അശ്വതി
കുടുംബത്തില്‍ ശ്രേയസും സന്തോഷവും വര്‍ധിക്കും. വിവാഹാദി മംഗളകര്‍മങ്ങള്‍ നടക്കും. പലവിധത്തിലുള്ള നേട്ടങ്ങള്‍ വന്നുചേരും. ഭൂമി സംബന്ധമായി ആദായമുണ്ടാകും. നിങ്ങളുടെ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ വന്നു ചേരുന്നതിന്റെ ചില സൂചനകള്‍ കാണാനുണ്ട്. ഗൃഹത്തില്‍ വച്ച് ഈശ്വരപ്രീതികരവും രാജയോഗപ്രദവുമായ അനുഷ്ഠാനകര്‍മങ്ങള്‍ നടക്കും. സാമ്പത്തികപുരോഗതിയുണ്ടാകും.
ഭരണി
സ്ഥാനമാനങ്ങള്‍ ലഭിക്കും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉയര്‍ന്ന സ്ഥാനലബ്ധിയുണ്ടാകുന്നതാണ്. വിദേശയാത്രകള്‍ക്കും തൊഴിലിനുമുള്ള അവസരങ്ങള്‍ വന്നുചേരും. വാഹനം വാങ്ങുന്നതിനും പുതിയ ഭവനത്തില്‍ പ്രവേശിക്കുന്നതിനുമുള്ള സാഹചര്യമുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് ഉദ്ദേശിക്കുന്ന രീതിയില്‍ പുരോഗതിയുണ്ടാകുന്നതാണ്.
കാര്‍ത്തിക
ജീവിതകാര്യങ്ങളില്‍ കൂടുതലായി ക്ലേശപരിശ്രമങ്ങള്‍ ആവശ്യമായി വന്നേക്കാം. തൊഴില്‍രംഗത്ത് പരിവര്‍ത്തനങ്ങളും പലവിധ അസ്വസ്ഥതകളും ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. വിദ്യാഭ്യാസം ചെയ്യുന്നവര്‍ക്ക് പുരോഗതിയും ലക്ഷ്യപ്രാപ്തിയും ഉണ്ടാകുന്നതാണ്. വ്യവഹാരകാര്യങ്ങളില്‍ ഇടപെടുന്നവര്‍ വളരെ സൂക്ഷിക്കുക. യാത്രാവസരങ്ങളില്‍ വളരെ ജാഗ്രതപാലിക്കേണ്ടതാണ്.
രോഹിണി
കുടുംബത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായേക്കാം. സംഭാഷണത്തില്‍ ശരിയായി മിതത്വം ശീലിക്കുക. അതിനാല്‍ വളരെ ശ്രദ്ധാജാഗ്രതകള്‍ പുലര്‍ത്തുക. ഒരു സൂര്യരാശിപ്രശ്‌നത്തിലൂടെ വസ്തുതകള്‍ ശരിയായി അറിഞ്ഞ് വേണ്ടതു ചെയ്യുക. ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കും. കര്‍മരംഗത്ത് പുരോഗതി കൈവരിക്കും. പുതിയ തൊഴില്‍ മേഖലകളിലേക്ക് പ്രവേശിക്കുന്നതിനു ശ്രമിക്കും.
മകയിരം
നൂതനസംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ഉദ്യോഗരംഗത്തും വ്യാപാരരംഗത്തും ഉന്നതിയും ധനലാഭങ്ങളും ഉണ്ടാകുന്നതാണ്. ആരോഗ്യം നല്ലനിലയില്‍ തുടരും. രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജയവും സ്ഥാനപ്രാപ്തിയും ഉണ്ടാകും. വിദേശയാത്ര, തൊഴില്‍ ഇവയ്ക്കു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. വിദേശത്തു തൊഴില്‍ ചെയ്യുന്നവര്‍ക്ക് വളരെ നേട്ടങ്ങളുണ്ടാകും.
തിരുവാതിര
കൂടുതല്‍ വിസ്തൃതിയും സൗകര്യങ്ങളുമുള്ള പുതിയ ഫഌറ്റ് വാങ്ങുന്നതിനു കഴിയും. നിങ്ങളുടെ ജീവിതത്തില്‍ വളരെ അതിശയകരമായ വഴിത്തിരിവിനു കാരണമാകാവുന്ന ഒരു പുതിയ ആത്മബന്ധമോ, ആചാര്യബന്ധമോ ഉടലെടുക്കുന്നതിനു സാധ്യതകാണുന്നു. കുടുംബജീവിതത്തില്‍ ചില പരിവര്‍ത്തനഘട്ടങ്ങളൊക്കെ ഉണ്ടാകുന്നതിനും സാധ്യതയുണ്ട് . കര്‍മരംഗത്ത് അസ്വസ്ഥതകള്‍ വര്‍ധിച്ചേക്കും.
