മയൂരാക്ഷി നദിക്കരയിലെ ശിവകാളീപുരം എന്ന ഗ്രാമത്തെ പ്രതീകമാക്കിക്കൊണ്ട് രോഗഗ്രസ്തമായ ഇന്ത്യന്‍ ഗ്രാമങ്ങളുടെ കഥ സമസ്ത ഭാവ വൈചിത്യങ്ങളോടും കൂടി അവതരിപ്പിച്ച കൃതിയാണ് ഗണദേവത. ആധുനിക ബംഗാളിസാഹിത്യത്തിലെ അതികായരില്‍ ഒരാളായിരുന്ന താരാശങ്കര്‍ ബാനര്‍ജി ബംഗാളിന്റെ നവോത്ഥാനത്തെ കലാസുഭഗമായി ചിത്രീകരിക്കുകയായിരുന്നു ഇതിലൂടെ. 1967ലെ ജ്ഞാനപീഠ പുരസ്‌കാരം നേടിയ നോവല്‍ കൂടിയാണ് ഗണദേവത. സ്വാതന്ത്ര്യലബ്ധിയ്ക്ക് മുമ്പുള്ള കാലഘട്ടമാണ് ഗണദേവതയില്‍ പ്രതിപാദിക്കുന്നത്. ഗ്രാമീണ സംസ്‌കാരം ജെമീന്ദാര്‍മാരുടെ ചൂഷണം കൊണ്ട് നശിക്കുന്നതും ജനസേവകര്‍ വൈദേശിക ഭരണവും മുതലാളിത്ത സംസ്‌ക്കാരവും സൃഷ്ടിക്കുന്ന അന്തരീക്ഷത്തില്‍ പെട്ട് തകര്‍ന്നടിയുന്നതും […]
The post രോഗഗ്രസ്തമായ ഇന്ത്യന്‍ ഗ്രാമങ്ങളുടെ കഥ appeared first on DC Books.