ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തതിന് 45 പേര്‍ക്കെതിരെ കേസ്. യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് കോടതിയുടെ നിര്‍ദേശപ്രകാരം കുടിയാന്‍മല പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബൂത്തു ലവല്‍ ഓഫിസര്‍മാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എരുവേശി മണ്ഡലം യുഡിഎഫ് കണ്‍വീനറുടെ പരാതിയിലാണ് കള്ളവോട്ടു ചെയ്ത 26 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കുടിയാന്‍മല പൊലീസ് കേസെടുത്തത്. എല്‍ഡിഎഫ് എരുവേശി ലോക്കല്‍ സെക്രട്ടറിയുടെ പരാതിയില്‍ കള്ളവോട്ടു ചെയ്ത 19 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ തളിപ്പറമ്പ് കോടതി നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫിന്റെ […]
The post കണ്ണൂരില്‍ കളളവോട്ട് ചെയ്തതിന് 45 പേര്‍ക്കെതിരെ കേസ് appeared first on DC Books.