ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി. പദ്ധതിയുമായി ബന്ധപ്പെട്ട മുന്‍ റിപ്പോര്‍ട്ടുകള്‍ വല്ലതും പരിഗണിച്ചിട്ടുണ്ടോയെന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. വിമാനത്താവള നിര്‍മാണം വിവാദത്തിലായ സാഹചര്യത്തില്‍ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് രേഖകളെല്ലാം ഹാജരാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അഭിഭാഷക കമ്മീഷന്‍ പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് വിമാനത്താവള കമ്പനിയുടെ അഭിഭാഷകന്‍ ആരോപിച്ചു. എന്നാല്‍ ഹൈക്കോടതിയുടെ നടപടികളെ സഹായിക്കാനാണ് കമ്മീഷനെ നിയോഗിച്ചിരിക്കുന്നതെന്ന് […]
The post ആറന്മുള വിമാനത്താവളത്തിനുളള അനുമതി എന്തിന്റെ അടിസ്ഥാനത്തിലെന്ന് കോടതി appeared first on DC Books.