വെള്ളിവെളിച്ചം കണ്ട് പാഞ്ഞടുത്ത ഈയാംപാറ്റകളില്‍ ഒന്നുകൂടി കരിഞ്ഞു വീണിരിക്കുന്നു. ഇരുപത്തഞ്ചാം വയസ്സില്‍ തന്റെ ജീവിതത്തിലെ ബാക്കിയുള്ള അമൂല്യ വര്‍ഷങ്ങളെ മുകളില്‍ തൂങ്ങുന്ന ചരടില്‍ കുരുക്കിയിടാന്‍ ജിയാ ഖാന്‍ ഒരുങ്ങിയപ്പോള്‍ , മുമ്പേപോയ ഒരുപാട് നക്ഷത്രങ്ങള്‍ തീര്‍ച്ചയായും അവള്‍ക്ക് വഴികാട്ടിയിരിക്കണം. ഇനി അക്കൂട്ടത്തില്‍ ഒരു നക്ഷത്രമായി ഭൂമിയിലെ താരങ്ങളെ ആകര്‍ഷിക്കാന്‍ അവള്‍ ഒരുങ്ങാതിരിക്കട്ടെ… സിനിമയുടെ താരത്തിളക്കത്തില്‍ നിന്ന് ആത്മഹത്യയുടെ തണുപ്പില്‍ അഭയം തേടിയ താരങ്ങള്‍ക്ക് ഭാഷാഭേദമില്ല. അങ്ങ് ഹോളീവുഡ് മുതല്‍ മോളീവുഡ് എന്ന് ആധുനിക വിളിപ്പേരുള്ള ഈ കൊച്ചുകേരളത്തില്‍ [...]
The post തുടരുന്ന താര ആത്മഹത്യകള്‍ appeared first on DC Books.