വ്യവസായിയും കോണ്‍ഗ്രസ് എംപിയുമായ നവീന്‍ ജിന്‍ഡാലിനെ കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ ചോദ്യം ചെയ്യുമെന്ന് സിബിഐ. പാടങ്ങള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് ജിന്‍ഡാലിനെ ഉടന്‍ ചോദ്യം ചെയ്‌തേക്കും എന്നാണ് സിബിഐ വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് വിഷയത്തില്‍ ജിന്‍ഡാലിനെ ഉടന്‍ ചോദ്യം ചെയ്യാന്‍ തീരുമാനമെടുത്തതെന്ന് മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ജിന്‍ഡാല്‍ പവര്‍ കോര്‍പ്പറേഷന് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ എംപി എന്ന നിലയിലുള്ള ജിന്‍ഡാലിന്റെ പങ്കിനെക്കുറിച്ചാണ് സിബിഐ പ്രധാനമായും ചോദിക്കുക.
The post കല്‍ക്കരിപ്പാടം : ജിന്‍ഡാലിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് സിബിഐ appeared first on DC Books.