ നാടകകൃത്തും കവിയും. 1564 ഏപ്രില്‍ 23-ന് ഇംഗ്ലണ്ടിലെ ആവണ്‍ നദീതീരത്തുള്ള സ്ട്രാറ്റ്ഫഡില്‍ ജനിച്ചു. കമ്പിളിക്കച്ചവടക്കാരനായിരുന്ന ജോണ്‍ ഷേക്‌സ്പിയറുടെയും മേരിയുടെയും മൂന്നാമത്തെ പുത്രനായിരുന്നു. പ്രാഥമികവിദ്യാഭ്യാസം മാത്രം നേടി ലണ്ടനിലെത്തി നാടകശാലകളില്‍ ചെറിയ ജോലികളില്‍ പ്രവേശിച്ചു. കാലക്രമേണ നടന്‍, മാനേജര്‍, നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായി. ബെന്‍ ജോണ്‍സണ്‍, ക്രിസ്റ്റഫര്‍ മാര്‍ലോ എന്നിവരുടെ സമകാലികന്‍. പതിമൂന്ന് ശുഭാന്തങ്ങളും പത്ത് ദുരന്തങ്ങളും പത്ത് ചരിത്രനാടകങ്ങളും നാല് ദുരന്തശുഭാന്തങ്ങളുമടക്കം 37 നാടകങ്ങളും 154 ഗീതകങ്ങളും വീനസും അഡോണിസും, ലുക്രീസിന്റെ ബലാത്സംഗം എന്നീ ഖണ്ഡകാവ്യങ്ങളും കുറെ ലഘുഭാവഗീതികളും രചിച്ചു. 1613 ജൂണില്‍ പുറത്തുവന്ന ഹെന്റി എട്ടാമന്‍ അവസാന നാടകമായി കണക്കാക്കുന്നു. മക്‌ബെത്, ഒഥെല്ലോ, കിങ്‌ലിയര്‍, ഹാംലെറ്റ്, ജൂലിയസ് സീസര്‍, ആന്റണിയും ക്ലിയോപാട്രയും, റോമിയോയും ജൂലിയറ്റും, ടെംപസ്റ്റ്, വെനീസിലെ വ്യാപാരി എന്നിവ രചനകളില്‍ അതിപ്രശസ്തം. 1616 ഏപ്രില്‍ 23-ന് ലണ്ടനില്‍ അന്തരിച്ചു.

വില്യം ഷെയ്ക്‌സ്പിയറിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

The post നിങ്ങളുടെ വാക്കുകളുടെ അടിമയേക്കാള്‍ നിശബ്ദതയുടെ രാജാവായിരിക്കൂ… first appeared on DC Books.

വിഷാദം കൊണ്ട് കഥയെഴുതിയ നന്തനാര്‍

$
0
0

നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ മലയാളസാഹിത്യകാരനാണ് നന്തനാര്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന പി.സി. ഗോപാലന്‍. അദ്ദേഹത്തിന്റെ ചരമവാര്‍ഷികദിനമാണ് ഇന്ന്. വിശപ്പും മരണവും ദുരിതവും നന്തനാര്‍ കഥകളിലെ അന്തര്‍ധാരയായിരുന്നു. നന്തനാര്‍ കഥകളില്‍ വിശപ്പ് മുഖ്യകഥാപാത്രമാകുന്നു. ശരീരത്തിന്റേതു മാത്രമല്ല ഈ വിശപ്പ്, മനസ്സിന്റേതു കൂടിയാണ്. വിശപ്പ് ജീവിതത്തെ ഉടനീളം വേട്ടയാടുകയാണ്. ജീവിതാസക്തികള്‍, ദാരിദ്ര്യം, അവഗണന, അനാഥത്വം, ഏകാന്തത, രോഗങ്ങള്‍, കടങ്ങള്‍ എന്നിങ്ങനെ ദുസ്സഹമാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കുന്ന മനുഷ്യന്‍ – തന്റെ കഥകളിലൂടെ നന്തനാര്‍ വരച്ചു കാട്ടുന്ന മനുഷ്യ ചിത്രം ഇതാണ്. ഈ കഥകളുടെ വായന മനുഷ്യ മഹത്ത്വത്തെക്കുറിച്ച് വീണ്ടും വീണ്ടും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

Text1926 ജനുവരി 5ന് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് പരമേശ്വര തരകന്റേയും, നാണിക്കുട്ടിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. വിദ്യാഭ്യാസത്തിന് ശേഷം 1942 മുതല്‍ 1964 വരെ പട്ടാളത്തില്‍ സിഗ്‌നല്‍ വിഭാഗത്തില്‍ ജോലി നോക്കി. 1965 മുതല്‍ മൈസൂരില്‍ എന്‍സിസി ഇന്‍സ്ട്രക്ടറായിരുന്നു. 1967 മുതല്‍ മരണം വരെ ഫാക്റ്റില്‍ പബ്ലിസിറ്റി വിഭാഗത്തിലായിരുന്നു ജോലി.

ആത്മാവിന്റെ നോവുകള്‍, അനുഭൂതികളുടെ ലോകം, ഉണ്ണിക്കുട്ടന്റെ ഒരു ദിവസം, ഉണ്ണിക്കുട്ടന്‍ സ്‌കൂളില്‍, മഞ്ഞക്കെട്ടിടം, ഉണ്ണിക്കുട്ടന്‍ വളരുന്നു , ആയിരം വല്ലിക്കുന്നിന്റെ താഴ്‌വരയില്‍, അനുഭവങ്ങള്‍ എന്നിവയാണ് പ്രധാന നോവലുകള്‍. ഇതിന് പുറമേ ഒരു നാടകവും പതിനൊന്ന് കഥാസമാഹാരങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ആത്മാവിന്റെ നോവുകള്‍ എന്ന നോവല്‍ 1963ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി.

മൂന്നു വയസ്സുകാരനായ ഉണ്ണിക്കുട്ടന്റെ കണ്ണിലൂടെ കാണുന്ന കാഴ്ചകളുടെ മനോഹരമായ ആഖ്യാനമാണ് നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം.

1974 ഏപ്രില്‍ 24ന് അദ്ദേഹം അന്തരിച്ചു.

നന്തനാരുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

The post വിഷാദം കൊണ്ട് കഥയെഴുതിയ നന്തനാര്‍ first appeared on DC Books.

