യവനചിന്തകനായ സോക്രട്ടീസിനെപ്പറ്റി കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍ അദ്ദേഹത്തിന്റെ തത്വചിന്തകളെപ്പറ്റിയും അവ മാനവരാശിയ്ക്കു നല്‍കിയ മഹത്വത്തെപ്പറ്റിയും അധിമകാര്‍ക്കും അറിയില്ല. അറിവ് ജീവിതത്തിന്റെ പ്രകാശവും, അറിവിന്റെ തിരസ്‌കാരം അജ്ഞതയും ഇരുട്ടിലേക്കുള്ള പ്രയാണവുമാണെന്നും യാഥാസ്ഥിതികര്‍ക്കു മുന്നില്‍ സധൈര്യം വിളിച്ചുപറഞ്ഞ മഹാപ്രതിഭയായിരുന്നു സോക്രട്ടീസ്. അറിവില്ല എന്ന അറിവ് മഹാജ്ഞാനിയാക്കിയ സോക്രട്ടീസിന്റെ ജീവിതവും ദര്‍ശനവും ഒരു നോവലിന് വിഷയമായി. അതും മലയാളത്തില്‍ . സോക്രട്ടീസ് ഒരു നോവല്‍ എന്ന ഈ നോവല്‍ രചിച്ചത് ജോണ്‍ ഇളമതയാണ്. വിദേശ മലയാളിയായ അദ്ദേഹം മോശ, നെന്മാണിക്യം, ബുദ്ധന്‍ [...]
The post ഒരു മനുഷ്യസ്‌നേഹിയുടെ ജീവിതം നോവലാകുമ്പോള്‍ appeared first on DC Books.