മലയാളസിനിമയും വിപണനത്തിന്റെ പുതിയ മേഖലകളിലേയ്ക്ക്. ബ്ലെസ്സി സംവിധാനം ചെയ്ത കളിമണ്ണ് പ്രേക്ഷകരെ തേടി ഇനി മൊബൈലിലെത്തും. ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ , ബ്ലാക്‌ബെറി പ്ലാറ്റ്‌ഫോമുകളില്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് മൊബൈലിലേക്കും ടാബ്‌ലറ്റിലേക്കും സൗജന്യമായി ലൈറ്റ് വേര്‍ഷനും പണം നല്‍കി ഫുള്‍ വേര്‍ഷനും ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമുണ്ട്. സിനിമയെക്കുറിച്ചുള്ള ലഘുവിവരണം, ഗാനങ്ങള്‍ , അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ , ഫോട്ടോകള്‍ , ഗാനചിത്രീകരണ രംഗങ്ങളുടേയും ഓഡിയോ റിലീസിന്റേയും യൂട്യൂബ് ലിങ്കുകള്‍ , ഔദ്യോഗിക ഫേസ്ബുക്ക് പേജിലേക്കുള്ള ലിങ്ക്, ഗാനങ്ങള്‍ [...]
The post കളിമണ്ണ് പ്രേക്ഷകരെ തേടി മൊബൈലിലേയ്ക്ക് appeared first on DC Books.









