അതിപ്രാചീനവും സമ്പന്നവുമായ ചരിത്രമുള്ള നാടാണ് ഇന്ത്യ. പുരാതനത്വവും വൈവിദ്ധ്യവുംകൊണ്ട് ലോകജനതയുടെ തന്നെ സവിശേഷശ്രദ്ധ അര്‍ജ്ജിച്ചിട്ടുള്ളതാണ് ഇന്ത്യാചരിത്രം. ഭാഷ, സാഹിത്യം, കല, മതം, തത്ത്വചിന്ത, രാഷ്ട്രീയ സാമൂഹികസ്ഥിതി, സമ്പദ്ഘടന എന്നിങ്ങനെ എല്ലാ മേഖലകളിലും പ്രാചീന ഇന്ത്യ അതിന്റെ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ഇന്ത്യാചരിത്രത്തിന്റെ ഏടുകളിലേയ്ക്ക് എത്തിനോക്കുന്ന പുസ്തകമാണ് എ ശ്രീധരമേനോന്റെ ഇന്ത്യാചരിത്രം. പുസ്തകം രണ്ട് ഭാഗങ്ങളായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചരിത്രാതീതകാലം മുതല്‍ മുഗള്‍ സ്ഥാപനം വരെയുള്ള ഇന്ത്യയുടെ സംഭവബഹുലമായ ചരിത്രം വസ്തു നിഷ്ഠമായും സമഗ്രമായും ലളിതമായും ആവിഷ്‌കരിച്ചിരിക്കുകയാണ് ഇന്ത്യാചരിത്രത്തിന്റെ ഒന്നാം […]
The post ഇന്ത്യയുടെ ചരിത്രത്തെ അടുത്തറിയാം appeared first on DC Books.