കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ വരുന്നതാണ് അഭികാമ്യമെന്ന് കരുതുന്നതായി തെലങ്കാന രാഷ്ട്ര സമിതി നേതാവ് കെ.ചന്ദ്രശേഖര റാവുവിന്റെ മകളും പാര്‍ട്ടി നേതാവുമായ കെ.കവിത. ടിഡിപി-ബിജെപി സഖ്യത്തിന്റേതല്ലാത്ത ഏതു പാര്‍ട്ടിയുടെ പിന്തുണയും തെലങ്കാനയില്‍ സ്വീകരിക്കുമെന്നും കവിത പറഞ്ഞു. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് മതേതര സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതാണ് നല്ലത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ പിന്തുണയ്ക്കുമെന്നും അല്ലെങ്കില്‍ മൂന്നാം മുന്നണിയുടെ സാധ്യതകള്‍ പരിശോധിച്ച് അവരെ പിന്തുണയ്ക്കുമെന്നും കവിത വ്യക്തമാക്കി.
The post മതേതര സര്‍ക്കാരാണ് അഭികാമ്യമെന്ന് ടിആര്‍എസ് appeared first on DC Books.









