ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രിയോടും മുന്നണി നേതാക്കളോടും ചര്‍ച്ച ചെയ്യാന്‍ കെ എം മാണിയെയും പി ജെ ജോസഫിനെയും യോഗം ചുമതലപ്പെടുത്തി. യുഡിഎഫില്‍ സീറ്റ് ചര്‍ച്ചകള്‍ ജനുവരി 16ന് തുടങ്ങാനിരിക്കെയാണ് പുതിയ നീക്കം. കോട്ടയത്തെ കൂടാതെ ഇടുക്കി സീറ്റു കൂടി പാര്‍ട്ടി ആവശ്യപ്പെടുമെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് എമ്മുമായി ലയിക്കുന്നതിനു മുമ്പ് പി ജെ ജോസഫ് വിഭാഗം മത്സരിച്ചിരുന്ന സീറ്റാണ് ഇടുക്കി. നിയമസഭയില്‍ […]
The post കേരള കോണ്‍ഗ്രസ് എം രണ്ട് ലോക്‌സഭാ സീറ്റ് ആവശ്യപ്പെടും appeared first on DC Books.