പുണര്‍തം
ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം തുടങ്ങിയ പ്രയാസങ്ങള്‍ക്കു സാധ്യത. ദൂരദേശസഞ്ചാരത്തിനു സാധ്യതകാണുന്നു. യാത്രാക്ലേശം, അലച്ചില്‍, മന:ക്ലേശം ഇവയും ഉണ്ടാകുവാനിടയുണ്ട്. മാനസികസംഘര്‍ഷങ്ങള്‍ വര്‍ധിച്ചേക്കും. വ്യവഹാരങ്ങള്‍ പരാജയപ്പെടുന്നതിനു സാധ്യത. വിദേശത്തു തൊഴില്‍ ചെയ്യുന്നവര്‍ വളരെ സൂക്ഷ്മതപാലിച്ചില്ലെങ്കില്‍ ചില കേസുകളില്‍ അകപ്പെടുന്നതിനു സാധ്യതയുണ്ട്. കര്‍മരംഗത്ത് അസ്വസ്ഥതകള്‍ വര്‍ധിച്ചേക്കും.
പൂയം
ധനനഷ്ടങ്ങള്‍, അപ്രതീക്ഷിത പ്രതിസന്ധികള്‍ ഇവ ഉണ്ടായേക്കാം. രാശിവീഥിയില്‍ വളരെ ദേഷകരമായ ഒരു താരകയോഗമാണു കാണുന്നത്.
പൊതുവെ ഗുണദോഷസമ്മിശ്രഫലങ്ങള്‍ അനുഭവപ്പെടുന്നതാണ്. രാഷ്ട്രിയ പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് മത്സരവിജയവും സ്ഥാനപ്രാപ്തിയും ഉണ്ടാകുന്നതായി കാണുന്നു. ഉദ്ദേശിക്കുന്ന രീതിയില്‍ തൊഴില്‍രംഗത്ത് പുരോഗതിയുണ്ടാകും. വിദേശയാത്രയും തൊഴിലും ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കും.
ആയില്യം
വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് അപൂര്‍വങ്ങളായ ചില നേട്ടങ്ങള്‍ വന്നുചേരും. ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. പുതിയ ഗൃഹോപകരണങ്ങള്‍ ധാരാളമായി വാങ്ങും. വിദ്യാര്‍ഥികള്‍ക്ക് ഉദ്ദേശിക്കുന്ന രീതിയില്‍ മികച്ച പുരോഗതിയുണ്ടാകും. ഏതു കാര്യത്തിലും ഗുണാത്മകമായ പരിവര്‍ത്തനങ്ങള്‍ വന്നുചേരുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് ആഗ്രഹിക്കുന്ന രീതിയില്‍ സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും ഉണ്ടാകുന്നതാണ്.
മകം
പുതിയ ഗൃഹനിര്‍മാണത്തിന് തുടക്കമിടും. തടസപ്പെട്ടു കിടന്നിരുന്ന കാര്യങ്ങള്‍ ഉടനെ നടക്കും. പലവിധ നേട്ടങ്ങള്‍ വന്നുചേരും. കര്‍മരംഗത്ത് നൂതനസംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. പുതിയ മേഖലയിലെ പ്രവര്‍ത്തനത്തിലൂടെ വളരെയധികം നേട്ടങ്ങള്‍ കൈവരിക്കുന്നതിനു സാധിക്കും. ഔദ്യോഗിക രംഗത്തുള്ളവര്‍ക്ക് സ്ഥാനക്കയറ്റവും കീര്‍ത്തിയും കൈവരുന്നതാണ്. സാമ്പത്തികനേട്ടങ്ങള്‍ കൂടുതലായി ഉണ്ടാകും. ഏതു കാര്യത്തിലും ഗുണാത്മകമായ പരിവര്‍ത്തനങ്ങള്‍ വന്നുചേരുന്നതാണ്.
പൂരം
ഭൂമിസംബന്ധമായ ക്രിയവിക്രയത്തിലൂടെ കൂടുതല്‍ ലാഭവും കാര്യസാധ്യവും ഉണ്ടാകുന്നതാണ്. വാസസ്ഥാനത്തിന് മാറ്റമുണ്ടാകേണ്ട സമയമായിരിക്കും. കൂടുതല്‍ വലുതും സൗകര്യമുള്ളതുമായ പുതിയ ഗൃഹം വാങ്ങുന്നതിനു കഴിയുന്നതാണ്. ആരോഗ്യപരമായി ഉത്സാഹവും സന്തുഷ്ടികരമായ സ്ഥിതിയും ഉണ്ടാകുന്നതാണ്. പുതിയ ഗൃഹനിര്‍മാണം നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്ക് ഉടന്‍തന്നെ അതു പൂര്‍ത്തീകരിച്ച് താമസം തുടങ്ങുവാന്‍ കഴിയും.
