പ്രാചീന ജനസമൂഹത്തിന്റെ സങ്കല്പങ്ങളില്‍ നിന്നും ജീവിതാനുഭവങ്ങളില്‍ നിന്നും ഉദയം ചെയ്തവയാണ് നാടോടിക്കഥകള്‍ . ഓരോ ജനസമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും മൂല്യബോധത്തിന്റെയും ഭാഗമാണ് നാടോടിക്കഥകള്‍ . ജീവിതത്തിന്റെ അര്‍ത്ഥവും മൂല്യവും മാത്യകകളും അവ നമുക്ക് കാട്ടിത്തരുന്നു. ഗാമീണ ജനവിഭാഗങ്ങള്‍ക്ക് വിജ്ഞാനവും കൗശലവും ആത്മവീര്യവും എല്ലാത്തിലുമുപരി ധര്‍മബോധവും പകര്‍ന്നു കൊടുത്തിരുന്നവയാണ് ഈ കഥകള്‍ എന്നു പറയാം. സമൂഹത്തില്‍ പ്രത്യേകിച്ച് നിരക്ഷരരായ ജനസമൂഹത്തില്‍ വിജ്ഞാനവ്യാപനത്തിന് നാടോടിക്കഥകള്‍ വലിയപങ്കുവഹിച്ചവയാണ്. സമൂഹത്തിന്റെ ജീവിതരീതിയും സാമൂഹികാവസ്ഥകളും മനസ്സിലാക്കുവാന്‍ സഹായിക്കുന്ന നാടോടിക്കഥകളില്‍ ജനനം മുതല്‍ മരണംവരെയുള്ള ജീവിതത്തിന്റെ സംഭവങ്ങളെല്ലാം [...]
The post കുട്ടികള്‍ക്കായി റഷ്യന്‍ നാടോടിക്കഥകള്‍ appeared first on DC Books.