‘മാർഗരീറ്റ’മലയാള നോവലിന് അപരിചിതമായ വ്യത്യസ്തമായ ഒരു വായനാനുഭവം

$
0
0

എം പി ലിപിൻ രാജിന്റെ മാർഗരീറ്റ എന്ന നോവലിന് ചെറുകഥാകൃത്ത്  ബി വേണുഗോപാൽ എഴുതിയ വായനാനുഭവം

2024 ൽ ആദ്യം വായിക്കാനെടുത്ത നോവൽ  എം പി ലിപിൻ രാജിന്റെ ‘മാർഗരീറ്റ’ യാണ്. മാർഗരീറ്റ എന്ന പേരിലെ കൗതുകത്തോടൊപ്പം ഒരോ അദ്ധ്യായത്തിനും ഗണിതശാസ്ത്രസംജ്ഞകൾ തലക്കെട്ടായി ചേർത്തതിലും  അസാധരണത്വം തോന്നി. ഒറ്റനോട്ടത്തിൽ ഈ സംജ്ഞകൾക്ക് പ്രത്യേക സാംഗത്യമൊന്നും തോന്നില്ലെങ്കിലും സൂഷ്മവായനയിൽ ഈ സംജ്ഞകൾ ഒരോ അദ്ധ്യായത്തിലും വിവരിച്ച സംഭവങ്ങളുടെ ആകെത്തുകയുടെ പ്രതീകമായി കാണാൻ കഴിയുന്നുണ്ട്. മാർഗരീറ്റ ആസാമിലെ ഒരു ഭൂപ്രദേശമാണ്. നിരന്തരം മാറ്റപ്പെട്ടു കൊണ്ടിരിക്കുന്ന ചരിത്രമുള്ള ഈ ഭൂപ്രദേശമാണ് നോവലിന്റെ  പശ്ചാത്തലം. ഈ മാറ്റങ്ങളോട് കൊണ്ടും കൊടുത്തും അതിജീവനത്തിനായി പൊരുതുന്ന കുറെ മനുഷ്യരെ നമുക്കിവിടെ കാണാം. അവരുടെ ശരി,നമ്മുടെ ശരിയായി ക്കൊള്ളണമെന്നില്ല എന്നതുകൊണ്ട് അവർ റദ്ദു ചെയ്യപ്പെടേണ്ടവരാകുന്നില്ല. എല്ലാ ആശയങ്ങളോടും തുല്യ അകലം പാലിച്ച് ചിന്തയുടെ ഭാരം ഒഴിവാക്കിയാൽ നമുക്ക് ശരിയായ തീരുമാനങ്ങളിലേക്കെത്താൻ കഴിയുമെന്ന് ഭൂമിക എന്ന കഥാപാത്രം നോവലിൽ പറയുന്നുണ്ട്. പക്ഷെ അങ്ങനെയാരു അവസ്ഥയിലേക്കെത്താൻ സാധ്യമാകാത്തതാണല്ലോ എല്ലാക്കാലത്തേയും മനുഷ്യന്റെ വലിയ വെല്ലുവിളി.

ജതിൻ എന്ന ആസ്സാം കേഡർ സിവിൽ സെർവന്റ് കേരളത്തിലെ നാലു വർഷത്തെ ഡെപ്യുട്ടേഷൻ കഴിഞ്ഞു ആസാമിലേക്ക് മടങ്ങി പോകുന്നിടത്താണ് കഥയുടെ തുടക്കം. ഭാര്യയുടെ നിർബന്ധവും കേരളത്തെ കുറിച്ചുള്ള ഓർമ്മകളും കൊണ്ട്‌ കേരളത്തിലേക്ക് ജോലി ചെയ്യാൻ എത്തിയ ജതിൻ ആകെ നിരാശനാണ്. അയാൾ വിചാരിച്ച പോലെയല്ല കാര്യങ്ങൾ. അതിലുപരി ആസാമിൽ വെച്ചു ജതിൻ പരിചയപ്പെട്ട ഭൂമിക എന്ന സുഹൃത്തായിരുന്ന പെൺകുട്ടിയുടെ കൊലപാതകം അന്വേഷിക്കണം. യഥാർത്ഥകൊലപാതകികളെ കണ്ടെത്തണം. ആ കേസിൽ മൊഴി കൊടുക്കണം. ജതിന്റെ മുത്തച്ഛനായ ജി.കെ മുൻപ് ആസാമിൽ ജോലി ചെയ്തപ്പോൾ അടുത്ത ബന്ധം ഉണ്ടായിരുന്ന അർപ്പിത എന്ന ഗോത്രഅധ്യാപികയുടെ കൊച്ചുമകളാണ് ഭൂമിക. വിമതപ്രവർത്തനങ്ങളിൽ അറിയാതെ ചെന്നു പെട്ട ഭൂമികയെ തിരികെയെത്തിക്കാൻ ജതിൻ ശ്രമിക്കുന്നുണ്ടെങ്കിലും ഭൂമികയുടെ തിരോധാനത്തിലാണ് അത് അവസാനിക്കുന്നത്. അതിന്റെ കാരണം തേടി ജതിൻ നടത്തുന്ന അന്വേഷണങ്ങൾക്കൊടുവിൽ  ജതിനു ബോധ്യമാവുന്ന സത്യമാണ് നോവലിന്റെ കാതൽ.

വടക്കു കിഴക്കുള്ള മാർഗരിറ്റ എന്ന സ്ഥലവുമായി കേരളത്തെ ബന്ധിപ്പിക്കാനുള്ള ശ്രമം നോവലിസ്റ്റ് നടത്തുണ്ട് . ചിലപ്പോഴൊക്കെ കേരളത്തിന്റെ മിനിയേച്ചർ പതിപ്പല്ലേ മർഗരീറ്റ എന്ന പ്രതീതിയുണ്ടാക്കാൻ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. മാർഗരീറ്റയുടെ ചരിത്രം Textതേടി അലയുന്ന ജതിൻ എന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ പിന്നീട് അന്വേഷിക്കുന്നത് ഭൂമികയുടെ കൊലപാതമാണ്. അങ്ങനെ കുറ്റാന്വേഷണത്തിന്റെ ഒരു തലം കൂടി നോവലിനുണ്ട്.  മനുഷ്യന്റെ സ്വത്വബോധം എപ്പോഴും  ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നതാണ് മനുഷ്യ ചരിത്രം പറയുന്നത്. മാർഗരീറ്റയുടെ മാറ്റപ്പെടുന്ന ചരിത്രം , മനുഷ്യചരിത്രം തന്നെയാണ്. ഈ നോവലിലെ ഒരു പ്രധാന കഥാപാത്രത്തിന് ഭൂമിക എന്ന പേര് വന്നത് യാദൃശ്ചികമാകാനിടയില്ല. അപരിചിതമായ ചില ഗോത്രിയ അനുഭവങ്ങളിലേക്കും ഈ നോവൽ നമ്മെ കൊണ്ടു പോകുന്നുണ്ട്. പാപത്തെ ന്യൂട്രലൈസ് ചെയ്ത് പാപബോധത്തെ ഇല്ലായ്മ ചെയ്യുന്ന ഗോത്രിയാചാരം നോവലിൽ വിവരിക്കുന്നുണ്ട്. ആധൂനിക ന്യൂറോസയൻസുപയോഗിച്ച് ആവശ്യമില്ലാത്ത ഓർമ്മകളെ ഒഴിവാക്കുന്ന രീതിയുമായി അതിനെ താരതമ്യം ചെയ്യുന്നുണ്ട്. നോവലിലുടനീളം ചില ദാർശനിക സമസ്യകളെ വായനക്കാരൻ്റെ മുന്നിൽ കൊണ്ടുവരാൻ  നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതിനെ ഒരു ദാർശനിക നോവൽ എന്ന ഗണത്തിൽ പെടുത്താനാവില്ല. ദാർശനികത നോവലിൻ്റെ പല തലങ്ങളിൽ ഒന്നു മാത്രം.