ഉത്രം
പൊതുവെ ദോഷാധിക്യമുള്ള സമയമാണ്. സാമ്പത്തികനില പ്രതീക്ഷയ്ക്കനുസരിച്ച് ഉയരുകയില്ല. പുതിയ ചില കാര്യങ്ങളില്‍ ഏര്‍പ്പെട്ട് ധനനഷ്ടം വരാം. വിദ്യാഭ്യാസകാര്യങ്ങളില്‍ മന്ദതയും പ്രയാസങ്ങളും ഉണ്ടാകും. വിവാഹാലോചനകള്‍ നീണ്ടുപോകും. ആരോഗ്യപരമായ അസ്വസ്ഥതകള്‍ വര്‍ധിക്കും. കുടുംബത്തിലും ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തേക്കാം. സംസാരത്തില്‍ മിതത്വവും ആത്മനിയന്ത്രണവും ശീലിക്കുക.
അത്തം
ലഹരിവസ്തുക്കളുടെ ഉപയോഗത്തിലൂടെ പലവിധ അനര്‍ത്ഥങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതകാണുന്നു. സ്വജനകലഹം, ബന്ധുവിരോധം ഇവ ഉണ്ടായേക്കും. യാത്രാക്ലേശം, അലച്ചില്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവയൊക്കെ അനുഭവപ്പെടാം. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉന്നതസ്ഥാനലബ്ധിയും അംഗീകാരവും ഉണ്ടായിവരും. കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. ആഗ്രഹിച്ചു പരിശ്രമിക്കുന്ന കാര്യങ്ങളിലെല്ലാം തന്നെ വിജയമുണ്ടാകും.
ചിത്തിര
പൊതുവെ ഗുണകരമായ കാലഘട്ടമാകുന്നു. ഏതു രംഗത്തായാലും തൊഴില്‍പരമായ ഉയര്‍ച്ചയും കാര്യസാധ്യതയും ധനപരമായ പുരോഗതിയും വന്നുചേരുന്നതാണ്. വിദേശതൊഴില്‍ നേടും. വിദേശത്തു കഴിയുന്നവര്‍ക്ക് ചില അസുലഭനേട്ടങ്ങളുണ്ടാകും. കുടുതല്‍ വിസ്തൃതമായ നൂതന ഗൃഹം വാങ്ങുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ തന്നെ ഉണ്ടാകുന്ന സമയമാണ് അടുത്തുവന്നുകൊണ്ടിരിക്കുന്നത്. പുണ്യക്ഷേത്രദര്‍ശനങ്ങള്‍, തീര്‍ഥാടനം, ആചാര്യബന്ധങ്ങള്‍ ഇവയൊക്കെ ഉണ്ടാകുന്നതിനു സാധ്യതകാണുന്നു.
ചോതി
പൊതുവെ ഗുണാത്മകമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭമാകുന്നു. രാഷ്ട്രീയ സാമൂഹികരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാര്യവിജയം, പുതിയ സ്ഥാനപ്രാപ്തി, അധികാരലബ്ധി ഇവയുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് അനൂകൂലകാലമാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ പുരോഗതി നേടുന്നതിനു സാധിക്കും. ഉന്നത വിദ്യാഭ്യാസരംഗത്ത് മുന്നേറുവാന്‍ കഴിയും. തൊഴില്‍രംഗത്ത് അസുലഭമായ നേട്ടങ്ങള്‍ കൈവരിക്കും.
വിശാഖം
ജീവിതത്തില്‍ വലിയ വഴിത്തിരിവുണ്ടാകും. അന്യനാടുകള്‍ ആശ്രയിച്ചു കഴിയുന്നവര്‍ക്ക് അപൂര്‍വമായ നേടങ്ങളുണ്ടാകുവാന്‍ സാധ്യത. സ്വദേശത്തേയ്ക്ക് ഒരു സന്ദര്‍ശനത്തിനും, ആ ഘട്ടത്തില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമായേക്കാവുന്ന ഒരു നവീന ആചാരബന്ധമോ ആത്മബന്ധമോ ഉടലെടുക്കുന്നതിനും സാധ്യതകാണുന്നു. ഏതിനും, സൂര്യരാശി ഗ്രഹസ്ഥിതി പരിശോധിച്ച് വേണ്ടതു ചെയ്യുക.
