ടൈറ്റാനിയം മലിനീകരണ നിയന്ത്രണ പ്ലാന്റ് അഴിമതിക്കേസില്‍ മുഖ്യമന്ത്രിക്കെതിരേ കേസെടുക്കുന്നതിന് പ്രോസിക്യൂഷന്‍ അനുമതി വേണ്ടെന്ന് വിജിലന്‍സ് കോടതി. പരാതി നല്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയല്ലായിരുന്നെന്ന് നിരീക്ഷിച്ച കോടതി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും കേസിലെ മറ്റ് പ്രതികള്‍ക്കും നിയമപരിരക്ഷ ലഭിക്കില്ലെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ കീഴിലെ പബ്ലിക്ക് എന്റര്‍പ്രൈസസ് ബോര്‍ഡിന്റെ നടപടികളും ടൈറ്റാനിയം ഡയറക്ടര്‍ ബോര്‍ഡിന്റെ നടപടികളും ദുരൂഹമാണ്. സത്യം പുറത്തുവരാന്‍ കെ.കെ.രാമചന്ദ്രന്‍ മാസ്റ്ററെ ചോദ്യം ചെയ്യേണ്ടതുണ്ട്. കേസിലെ പ്രതികളായ ഡി.കെ.ബാസുവിനെയും രാജീവനെയും ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും അന്വേഷണം അപൂര്‍ണമാണെന്നും കോടതി […]
The post ടൈറ്റാനിയം അഴിമതി: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാമെന്ന് കോടതി appeared first on DC Books.