പല അന്തർധാരകളെ സമന്വയിപ്പിക്കുന്ന ഒരു രചനാരീതിയാണ് നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. ചരിത്രം, ഭൂമിശാസ്ത്രം , തത്വചിന്ത , മെറ്റാവേഴ്സ്, ന്യൂറോ സയൻസ് ,കുറ്റാന്വേഷണം എന്നിങ്ങനെ പല ധാരകൾ കൊണ്ട് തുന്നിയുണ്ടാക്കിയതാണ് നോവൽരൂപം. ഭാഷയുടെ ലാളിത്യം കൊണ്ട് ഇതൊന്നും വായനക്കാരനെ ദുർഗ്രഹതയിലേക്ക് നയിക്കുന്നില്ല. മലയാള നോവലിന് അപരിചിതമായ വ്യത്യസ്തമായ ഒരു വായനാനുഭവമാണ് മാർഗരീറ്റ.

മലയാള മനോരമ ‘2024 ലെ അത്ഭുതപുസ്തകം’ എന്നാണ് മാർഗരീറ്റയെ വിശേഷിപ്പിച്ചത്. ആദ്യനൂറു പേജുകൾ ആയാസരഹിതമായി വായിച്ചു പോകുമെങ്കിലും ശരിക്കും അവസാനത്തെ 68 പേജുകളിലാണ് വലിയ മാറ്റങ്ങൾ സംഭവിക്കുന്നത്. വലിയ ഒരു കാൻവാസിലേക്കു കൊണ്ടു പോകേണ്ട തീമിനെ ദാർശനികമായി ചുരുക്കാൻ ശ്രമിച്ചതിന്റെ ഫലം ഈ പേജുകളിൽ കാണാം.

തങ്ങളുടെ അസ്തിത്വം തേടി അലയുന്ന ഗോത്രനിവാസികളെയും അഭയാർഥികളായി സ്വന്തം മണ്ണിൽ അലയുന്നവരെയും ചൂഷണം ചെയ്യുന്ന എൻ.ജി.ഓകളെയും നോവലിസ്റ്റ് കാണിക്കുന്നുണ്ട്. ചെറിയൊരു ശതമാനത്തെ ശത്രുക്കളായി ചൂണ്ടി കാട്ടി, ബാക്കിയുള്ളവരെ അവർക്കെതിരെ തിരിച്ചു അധികാരം നേടിയെടുക്കാൻ വിമത ഗ്രൂപ്പുകൾ ഉപയോഗപ്പെടുത്തുന്നത് ഉള്ളു പൊള്ളയായ നവോത്ഥാനമാണ്. അതിനായി ഉപയോഗപ്പെടുത്തുന്നത് ഭൂമികയുടെ അമ്മ അന്നപൂർണ്ണയേയും. നവോത്ഥാനത്തിലേക്ക് എത്തുമെന്ന് വിശ്വസിച്ചു അവർ നടത്തുന്ന നാഗത്താര സമരത്തിന്റെ ഗുണം കിട്ടുന്നത് വിപ്ലവ പ്രസ്ഥാനവുമായി ഡീൽ ഉറപ്പിച്ച റിയൽ എസ്റ്റേറ്റ് ലോബിയ്ക്കാണ്. അവർക്ക് സാംസ്‌കാരികഇടങ്ങൾ ആദ്യം തകർക്കണം. എന്നാലേ അവർക്ക് ലാഭം ഉണ്ടാക്കാൻ കഴിയൂ.

ഈ മണ്ണിൽ നിന്നും പോയവർക്ക് ആ മണ്ണിലേക്ക് മടങ്ങി വരാൻ അവകാശമുണ്ടെന്നു അടിവരയിടുന്നത് അവരുടെ വേരുകളാണെന്നു നോവലിസ്റ്റ് ഒടുവിൽ പറഞ്ഞു വെയ്ക്കുന്നു. ആ വേരുകൾ മുറിച്ചു കളയാനായി മാർഗരീറ്റയുടെ ശരിക്കുമുള്ള ചരിത്രം മാറ്റിയെഴുതാൻ ശ്രമിക്കുന്ന ബുദ്ധിജീവിയായ സൗഗന്ധിക സ്വന്തം പുസ്തകം പോലും മറ്റൊരാളിൽ നിന്നും കോപ്പിയടിച്ചാണ് എഴുത്തുകാരിയാവുന്നത്. എന്നിട്ടും അവരെ ഉപേക്ഷിക്കാൻ വിപ്ലവഗ്രൂപ്പുകൾ തയ്യറാവുന്നില്ല. അവരെ പ്രസിദ്ധയാക്കാൻ ശ്രമിക്കുന്ന വ്യാജസാമൂഹിക മാധ്യമഗ്രൂപ്പുകൾ മാർഗരീറ്റയുടെ യഥാർത്ഥചരിത്രം ശാസ്ത്രീയമായി എഴുതിയ  അർപ്പിത ബോറിഗാവോണിനെ സൗകര്യപൂർവ്വം തമസ്കരിക്കുന്നു.

ബുദ്ധിയെ ഉളുക്കിയോ ഇളക്കിയോ ഉള്ള വായനയാണ് രണ്ടാം ഭാഗത്തിൽ വേണ്ടത്. കാരണം ബുദ്ധിയെ നിയന്ത്രിക്കുന്ന ന്യുറോണുകളാണ് അവിടെ സത്യത്തെയും അതിനുള്ളിൽ ഒളിച്ചിരിക്കുന്ന ബോധ്യത്തെയും കണ്ടെത്താൻ ഉപയോഗിക്കുന്നത്. അതിൽ വിജയിക്കാൻ ഒടുവിൽ പോലീസ് പരാജയപ്പെട്ടിടത്ത് കുറ്റാന്വേഷകന്റെ റോൾ തനിയെ തിരഞ്ഞെടുക്കുന്ന നായകൻ ജതിൻ നായികയായ ഭൂമികയെ ഇല്ലാതാക്കാൻ എതിരാളികൾ ഉപയോഗിച്ച രഹസ്യ ഗണിതസമവാക്യങ്ങളിലൂടെ എത്തുന്നിടത്താണ് നോവലിന്റെ സസ്പെൻസ്. ജതിനും ജി കെയും അർപ്പിതയും ഭൂമികയും ആരായിരുന്നു എന്ന് തെളിയുന്നിടത്ത് പൊളിഞ്ഞു വീണ വിപ്ലവമുദ്രാവാക്യങ്ങൾക്കെതിരെ ജനാധിപത്യം എത്രത്തോളം ശക്തമാണ് എന്ന് കൂടി തെളിയുന്നു. അതാണീ നോവലിന്റെ വിജയം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

The post ‘മാർഗരീറ്റ’ മലയാള നോവലിന് അപരിചിതമായ വ്യത്യസ്തമായ ഒരു വായനാനുഭവം first appeared on DC Books.

