അച്ഛന്റെയും രണ്ടാനമ്മയുടെയും മൃഗീയ പീഡനത്തിനിരയായി അതീവ ഗുരുതരാവസ്ഥയില്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായ അഞ്ചു വയസുകാരന് ഷെഫീക്കിന്റെ എല്ലാ ചികില്‍സയും സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മന്ത്രി എം.കെ.മുനീര്‍ പറഞ്ഞു. കുട്ടിയെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടിയെ സംരക്ഷിക്കുന്നതിന് എവിടെ വേണമെങ്കിലും ചികില്‍സ നല്കാന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിലവിലെ സാഹചര്യത്തില്‍ കുട്ടിയെ മറ്റൊരിടത്തേക്കു മാറ്റാനാവില്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ ചെറുക്കാന്‍ വാര്‍ഡ് തലത്തില്‍ ജാഗ്രതാ സമിതികള്‍ [...]
The post ഷെഫീക്കിന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും: എം.കെ.മുനീര്‍ appeared first on DC Books.