ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ പ്രതി ഷഹ്‌സാദ് അഹമ്മദിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി രാജേന്ദ്രകുമാര്‍ ശാസ്ത്രിയാണ് ശിക്ഷ വിധിച്ചത്. പ്രതി 90000 രൂപ പിഴയായി അടയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഷഹ്‌സാദ് അഹമ്മദിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കേസില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. ആറു ദൃക്‌സാക്ഷികള്‍ ഉള്‍പ്പെടെ 70 പേരെ പ്രോസിക്യൂഷന്‍ വിസ്തരിച്ചിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരനായ ഷഹ്‌സാദ് അഹമ്മദ് കുറ്റകാരനാണെന്നും ഏറ്റുമുട്ടല്‍ വ്യാജമല്ലെന്നും കോടതി കഴിഞ്ഞ ദിവസം [...]
The post ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ : പ്രതി ഷഹ്‌സാദ് അഹമ്മദിന് ജീവപര്യന്തം appeared first on DC Books.