ഓട്ടുചെയ്‌തോട്ടുചെയ്‌തോട്ടുചെയ്‌തോട്ടുചെയ്‌…

ഭൂഗോളത്തില്‍ ഒരുതുണ്ട് ഭൂമി: രാഹുല്‍ രാധാകൃഷ്ണന്‍

$
0
0

ഭയവും നിരാശയും ഉത്കണ്ഠയും നിലയുറപ്പിച്ച ലോകക്രമത്തില്‍ നിസ്സഹായരായ മനുഷ്യര്‍ക്ക് കാലിടറുകയാണ്. അഭയകേന്ദ്രങ്ങളിലെ അന്തേവാസികളായിത്തീരാന്‍ നീണ്ട വരികളില്‍ കാത്തിരിക്കുന്നവരുടെ സാഹചര്യവും വിഭിന്നമല്ല. ശ്വാസം അടക്കിപ്പിടിക്കാതെ, നിലയുറപ്പിക്കാന്‍ ഒരു തുണ്ടു ഭൂമി അന്വേഷിച്ച് നടക്കുന്നവരുടെ അസ്തിത്വത്തെ അഭിസംബോധന ചെയ്യാതെ ലോകത്തിനു മുന്നോട്ടു നീങ്ങാനാവില്ല എന്ന് തീര്‍ച്ചയാണ്.

ടര്‍ക്കിഷ് ഗോത്രങ്ങളില്‍ ഏറ്റവും പുരാതനമായ വംശമായ ഉയിഗൂര്‍ മുസ്ലിങ്ങള്‍, ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലീം വംശീയ വിഭാഗമാണ്. മധ്യ-കിഴക്കന്‍ ഏഷ്യയില്‍ വേരുകളുള്ള ഗോത്രവിഭാഗമായ ഇവരെ ചൈനയുടെ വംശീയ ആക്രമണത്തിന്റെ Pachakuthira Digital Editionഇരകളായി കണക്കാക്കുന്നു. സ്വയംഭരണ പ്രദേശമായ സിന്‍ജിയാങ് മേഖലയിലെ ഉയി ഗൂറുകള്‍ക്കും മറ്റു മതന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ചൈനീസ് സര്‍ക്കാര്‍ തുടര്‍ച്ചയായ മനുഷ്യാവകാശലംഘനങ്ങള്‍ നടത്തിയിട്ടുണ്ട്. 2014 മുതല്‍, ചൈനീസ് ഭരണകൂടം, ഒരു ദശലക്ഷത്തിലധികം ഉയിഗൂര്‍മുസ്ലീങ്ങളെ യാതൊരു നിയമ നടപടികളും കൂടാതെ തടവിലാക്കി എന്നത് വംശീയാക്രമണത്തിന്റെ ഭീകരതയെ അടയാളപ്പെടുത്തുന്നു. ഏകപക്ഷീയമായ തീരുമാനപ്രകാരമുള്ള കാരാഗൃഹവാസത്തിനും നിര്‍ബന്ധിത തിരോധാനത്തിനുമുള്ള ഒരു വലിയ സംവിധാനം ചൈന സൃഷ്ടിച്ചിരുന്നു. സ്വാഭാവികമായും വംശഹത്യയുടെ ഭാഗമായി നടത്തിയ പീഡനപരമ്പരയും ചൈനീസ് ഭരണത്തിന്റെ ക്യാമ്പുകളിലെ തടവുജീവിതവും ഉയിഗൂറുകളെ പലായനം അനിവാര്യമാണെന്ന നിശ്ചയത്തിലേക്കെത്തിച്ചു.

ഇത്തരത്തിലുള്ള ചെയ്തികള്‍ അഭിമുഖീകരിക്കേണ്ടി വന്ന സമകാലികനായ ഉയിഗൂര്‍ എഴുത്തുകാരനാണ് പെര്‍ഹാട്ട് ടുര്‍സന്‍. കവി കൂടിയായ അദ്ദേഹത്തിന് 2018-ല്‍ ചൈനീസ് അധികൃതര്‍ പതിനാറു വര്‍ഷത്തേക്ക് തടവുശിക്ഷ വിധിക്കുകയാണുണ്ടായത്. മനുഷ്യരുടെ ഒറ്റപ്പെടലിന്റെ വിമ്മിട്ടവും മാനവികതയുടെ സാര്‍വജനീനത്വവും വംശീയതയുടെ ക്രൂരതകളും പ്രതിപാദിക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ ‘The Back streets’ എന്ന നോവല്‍. 1990-കളിലാണ് ഈ പുസ്തകം എഴുതാന്‍ ആരംഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം 2013-ല്‍, ഉയിഗൂര്‍ ഭാഷയിലുള്ള ഒരു ഓണ്‍ലൈന്‍ ഫോറത്തില്‍ ഈ കൃതി പ്രസിദ്ധീകരിച്ചു. പൊതുസമൂഹത്തില്‍നിന്ന് അപ്രത്യക്ഷനായ ടുര്‍സന്റെ ഈ നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് നരവംശശാസ്ത്രജ്ഞനായ ഡാറണ്‍ ബൈലറും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മറ്റൊരാളും കൂടിയാണ്.

പൂര്‍ണ്ണരൂപം 2024 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

 

The post ഭൂഗോളത്തില്‍ ഒരുതുണ്ട് ഭൂമി: രാഹുല്‍ രാധാകൃഷ്ണന്‍ first appeared on DC Books.

ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ചരമവാര്‍ഷികദിനം

$
0
0

കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായിരുന്നു ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്. ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ട് എന്ന സ്ഥലത്ത് 1814 ഫെബ്രുവരി 4-നു ജനിച്ചു. 1836 ജൂലൈ 7-നു ഇന്ത്യയിലെത്തി. മദ്രാസ് പ്രസിഡന്‍സിയുടെ വിവിധഭാഗങ്ങളില്‍ മതപ്രചരണ സംബന്ധമായ ജോലികള്‍ നടത്തുന്നതിനിടയില്‍ 1838 ഒക്ടോബര്‍ 7നു് ഗുണ്ടര്‍ട്ടും ഭാര്യയും തിരുനെല്‍വേലിയില്‍ നിന്നും തിരുവന്തപുരത്തെത്തി താമസമാക്കി.

