കൂടംകുളം ആണവ നിലയത്തില്‍ നിന്ന് കേരളത്തിന് വൈദ്യുതി നല്‍കരുതെന്ന് തമിഴ്‌നാട്. കേരളത്തിന്റെ നിലപാടുകള്‍ ആണപദ്ധതികള്‍ക്കെതിരാണെന്നാണ് തമിഴ്‌നാടിന്റെ വാദം. പദ്ധതിയുടെ കമ്മീഷന്‍ അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയത്തോട് തമിഴ്‌നാട് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. കൂടംകുളത്തുനിന്ന് 266 മെഗാവാട്ട് വൈദ്യുതി കേരളത്തിന് അവകാശപ്പെട്ടതാണ്. നിലയത്തിലെ രണ്ടാം റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ വൈദ്യുതി ലഭ്യമാക്കാം എന്നായിരുന്നു കേന്ദ്രവുമായുള്ള ധാരണ. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ തമിഴ്‌നാടിന്റെ വാദം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാന്‍ വഴിയില്ല. ആന്ധ ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ് നിലയത്തില്‍ നിന്ന് വൈദ്യുതി ലഭിക്കുക. ഇതനുസരിച്ച് [...]
The post കേരളത്തിന് കൂടംകുളത്തുനിന്ന് വൈദ്യുതി നല്‍കരുതെന്ന് തമിഴ്‌നാട് appeared first on DC Books.







