വായന മരിക്കുകയാണെന്നും വരും തലമുറ പുസ്തകങ്ങളോട് അയിത്തം പ്രഖ്യാപിച്ചിരിക്കുകയാണെന്നുമുള്ള പ്രചരണം പല കേന്ദ്രങ്ങളില്‍ നിന്നും ശക്തമായി ഉയരുന്നുണ്ട്. അതൊക്കെ മറന്നേക്കുക! നമ്മുടെ കുട്ടികളിലെ വായനാശീലം വളരുകയാണെന്ന് കരുതേണ്ടിയിരിക്കുന്നു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ അക്ഷരയാത്രയ്ക്ക് ലഭിച്ച മികച്ച പ്രതികരണമാണ് ഇപ്പോള്‍ നമ്മെ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. 2013 നവംബര്‍ ഒന്നിന് ആരംഭിച്ച അക്ഷരയാത്ര ആലപ്പുഴയിലെ നീര്‍ക്കുന്നം എസ്ഡിവി യുപി സ്‌കൂളില്‍ ഫെബ്രുവരി ഏഴിന് നടന്ന പര്യടനത്തോടെ സമാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിലാണ് പര്യടനം […]
The post കുട്ടികള്‍ക്കായി ഇനി എല്ലാ ജില്ലകളിലും അക്ഷരയാത്ര appeared first on DC Books.












