വര്‍ണ്ണവിവേചനത്തിന്റെ കറുത്ത ദിനങ്ങളില്‍ നിന്ന് വിവിധ ഭാഷകള്‍ സംസാരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ജനതയെ മോചിപ്പിച്ച അവരുടെ സ്വന്തം ‘മാഡിബ’യ്ക്ക് ആശുപത്രിക്കിടയ്ക്കയില്‍ തൊണ്ണൂറ്റഞ്ചാം പിറന്നാള്‍ . ശാസകോശത്തിലെ ആണുബാധയെ തുടര്‍ന്ന് പ്രിട്ടോറിയയിലെ ആശുപത്രിയില്‍ ആഴ്ചകളായി ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. സ്ഥിതി ഗുരുതരമാണെന്നും അല്പം മെച്ചപ്പെട്ടിട്ടുണ്ടെന്നും വാര്‍ത്തകള്‍ മാറിമറിയുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ആശങ്കയുടെ പിറന്നാളാണ് ഇക്കുറി. തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തില്‍ 1918 ജൂലൈ പതിനെട്ടിനാണ് നെല്‍സണ്‍ മണ്ടേല ജനിച്ചത്. ഫോര്‍ട്ട് ഹെയര്‍ സര്‍വ്വകലാശാലയിലും വിറ്റവാട്ടര്‍സാന്റ് സര്‍വ്വകലാശാലയിലുമായി നിയമപഠനം [...]
The post മാഡിബയ്ക്ക് ആശുപത്രിക്കിടക്കയില്‍ തൊണ്ണൂറ്റഞ്ചാം പിറന്നാള്‍ appeared first on DC Books.











