സമൂഹത്തിന്റെ വെള്ളപ്പരപ്പിലാണെങ്കിലും അതില്‍നിന്നും അല്പം ഉയര്‍ന്നു നില്‍ക്കുന്ന വെള്ളത്താമര പോലെയാണ് കന്യാസ്ത്രീമാരുടെ ജീവിതം. എന്നാല്‍ പുറമേനിന്ന് കാണുന്നതുപോലെ സുന്ദരവും സുരഭിലവുമല്ല ആ ജീവിതമെന്ന് പറയുകയായിരുന്നു ആമേന്‍ എന്ന ഒരു കന്യാസ്ത്രീയുടെ ആത്മകഥയിലൂടെ സിസ്റ്റര്‍ ജെസ്മി. സമൂഹം ഇതുവരെ അറിയാതിരുന്ന രഹസ്യങ്ങള്‍ നമ്മെ ഞെട്ടിച്ചു. കല്ലേറുകള്‍ക്കും പൂമാലകള്‍ക്കും ഇടയില്‍ ആ കന്യാസ്ത്രീ നമ്മളോട് പറഞ്ഞു, തന്റെ പ്രിയന്‍ ഈശോയുടെ പ്രചോദനത്തിന് വഴങ്ങിയാണ് താനിങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നതെന്ന്. തൃശൂര്‍ ചിറക്കേക്കാരന്‍ സി.വി.റാഫേലിന്റെയും കൊച്ചന്നത്തിന്റെയും മകളായി 1956 നവംബര്‍ ആറാം തീയതി [...]
The post ഈശോയുടെ പ്രചോദനത്താല്‍ എഴുതപ്പെട്ട പുസ്തകം appeared first on DC Books.