പാക്കിസ്ഥാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ 208 ആയി. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനം സെപ്റ്റംബര്‍ 24ന് 4.29നാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രകമ്പനം ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലും അനുഭവപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ ഖുസ്ദര്‍ നഗരത്തിന് നൂറ് കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രഭവകേന്ദ്രമുള്‍പ്പെടുന്ന അവാരന്‍ ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. ഭൂചലനത്തില്‍ ഒട്ടേറെ കെട്ടിടങ്ങളും വീടുകളും തകര്‍ന്നിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ . അതിനാല്‍ തന്നെ മരണസംഖ്യ കൂടാനിടയുണ്ട്. മൊബൈല്‍ , വാര്‍ത്താവിനിമയ [...]
The post പാക്കിസ്ഥാന്‍ ഭൂചലനത്തില്‍ മരണം 208 ആയി appeared first on DC Books.