റണ്‍ ബേബി റണ്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും ജോഷിയും അമല പോളും വീണ്ടും ഒന്നിക്കുന്നു. ലൈലാ ഓ ലൈലാ എന്ന് പേരിട്ടിരിക്കുന്ന ആക്ഷന്‍ കോമഡി ത്രില്ലറായ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് മലയാളിയും ബോളിവുഡ് തിരക്കഥാകൃത്തുമായ സുരേഷ് നായരാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണ് ലൈലാ ഓ ലൈലാ. ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ കഹാനിയുടെ തിരക്കഥാകൃത്തായിരുന്ന സുരേഷ്‌നായരുടെ കഥ ഇഷ്ടപ്പെട്ടതിനാല്‍ മറ്റു ചിത്രങ്ങള്‍ മാറ്റിവെച്ചിട്ടാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. […]
The post റണ്‍ ബേബി റണ്‍ ടീമിന്റെ ലൈലാ ഓ ലൈലാ appeared first on DC Books.