തമിഴ്‌നാട്ടിലെ ഹ്രസ്വകാല ജീവിതത്തിനിടയില്‍ തമിഴ്ഭാഷയില്‍ പ്രസംഗപാടവം നേടിയ ഗുണ്ടര്‍ട്ട് അതിവേഗം മലയാളവും പഠിച്ചു.ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ മലയാളം പഠിപ്പിച്ചത് ഊരാച്ചേരി ഗുരുനാഥന്‍മാരാണ്. താന്‍ താമസിച്ചിരുന്ന ഇല്ലിക്കുന്നിലേക്ക് ഊരാച്ചേരി ഗുരുനാഥന്‍മാരെ ക്ഷണിച്ചു കൊണ്ടുപോയായിരുന്നു ഗുണ്ടര്‍ട്ട് മലയാള ഭാഷയില്‍ പ്രാവീണ്യം നേടിയത്.

താമസിയാതെ തലശ്ശേരിയിലും നെട്ടൂരിലും സ്‌കൂളുകളും നെട്ടൂരില്‍ ഒരു കല്ലച്ചുകൂടവും സ്ഥാപിച്ചു. ‘ബാസല്‍ മിഷന്‍’ എന്ന അന്തര്‍ദ്ദേശീയമത സംഘടനയുടെ ഇന്ത്യയിലെ സെക്രട്ടറിയായും സ്‌കൂള്‍ ഇന്‍സ്‌പെക്ടറായും പ്രവര്‍ത്തിച്ചു. ഇക്കാലഘട്ടത്തില്‍ സ്‌കൂളുകളില്‍ പഠിപ്പിക്കാനായി മലയാളം, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പുസ്തകങ്ങള്‍ എഴുതി അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഒരായിരം പഴഞ്ചൊല്‍ എന്ന പഴഞ്ചൊല്‍ ശേഖരം സമാഹരിച്ചതും ഇദ്ദേഹമാണ്. മലയാളം- ഇംഗ്ലീഷ് നിഘണ്ടു, മലയാള ഭാഷാവ്യാകരണം, കേരളോല്‍പ്പത്തി, കേരളപ്പഴമ, വജ്രസൂചി തുടങ്ങി നിരവധി കൃതികള്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ജര്‍മ്മനിയിലെ കാല്‍വ് നഗരത്തില്‍ വച്ച് 1893ഏപ്രില്‍ 25-നായിരുന്നു ഗുണ്ടര്‍ട്ടിന്റെ അന്ത്യം. സാഹിത്യ നോബല്‍ ജേതാവായ ഹെര്‍മന്‍ ഹെസ്സെ ഗുണ്ടര്‍ട്ടിന്റെ മകള്‍ മേരിയുടെ മകനാണ്.

The post ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ചരമവാര്‍ഷികദിനം first appeared on DC Books.

മലയാളിയുടെ ആന്തരികലോകത്തെ സാന്ത്വനിപ്പിക്കാനും പരിപാലിക്കാനുമുള്ള മാര്‍ഗങ്ങള്‍!

$
0
0

റ്റിസി മറിയം തോമസിന്റെ ‘മലയാളിയുടെ മനോലോകം’ എന്ന പുസ്തകത്തിന് കബനി സി എഴുതിയ വായനാനുഭവം

തികച്ചും യാദൃശ്ചികമായാണ് റ്റിസി മറിയം തോമസ് എഴുതിയ ‘മലയാളിയുടെ മനോലോകം’ വായിക്കാനിടയായത്. ഇക്കഴിഞ്ഞ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഈ പുസ്തകത്തെ ആസ്പദമാക്കി എഴുത്തുകാരിയുമായി മുഖാമുഖം നടത്തിയിരുന്നു. അതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ‘മലയാളിയുടെ മനോലോകം’ കയ്യിലെടുക്കുന്നത് .

അശാന്തവും ദു:ഖപൂരിതവുമായ ആന്തരിക ലോകത്തെ പേറി നടക്കുന്നവരാണ് മലയാളികളെന്ന നിരീക്ഷണത്തോടെയാണ് റ്റിസി മറിയം തോമസ് മലയാളിയുടെ മനോലോകം എന്ന പുസ്തത്തിലേക്ക് വായനക്കാരെ ക്ഷണിക്കുന്നത്. മലയാളിയുടെ ആന്തരികലോകത്തെ സാന്ത്വനിപ്പിക്കാനും പരിപാലിക്കാനുമുള്ള മാര്‍ഗങ്ങള്‍ റ്റിസി പലതരത്തില്‍ ഈ പുസ്തകത്തില്‍ അന്വേഷിക്കുന്നു. മനശ്ശാസ്ത്രത്തെ ചികിത്സാപരമായ ഇടപെടലുകള്‍ക്കപ്പുറം സമൂഹത്തെ വിശകലനം ചെയ്യുന്നതിലും അതിന്റെ മുറിവുകള്‍ ഉണക്കുന്നതിലും പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

