ഒരു സാധാരണ പെണിന് സമൂഹത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ ഭംഗിയായി അവതരിപ്പിക്കുന്ന സേതുവിന്റെ നോവലാണ് ആറാമത്തെ പെണ്‍കുട്ടി. അടിവയറുകള്‍ തിണിര്‍ക്കാത്ത സുമംഗലിമാരുടെ നെടുവീര്‍പ്പുകളും ശാപവും വീണ ഊരില്‍ പൂക്കച്ചവടക്കാരന്‍ ശങ്കരരാമന്റെ ആറാമത്തെ പൂവായി കടന്നുവന്ന കാദംബരിയുടെ കഥയാണ് ആറാമത്തെ പെണ്‍കുട്ടി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഒപ്പം ശങ്കരരാമന്റേയും ഗോമതിയുടേയും കഥ പറയുന്ന ആറാമത്തെ പെണ്‍കുട്ടിയുടെ പുതിയ പതിപ്പ് പുറത്തിറങ്ങി. തന്നെ പ്രസവിക്കാത്ത അമ്മയുടെ മടിയില്‍ കിടന്നു വളര്‍ന്ന കാദംബരി മക്കളില്ലാത്ത ശങ്കരരാമന്റേയും ഗോമതിയുടേയും ജീവിതത്തില്‍ സൗരഭ്യം വിതറി. [...]
The post ആറാമത്തെ പെണ്‍പൂവിന്റെ കഥ appeared first on DC Books.









