സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടു മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡിക്കു ആജീവനാന്ത വിലക്ക്. ചെന്നൈയില്‍ ചേര്‍ന്ന ബിസിസിഐയുടെ ജനറല്‍ ബോഡി യോഗത്തിലാണു തീരുമാനം. അരുണ്‍ ജയ്റ്റ്‌ലി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരടങ്ങിയ അച്ചടക്കസമിതിയുടെ റിപ്പോര്‍ട്ട് അനുസിരിച്ചാണ് മോഡിയെ വിലക്കാന്‍ തീരുമാനമെടുത്തത്. ലളിത് മോഡിക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുന്നതു സ്റ്റേ ചെയ്ത പട്യാല കോടതിയുടെ വിധി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ അടിയന്തരമായി തീരുമാനമെടുക്കാന്‍ ചെന്നൈയില്‍ ബിസിസിഐ പ്രത്യേക യോഗം ചേര്‍ന്നത്. 2008 മുതല്‍ 2010 വരെയുള്ള ഐപിഎല്‍ സീസണുകളില്‍ [...]
The post ലളിത് മോഡിക്കു ആജീവനാന്ത വിലക്ക് appeared first on DC Books.