മൂന്നു ഭാഗങ്ങളായി തിരിച്ച പുസ്തകത്തില്‍ മനസ്സ് , സമൂഹം , ലിംഗനീതി എന്ന ഭാഗത്തില്‍ പതിമൂന്നു ലേഖനങ്ങളും ചലച്ചിത്ര മനസ്സ് എന്ന ഭാഗത്തില്‍ രണ്ട് ലേഖനങ്ങളും എന്റെ മനോയാത്രകളില്‍ മൂന്നു കുറിപ്പുകളുമുണ്ട്.  ക്വിയര്‍ ലോകത്തെ കുറിച്ച് ആഴത്തിലുള്ള കാഴ്ചകളും ഉള്‍ക്കാഴ്ചകളും റ്റിസിയുടെ എഴുത്തിലുണ്ട്. കര്‍ണ്ണാടകയിലെ ഖരാനകളിലെ ഹിജഡകളുടെ സാമൂഹിക ജീവിതത്തെയും ലിംഗപദവിയെയും കുറിച്ച് ഗവേഷണം നടത്തിയ റ്റിസി ‘ഇനിയെങ്കിലും ഉടലിന്റെ നഗ്നകാഴ്ചകളെ കുറിച്ച്’ എന്ന ലേഖനത്തില്‍ പൊള്ളിക്കുന്ന ജീവിതങ്ങളെ കാട്ടിത്തരുന്നു. ബാംഗളൂരുവിലെ തെരുവുകളില്‍ വെച്ച് ലേഖിക കണ്ടവര്‍, സ്ത്രീസൗന്ദര്യത്തെ, ശരീരവടിവുകളെ പൂര്‍ണ്ണമായും ആഘോഷിക്കുന്ന,അലസതയോടെയും എന്നാല്‍ സൂക്ഷ്മതയോടെയും വസ്ത്രം ധരിച്ച് ട്രാഫിക് സിഗ്നലുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടികളുടെ ജനല്‍പ്പാളികളില്‍ തട്ടി ഭിക്ഷ യാചിക്കുന്ന അതീവ സുന്ദരികളായ ട്രാന്‍സ്‌ജെന്‍ഡറുകള്‍! പെണ്‍ശരീരം മൊത്തം മൂടിപ്പൊതിഞ്ഞുനടക്കണമെന്ന പൊതുസമൂഹകാര്‍ക്കശ്യത്തെ വെല്ലു വിളിക്കുന്നതു പോലെയുള്ള നനുത്ത,ആകര്‍ഷണീയമായ വസ്ത്രധാരണ രീതി. ഇതാ ഞാന്‍! ഇതാ ഞാന്‍ തിരഞ്ഞെടുത്ത ശരീരം. ബാംഗ്ലൂരിലെ ട്രാന്‍സ്ജന്‍ഡറുകളുടെ ഖരാനകളെ കുറിച്ച് നടത്തിയ ഗവേഷണത്തില്‍ അവരുടെ ശരീരവും മനസ്സും സ്വപ്‌നങ്ങളും പ്രണയവും സഹനപരിധിക്കപ്പുറം പോകുന്ന അവരുടെ യാതനകളും റ്റിസി അടുത്തറിഞ്ഞിട്ടുണ്ട്.  സുഹൃത്ത് അക്കായ് പ്ദമശാലിയുടെ ജന്‍ഡര്‍ അഫര്‍മേഷന്‍ സര്‍ജറിയ്ക്ക് കൂട്ടു പോയപ്പോള്‍ പടം പൊഴിച്ച് പുതുശരീരം സ്വീകരിക്കുന്ന അവരുടെ പ്രതീക്ഷ നേരില്‍ കണ്ട കാര്യം റ്റിസി ഈ പുസ്തകത്തില്‍ വിവരിക്കുന്നത് ഹൃദയഭാരത്തോടെ മാത്രമേ വിവരിക്കാനാവൂ. ട്രാന്‍സ്ജന്‍ഡറുകള്‍ എന്തുകൊണ്ടാണ്  സ്വപ്നം കാണുന്ന ശരീരം സ്വായത്തമാക്കാനും അവയെ ആഘോമാക്കാനും എന്തും ചെയ്യുന്നത്? പലപ്പോഴും പൊതുസമൂഹത്തിന്റെ പരിഹാസവും നിന്ദയും ഇപ്പോഴും ഏറ്റുവാങ്ങുന്നുണ്ടല്ലോ ആ അണിഞ്ഞൊരുങ്ങലുകള്‍. റ്റിസി എഴുതുന്നു:ഇഷ്ടമുള്ള ശരീരം അന്വേഷിച്ചു പോയതിന്റെ പേരില്‍ പൊലീസും പൊതുസമൂഹവും നിന്ദിച്ചും അവഹേളിച്ചും കാറിത്തുപ്പിയും ലാത്തി കുത്തിക്കയറ്റിയും സിഗററ്റു വെച്ച് പൊള്ളിച്ചും ബലാത്സംഗം ചെയ്തും പരസ്യമാക്കി നഗ്നരാക്കുകയും ചെയ്ത ചരിത്രമുള്ളവരാണ് ട്രാന്‍സ്ജന്‍ഡറുകള്‍. ആ ശരീരങ്ങള്‍ അല്ലാതെ മറ്റേതു ശരീരമാണ് സമൂഹത്തിനു മുമ്പില്‍ തുണിയുരിഞ്ഞു നില്‍ക്കേണ്ടത്? നിങ്ങള്‍ അവഹേളിച്ച ശരീരമാണിതെന്ന് ഉറക്കെ പറയേണ്ടത്? ആ ശരീരങ്ങളോടല്ലാതെ മറ്റാരോടാണ് പൊതുസമൂഹം മാപ്പു പറയേണ്ടത്?

കോവിഡുകാലത്തെ ഇന്റര്‍നെറ്റിന്റെ ഉപഭോഗത്തില്‍ വന്ന മാറ്റങ്ങളും അതിനോടു ചേര്‍ന്നു വന്ന സമൂഹമനസ്സിന്റെ പരിണാമവേഗങ്ങളും ആഴത്തില്‍ വിലയിരുത്തപ്പെടുന്നുണ്ട് ഈ പുസ്തകത്തില്‍. തിരിച്ചറിയാനാകാത്ത വിധത്തില്‍ മാറിപ്പോയല്ലോ കോവിഡാന്തരലോകം. ഇപ്പോള്‍ പഠനവും ജോലിയും ഓണ്‍ലൈനിലും ഓഫ്‌ലൈനിലും നമ്മള്‍ അനായാസം കൈകാര്യം ചെയ്യുന്നു. പ്രതീതിയാഥാര്‍ത്ഥ്യം, അതു വരെ സാദ്ധ്യമാണെന്നു തോന്നിയിട്ടില്ലാത്ത,പരിചിതമല്ലാത്ത ,വ്യത്യസ്തമായ സ്വത്വാവിഷ്‌ക്കാരത്തിലേക്ക് നമ്മളെ എത്തിച്ചു.  ഓഫ്‌ലൈന്‍ വ്യക്തിത്വവും  ്രഓണ്‍ലൈന്‍ വ്യക്തിത്വവും  സംഘര്‍ഷഭരിതമായി മാറി. മനുഷ്യന് അവന്റെ/അവളുടെ വ്യക്തിത്വത്തിന് വെളിപ്പെടാനുള്ള സാങ്കല്പിക വേദികള്‍ കൂടുന്നതോടൊപ്പം,സാമൂഹികമായ തട്ടുകള്‍ തകരുന്നതോടൊപ്പം സമൂഹജീവിയെന്ന നിലയില്‍ ഒറ്റപ്പെടലും നിരാശയും കൂടി,അത്മഹത്യകള്‍ വരെയുണ്ടായി.  അത്തരം ആത്മഹത്യകള്‍ ഓണ്‍ലൈന്‍ ടെലികാസ്റ്റുകള്‍ പോലുമായി! എല്ലാവരും കണ്ടന്‌റ് ക്രിയേറ്റേഴ്‌സും അതേ സമയം തന്നെ ഓഡിയന്‍സുമായി മാറി. ഒരേ സമയം ജനാധിപത്യത്തിലധിഷ്ഠിതമെന്ന് തോന്നിപ്പിക്കുന്നതും തുറവികളുള്ളതും ആരെല്ലാമോ നിയന്ത്രിക്കുന്നതുമായ ഒരു ലോകം!

