അശ്വതി പൊതു രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ശോഭിക്കും. കാണാതെപോയ വിലപ്പെട്ട രേഖകള്‍ കൈവശം വന്നുചേരും. പിണങ്ങി നിന്നിരുന്ന ദമ്പതികള്‍ ഒന്നിക്കാന്‍ സാധ്യത. കുടുംബവുമൊന്നിച്ച് ഉല്ലാസയാത്രയില്‍ പങ്കെടുക്കും. ദൈവിക കാര്യങ്ങള്‍ക്കുവേണ്ടി ധാരാളം പണം ചിലവഴിക്കും. സിനിമാ സീരിയല്‍ രംഗത്തുള്ളവര്‍ക്ക് മോശം സമയമാണ്. പൊതുസേവനരംഗത്തുള്ളവര്‍ക്ക് അവാര്‍ഡുകളും പ്രശസ്തി പത്രങ്ങളും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ മാതൃകാപരമായ പ്രവര്‍ത്തങ്ങള്‍ കാഴ്ച വയ്ക്കും. വ്യവസായത്തിലും വ്യാപാരത്തിലും ഉള്ളവര്‍ക്ക് മെച്ചപ്പെട്ട ആദായം ഉണ്ടാകും. ഭരണി നേത്രരോഗങ്ങള്‍ക്കായി ശസ്ത്രക്രിയ നടത്തും. ഏറെ ആഗ്രഹിക്കുന്ന ജോലി ലഭിക്കാന്‍ തടസ്സം നേരിടും. [...]
The post നിങ്ങളുടെ ഈ ആഴ്ച (ജൂലൈ 28 മുതല്‍ ആഗസ്റ്റ് 3 വരെ) appeared first on DC Books.












