അവസാന നിമിഷം മാറിമറിഞ്ഞ രാഷ്ട്രീയനീക്കങ്ങള്‍ക്കൊടുവില്‍ നിതിന്‍ ഗഡ്കരി ബി ജെ പി അധ്യക്ഷ സ്ഥാനം രാജിവെച്ചു. ഒത്തു തീര്‍പ്പ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ രാജ്‌നാഥ് സിംഗ് പാര്‍ട്ടി അധ്യക്ഷനാവും. തിരഞ്ഞെടുപ്പിന്റെ തലേദിവസം രാത്രിയാണ് ആര്‍ എസ് എസ് നിര്‍ദേശത്തെ അട്ടിമറിച്ചുകൊണ്ട് എല്‍ കെ അദ്വാനിയടക്കം പ്രമുഖ നേതാക്കള്‍ നടത്തിയ ചരടുവലികള്‍ ലക്ഷ്യത്തിലെത്തിയത്. ഗഡ്കരിക്ക് ബന്ധമുണ്ടെന്നാരോപിക്കപ്പെടുന്ന പൂര്‍തി കമ്പനിയുടെ സ്ഥാപനങ്ങളില്‍ ഇന്നലെ നടന്ന റെയ്ഡ് ഗഡ്കരിയുടെ നില പരുങ്ങലിലാക്കിയെങ്കിലും റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ബി ജെ പി [...]
The post ഗഡ്കരി രാജിവെച്ചു: രാജ്‌നാഥ് സിംഗ് അധ്യക്ഷനാവും appeared first on DC Books.