ആധുനിക സാങ്കേതിക വിദ്യ നമ്മുടെ ചിന്തകളെയും ആന്തരികലോകത്തെയും എങ്ങനെയാണ് ബാധിച്ചിട്ടുള്ളത്? വ്യത്യസ്ത തലമുറകളെ വ്യത്യസ്ത രീതിയിലാണ് അതു ബാധിച്ചിട്ടുള്ളത്. ഇന്റര്‍നെറ്റും ആധുനിക സാങ്കേതികവിദ്യയും പുതുതലമുറയ്ക്ക് സ്വതസിദ്ധവും ജന്മസിദ്ധം പോലുമാണ്. കുട്ടികളെ   ഈ മാറ്റങ്ങള്‍ ബാധിച്ചതെങ്ങിനെയെന്നതിനെ കുറിച്ച് ഒന്നില്‍ കൂടുതല്‍ ലേഖനങ്ങള്‍ ഇതിലുണ്ട്. കാല്‍നൂറ്റാണ്ടിനു മുമ്പ് പുറത്തിറങ്ങിയ ജെറി മാന്‍ഡറുടെ ആന്റി ടി വി ക്ലാസിക്കായ ‘ഫോര്‍ ആര്‍ഗ്യുമെന്റസ് ഫോര്‍ ദി എലിമിനേഷന്‍ ഓഫ് ടെലിവിഷനി’ല്‍ ടി വിയെ ചവറ്റു കുട്ടയിലിടേണ്ടതിന് പറയുന്ന കാരണങ്ങളിലൊന്ന് കുട്ടികളുടെ (മുതിര്‍ന്നവരുടെയും) ഭാവനയും സഹാനുഭൂതിയും നഷ്ടപ്പെടുത്തുമെന്നതാണ്. നാഷണല്‍ ജോഗ്രാഫിക് ചാനലില്‍ നല്ല കടുംപച്ച ഫില്‍റ്ററുകളിലൂടെ കടന്നു വരുന്ന കാടുള്ളപ്പോള്‍,അത് സ്വന്തം വീടിന്റെ സുഖസുരക്ഷിതത്വങ്ങളില്‍ ഇരുന്ന് അത്  കാണാമെന്നിരിക്കേ കുട്ടികളെന്തിന് നേരായ കാടു കാണണം? അന്യന്റെ ദു:ഖങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും മുമ്പില്‍ മനുഷ്യര്‍ നിസ്സംഗരായി നില്‍ക്കും. നിരന്തരം ടിവിയില്‍ കാണുന്ന ദൃശ്യങ്ങള്‍ ദുരന്തങ്ങളെയും ദു:ഖങ്ങളെയും നോര്‍മലൈസ് ചെയ്യും. സ്ഥിരമായി ശ്രദ്ധ ആവശ്യമില്ലാത്തതും ഭാവന ആവശ്യമില്ലാത്തതും Textഓര്‍മ്മ തടസ്സപ്പെട്ടതുമായ ലോകമാണ് ഇന്റര്‍നെറ്റ് തുറന്നു വെക്കുന്നത്.

ഇതിന്റെ കൂടിയ രൂപമാണ് ഇന്റര്‍നെറ്റിലൂടെ സംഭവിക്കുന്നത്. റ്റിസി എഴുതുന്നു : കാണുന്നതെല്ലാം  രൂപങ്ങളും നിറങ്ങളും ചലനങ്ങളുമായി,ശ്രവണമന്ന അനുഭവങ്ങള്‍ക്കു മേലേ പ്രബലമാകുന്നു. മഹാമാരിക്കാലം വീടിനു പുറത്തെ കാഴ്ചാനുഭവങ്ങളെ നിഷേധിച്ചപ്പോള്‍ ഇന്റര്‍നെറ്റിന്റെ വൈവിദ്ധ്യങ്ങളായ കാഴ്ചകളിലേക്ക് നമ്മള്‍ എത്തപ്പെട്ടു. പല നാടുകളിലെ ജീവിതഭാഷാ സംസ്‌ക്കാരങ്ങളിലേക്ക് നമ്മള്‍ പരകായ പ്രവേശം ചെയ്തു. കുട്ടികളാകട്ടെ അദ്ധ്യാപകരെയും സ്‌ക്കൂളിനെയും കാണാതെ അക്ഷരങ്ങള്‍ പഠിച്ചു.

പുസ്തകത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള ലേഖനങ്ങളിലൊന്ന് ലൈംഗികാതിക്രമങ്ങളിലെ അപരാധിയും ആണത്തബോധനിര്‍മ്മിതിയും:ഒരാമുഖം എന്ന ലേഖനമാണ്. ലൈംഗികാതിക്രമങ്ങളില്‍ കുറ്റം ചുമത്തപ്പെട്ടവരെ സാധാരണയായി വിളിക്കാറുള്ള ‘കുറ്റവാളി’ എന്ന വിശേഷപദത്തിനു പകരം ‘അപരാധി’ എന്നാണ് ഈ ലേഖനത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. അപരാധക്രിയയുടെ അദൃശ്യമായ കാരണങ്ങളിലേക്ക് കൂടി ശ്രദ്ധ ക്ഷണിക്കുന്നതിനു വേണ്ടിയാണതെന്ന് ലേഖിക പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മൂന്നു പ്രധാന ചോദ്യങ്ങളാണ് പുസ്തകം മുന്നോട്ടു വെക്കുന്നത്. ഒന്ന്,അധികാര അസമത്വം നിലനില്‍ക്കുന്ന സാമൂഹ്യഘടനയില്‍ ഏതു സ്ത്രീപുരുഷ ബന്ധത്തിലും അക്രമസാദ്ധ്യതയുണ്ടോ? രണ്ട്,ലിംഗഭേദത്തിനുപരിയായ് മനുഷ്യബന്ധങ്ങളെ നിര്‍വ്വചിക്കുന്നതിനും മാതൃക കാണിക്കുന്നതിനും കുടുംബഘടന,വിദ്യാഭ്യാസ രീതികള്‍,മതം,ജാതി,ഭാഷ,മാധ്യമങ്ങള്‍,നിയമം എന്തൊക്കെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് മുമ്പോട്ടു വെക്കുന്നത്? ബന്ധങ്ങളെ കുറിച്ചുള്ള കാലഹരണപ്പെട്ട മാതൃകളെ പുനരന്വേഷിക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണ്?