അനിഴം
പൊതുവെ ഗുണകരമായ സമയമല്ല. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ വളരെ പ്രതിസന്ധികളെ നേരിടും. തൊഴില്‍പരമായി സ്വയം കൃതാനര്‍ത്ഥങ്ങളും അസ്വസ്ഥതകളും വര്‍ധിക്കും. ഇച്ഛാഭംഗം, ധനനഷ്ടം, മനോമാന്ദ്യം ഇവയൊക്കെ ഉണ്ടാകും. കുടുംബത്തില്‍ അസ്വസ്ഥതകളും അന്ത:ച്ഛിദ്രങ്ങളും ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. സംസാരത്തില്‍ മിതത്വവും ആത്മനിയന്ത്രണവും ശീലിക്കുക. വിദ്യാര്‍ഥികള്‍ വളരെ ശ്രദ്ധാപൂര്‍വം പരിശ്രമിച്ചില്ലെങ്കില്‍ പരാജയസാധ്യത കാണുന്നു.
തൃക്കേട്ട
വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് സര്‍വകാര്യത്തിലും പ്രത്യേക കരുതല്‍ ഉണ്ടായിരിക്കേണ്ടതാണ്. കേസു വ്യവഹാരങ്ങള്‍, നിയമനടപടികള്‍ ഇവയ്ക്കു വിധേയരാകാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത കൈക്കൊള്ളുക. പ്രവര്‍ത്തനമണ്ഡലത്തില്‍ അമിതമായ അധ്വാനഭാരവും, ക്ലേശങ്ങളും അനുഭവപ്പെടും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവയൊക്കെ അനുഭവപ്പെടും. യാത്രാക്ലേശവും അലച്ചിലും വര്‍ധിക്കും.
മൂലം
ഔദ്യോഗികരംഗത്ത് ശിക്ഷാനടപടിക്ക് വിധേയമാകുന്നതിനു സാധ്യതകാണുന്നു. വിദേശത്തു പ്രവര്‍ത്തിക്കുന്നവര്‍ ഇക്കാര്യത്തില്‍ സവിശേഷ ജാഗ്രത കാണിച്ചില്ലെങ്കില്‍ ദോഷാനുഭവങ്ങള്‍ വര്‍ധിച്ചേക്കാം. ജീവിതത്തില്‍ ഗുണാത്മകമായ പരിവര്‍ത്തനങ്ങള്‍ പലതുമുണ്ടാകും. തൊഴില്‍രംഗത്ത് നൂതനസംരംഭങ്ങള്‍ തുടങ്ങും.
പൂരാടം
വിദേശത്ത് ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് വേഗത്തില്‍ അതു സാധിക്കുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവുമുണ്ടാകും. വിവാഹാദികാര്യങ്ങളില്‍ തീരുമാനമാകും. അന്യദേശത്തു ജോലി ചെയ്യുന്നവര്‍ക്കും അവിടെ സ്വന്തം ബിസിനസ് ചെയ്യുന്നവര്‍ക്കും വളരെ അപൂര്‍വമായ സൗഭാഗ്യങ്ങള്‍ പലതുമുണ്ടാകുന്നതാണ്. വിദ്യാര്‍ഥികള്‍ വളരെ ശ്രദ്ധാപൂര്‍വം പരിശ്രമിച്ചില്ലെങ്കില്‍ പരാജയസാധ്യത കാണുന്നു.
ഉത്രാടം
വിദ്യാര്‍ഥികള്‍ക്ക് വളരെ ഗുണകരമായ കാലമാണ്. അനുകൂലമായ പുരോഗതി കൈവരിക്കുവാന്‍ കഴിയും. ഗൃഹനിര്‍മാണം ആഗ്രഹിക്കുന്നവര്‍ക്ക് അതു തുടങ്ങുന്നതിനു കഴിയും. അന്യദേശത്തുള്ളവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ പുതിയ ഫഌറ്റ് വാങ്ങുവാന്‍ കഴിയും. സംസാരത്തില്‍ മിതത്വവും ആത്മനിയന്ത്രണവും ശീലിക്കുക.
തിരുവോണം
ഗൃഹത്തില്‍ വച്ച് ഈശ്വരപ്രീതികരവും രാജയോഗപ്രദവുമായ അനുഷ്ഠാനകര്‍മങ്ങള്‍ നടക്കും. സാമ്പത്തികപുരോഗതിയുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് വളരെ ഗുണകരമായ കാലമാണ്. ഉന്നത വിദ്യാഭ്യാസരംഗത്ത് മുന്നേറുവാന്‍ കഴിയും. ഉദ്ദേശിക്കുന്ന രീതിയില്‍ പുരോഗതി നേടുന്നതിനു സാധിക്കും. തൊഴില്‍രംഗത്ത് അസുലഭമായ നേട്ടങ്ങള്‍ കൈവരിക്കും.
