വായനക്കാരെ തികച്ചും നവ്യമായ അനുഭൂതിതലത്തിലേയ്ക്കുയര്‍ത്തുന്ന സക്കറിയയുടെ പ്രെയ്‌സ് ദി ലോര്‍ഡ് എന്ന നോവല്‍ ചലച്ചിത്രമാകുന്നു. നവാഗതനായ ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍ . നേരത്തേ ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും എന്ന സക്കറിയയുടെ നോവല്‍ വിധേയന്‍ എന്ന പേരില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചലച്ചിത്രമാക്കിയപ്പോള്‍ പട്ടേലര്‍ക്ക് ഭാവപ്പകര്‍ച്ച നല്‍കിയതും മമ്മൂട്ടിയായിരുന്നു. അതിലൂടെ അദ്ദേഹത്തിന് ലഭിച്ചത് മികച്ച നടനുള്ള ദേശീയ പുരസ്‌കാരമായിരുന്നു. പ്രെയ്‌സ് ദി ലോര്‍ഡില്‍ മമ്മൂട്ടിയെ കാത്തിരിക്കുന്നത് ജോയി എന്ന കൃഷിക്കാരന്റെ വേഷമാണ്. ഇമ്മാനുവേല്‍ എന്ന [...]
The post സക്കറിയയുടെ പ്രെയ്‌സ് ദി ലോര്‍ഡില്‍ മമ്മൂട്ടി appeared first on DC Books.