ഇരകളാകാന്‍ സ്ത്രീകളെ ജനനം മുതല്‍ തയ്യാറാക്കുന്ന പഠനരീതികള്‍ പുരുഷന്മാരെ അപരാധികളാകാനും മനുഷ്യബന്ധങ്ങളില്‍ അധികാരകേന്ദ്രങ്ങളാകാനും  സജ്ജരാക്കുന്നു. ഒരു പെണ്‍കുട്ടിയെ പരുവപ്പെടുത്തിയെടുക്കാനുള്ള അശ്രാന്തപരിശ്രമം പോലെ ആണ്‍കുട്ടിയെ വളര്‍ത്തുന്നതില്‍ അങ്കലാപ്പോ  തയ്യാറെടുപ്പോ ജാഗ്രതയോ ഗാര്‍ഹികാന്തരീക്ഷത്തിലില്ല. ജന്‍ഡര്‍ റോള്‍ പുരുഷന്മാരിലും കടുത്ത സംഘര്‍ഷങ്ങളുണ്ടാക്കുന്നുണ്ട്. ആന്തരികവല്ക്കരിക്കപ്പെട്ട പുരുഷമൂല്യങ്ങള്‍ക്കൊത്ത് ജീവിക്കാനാകാതെ വരുമ്പോള്‍ പ്രതിസന്ധികളുണ്ടാകുന്നു. അവ അഭികാമ്യമല്ലെന്നു കണ്ടെത്തുന്ന ആധുനിക,ലിബറല്‍ പുരുഷന്മാര്‍ അനുഭവിക്കുന്ന പിരിമുറുക്കം വലുതാണ്. അമ്മാത്തു നിന്നു പോരുകയും ഇല്ലത്ത് എത്താതിരിക്കുകയും ചെയ്യുന്നവര്‍.

ഫെമിനിസ്റ്റു പാരന്റിംഗിനെ കുറിച്ചുള്ള ഒരു ലേഖനമുണ്ടിതില്‍. ‘അമ്മേടെയീ ലിംഗമെഴുത്തൊന്നു നിര്‍ത്താമോ’ എന്ന ലേഖികയുടെ മകന്റെ ചോദ്യത്തില്‍ നിന്നാണിത് തുടങ്ങുന്നത്. പെണ്‍കുട്ടികളെ വളര്‍ത്താന്‍ നൂറു നിയമങ്ങളുള്ള സമൂഹത്തില്‍ ആണ്‍കുട്ടിയെ  വളര്‍ത്താന്‍ ഒരു രീതിയുമില്ല. ആണായി പിറന്നതിന്റെ എല്ലാ പ്രിവിലേജുകളും പേറി ചുമ്മാ അങ്ങു വളരുന്നു അവര്‍. തീര്‍ച്ചയായും ഇതിനൊരു മാറ്റമുണ്ടാകേണ്‍തുണ്ട്.

ഈ ലേഖനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് ‘ആത്മനിഷ്ഠം’ എന്നാണ്. അക്കാദമിക ജാര്‍ഗണുകള്‍ വിരളമായി മാത്രം ഉപയോഗിച്ചിട്ടുള്ള,എന്നാല്‍ മെത്തഡോളജികളും ടൂളുകളും യുക്തിപൂര്‍വ്വം ഉപയോഗിച്ചിട്ടുള്ള ആത്മനിഷ്ഠമായ വിലയിരുത്തലുകളാണ് ഇവയിലുള്ളത്. കുട്ടികളെ കുറിച്ചായാലും പുരുഷന്മാരെ കുറിച്ചായാലും കടുത്ത വിമര്‍ശനങ്ങളല്ല ഇവയിലുള്ളത്. എംപതെറ്റിക്കായ,കരുണയൂറുന്ന,മനുഷ്യപ്പറ്റുള്ള നിരീക്ഷണങ്ങളാണ്. എല്ലാത്തിനെയും സവിശേഷമായ സാമൂഹ്യ ക്രമങ്ങളുടെ ഉല്പന്നങ്ങളായും ഉപോല്പന്നങ്ങളുമായാണ് ലേഖിക വിലയിരുത്തുന്നത്. ഈ ഹ്യൂമനിസ്റ്റ് ചിന്ത പുസ്തകത്തിലുടനീളമുണ്ട്്.

അക്കാദമിക പുസ്തകങ്ങള്‍ പൊതുവേ വായനക്കാരെ ആട്ടിയകറ്റാറോ പേടിപ്പിക്കാറോ ഉണ്ട്. പ്രസ്തുത വിഷയത്തെ കുറിച്ചും ജാര്‍ഗണെ കുറിച്ചും ടൂളുകളെ കുറിച്ചും മുന്‍കൂട്ടിയുള്ള വിവരം  വായനക്കാരനില്‍/വായനക്കാരിയില്‍ (പ്രീ ഇന്‍ഫോംഡ് റീഡര്‍) നിന്ന് അതു പ്രതീക്ഷിക്കുന്നുണ്ട്. ഇതിനെയും മറികടന്ന് വായിക്കാന്‍ തുടങ്ങിയാല്‍ തന്നെ സാധാരണ വായനക്കാരനത് വരണ്ടതും വിരസവുമായി തോന്നും. വൈജ്ഞാനിക കൃതികള്‍ പദ്യരൂപത്തില്‍ എഴുതപ്പെട്ട കാലം മലയാളത്തിലുണ്ടായിരുന്നു എന്നതും ഇതിനോട് ചേര്‍ത്തു വെച്ചു വായിക്കേണ്ടതുണ്ട്. പിന്നീടാണ് സാഹിത്യവും വൈജ്ഞാനികസാഹിത്യവും തമ്മിലുള്ള അകലം കൂടിക്കൂടി വന്നത്.
ഈ പുസ്തകത്തില്‍ അങ്ങിനെയൊരു പ്രശ്‌നമേയില്ല. ഇതിലെ രസകരമായ തലക്കെട്ടുകള്‍ നോക്കൂ-മല്ലൂസിന്റെ മെട്രോ മനസ്സ്, തൊപ്പിയുടെ തൊപ്പി ഊരിക്കാത്തവര്‍,അമ്മേടെയീ ലിംഗമെഴുത്തൊന്നു നിര്‍ത്താവോ, ഇവിടെ (ഈ ലേഖനത്തില്‍) മൂത്രമൊഴിക്കരുത്…സാമൂഹ്യശാസ്ത്രത്തിന്റെ അംഗീകൃത തത്വങ്ങള്‍ അടിത്തറയാക്കിത്തന്നെ നടത്തുന്ന ഈ വിശകലനങ്ങള്‍ പക്ഷേ എല്ലാവരെയും അഭിസംബോധന ചെയ്യുന്നു. ഇതില്‍ പ്രണയവും സിനിമയും പാട്ടും അരളിച്ചെടികളുമുണ്ട് നിശ്ചയമായും നിങ്ങള്‍ക്കിത് ഇഷ്ടപ്പെടും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

The post മലയാളിയുടെ ആന്തരികലോകത്തെ സാന്ത്വനിപ്പിക്കാനും പരിപാലിക്കാനുമുള്ള മാര്‍ഗങ്ങള്‍! first appeared on DC Books.