Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഉപരോധ സമരം: വി എസിനെതിരെ കേസ്

$
0
0

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ പോലീസ് കേസെടുത്തു. സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് വിഎസിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. ഇതിന് പുറമേ പതിനായിരം സമരവാളണ്ടിയര്‍മാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഇതിനിടയില്‍ ഉപരോധ സമരത്തിനിടെ തിരുവന്തപുരം ബേക്കറി ജംഗ്ഷനില്‍ സംഘര്‍ഷമുണ്ടായി. ഉച്ചകഴിഞ്ഞ രണ്ടരയോടെയാണ് നേരിയ തോതില്‍ സംഘര്‍ഷമുണ്ടായത്. പെട്ടെന്നു പ്രകോപിതരായ സമരക്കാര്‍ പോലീസിനു നേര്‍ക്ക് കല്ലെറിയുകയും വെള്ളക്കുപ്പി വലിച്ചെറിയുകയുമായിരുന്നു. എന്നാല്‍ നേതാക്കള്‍ ഇടപെട്ടതോടെ അനിഷ്ട സംഭവങ്ങളുണ്ടാകാതെ സംഘര്‍ഷം അവസാനിക്കുകയായിരുന്നു.

The post ഉപരോധ സമരം: വി എസിനെതിരെ കേസ് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>