അവിട്ടം
അന്യനാടുകള്‍ ആശ്രയിച്ചു കഴിയുന്നവര്‍ക്ക് അപൂര്‍വമായ നേടങ്ങളുണ്ടാകുവാന്‍ സാധ്യത. ജീവിതത്തില്‍ ഗുണാത്മകമായ പരിവര്‍ത്തനങ്ങള്‍ പലതുമുണ്ടാകും.രാഷ്ട്രീയ സാമൂഹികരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാര്യവിജയം, പുതിയ സ്ഥാനപ്രാപ്തി, അധികാരലബ്ധി ഇവയുണ്ടാകും.വിദ്യാര്‍ഥികള്‍ക്ക് അനൂകൂലകാലമാണ്. പൊതുവേ നല്ല സമയാമാണ്.
ചതയം
ആരോഗ്യം തൃപ്തികരമായിരിക്കും. പുതിയ പ്രവര്‍ത്തനമേഖലകള്‍ക്കു രൂപരേഖ തയാറാകും. ഉപരിപഠനത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. അസുഖങ്ങള്‍ ഉണ്ടോ എന്ന അനാവശ്യമായ ആധി ഉപേക്ഷിക്കണം. കുടുംബസമേതം വിദേശത്ത് താമസിക്കാനുള്ള അനുമതിക്ക് അപേക്ഷ നല്‍കം.സമയബന്ധിതമായി വ്യത്യസ്ത പ്രവൃത്തികള്‍ ചെയ്തു തീര്‍ക്കാന്‍ അവസരം വന്നു ചേരും..
പൂരുട്ടാതി
ജീവിത പങ്കാളിയുടെ നിര്‍ദേശങ്ങള്‍ യാഥാര്‍ഥ്യങ്ങളോടു പൊരുത്തപ്പെടുന്നതിനാല്‍ സര്‍വാത്മനാ സ്വീകരിക്കും.പൂര്‍വികര്‍ അനുവര്‍ത്തിച്ചു വരുന്ന പ്രവര്‍ത്തനങ്ങള്‍ പിന്തുടരാന്‍ ഉള്‍പ്രേരണയുണ്ടാകും. അപായത്തില്‍ നിന്നു രക്ഷപ്പെടും. യുക്തിപൂര്‍വമുള്ള സമീപനത്താല്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ സാധിക്കും. ഹ്രസ്വകാല സുരക്ഷാപദ്ധതിയില്‍ ചേരും.
ഉത്രിട്ടാതി
വിദഗ്‌ധോപദേശത്താല്‍ പുതിയ വ്യാപാര വിതരണങ്ങളില്‍ പണം മുടക്കാന്‍ തീരുമാനിക്കും. മാന്യമായ പെരുമാറ്റരീതി അവലംബിക്കുവാന്‍ ഉള്‍പ്രേരണയുണ്ടാകും. ഏകാഭിപ്രായത്തോടു കൂടിയ ദമ്പതികളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടും. ഭര്‍ത്തൃ സന്താനങ്ങളുടെ ശ്രേയസ്സിനായി പ്രാര്‍ഥനകളും വഴിപാടുകളും നടത്താനിടവരും.തൊഴില്‍രംഗത്ത് അസുലഭമായ നേട്ടങ്ങള്‍ കൈവരിക്കും.
രേവതി
നവദമ്പതികളെ ആശീര്‍വദിക്കാനുള്ള അവസരമുണ്ടാകും. അപവാദങ്ങള്‍ക്ക് വിരാമമുണ്ടാകയാല്‍ ആശ്വാസമാകും. സഹപാഠികളോടൊപ്പം താമസിച്ചു പഠിക്കാന്‍ തീരുമാനമെടുക്കുമെങ്കിലും ആത്മനിയന്ത്രണം വേണം.യാത്രാവേളയില്‍ പണം നഷ്ടപ്പെടാതെ സൂക്ഷിക്കണം. മേലധികാരിയുടെ അഭാവത്തില്‍ ചര്‍ച്ച നയിക്കാനും വ്യക്തമായ തീരുമാനങ്ങളെടുക്കാനും സാധിക്കും.
The post നിങ്ങളുടെ ഈ ആഴ്ച (മെയ് 22 മുതല്‍ 28 വരെ) appeared first on DC Books.