നഷ്ടത്തിലായ കെ.എസ്.ആര്‍.ടി.സി കമ്പനിയാക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനിയാക്കുന്നത് ആലോചിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. പെന്‍ഷനും ക്ഷാമബത്തയും മുടങ്ങിയതിനെതിരെ സമര്‍പ്പിച്ച 35 ഹര്‍ജി പരിഗണിക്കവേയാണ് കോടതി പുതിയ നിര്‍ദേശം മുന്നോട്ട് വച്ചത്. സബ്‌സിഡി നല്‍കിക്കൊണ്ട് കോര്‍പറേഷനെ എത്രകാലം മുന്നോട്ടു കൊണ്ടുപോകാന്‍ സര്‍ക്കാരിന് സാധിക്കുമെന്ന് കോടതി ചോദിച്ചു. അതിനാല്‍ സ്വകാര്യ പങ്കാളിത്തത്തോടെ കോര്‍പറേഷനെ കമ്പനിയാക്കുകയാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചു. കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടുകയല്ല ലാഭകരമാക്കുകയാണ് കോടതിയുടെ ലക്ഷ്യമെന്നും കോടതി പറഞ്ഞു. കോര്‍പറേഷനെ രക്ഷിക്കാന്‍ ഒരു പാക്കേജ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് […]
The post കെ.എസ്.ആര്‍.ടി.സിയെ കമ്പനിയാക്കണമെന്ന് ഹൈക്കോടതി appeared first on DC Books.







