പ്രമുഖ നോവലിസ്റ്റും ചരിത്രഗവേഷകനും ആയിരുന്ന പോഞ്ഞിക്കര റാഫി 1924ല്‍ പോഞ്ഞിക്കര നെടുപത്തേഴത്ത് ജോസഫിന്റെയും അന്നമ്മയുടെയും പത്തു മക്കളില്‍ ഏഴാമനായിട്ടാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉടന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനാല്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. കോണ്‍ഗ്രസിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിരുന്നെങ്കിലും പിന്നീട് രാഷ്ട്രീയമുപേക്ഷിച്ചു. ഡെമോക്രാറ്റ്, സുപ്രഭ തുടങ്ങിയ വാരികകളില്‍ സഹപത്രാധിപരായിരുന്നു. നാഷനല്‍ ബുക്സ്റ്റാളിലും ജോലി ചെയ്തിട്ടുണ്ട്. എട്ടു വര്‍ഷം സമസ്തകേരള സാഹിത്യപരിഷത്തിന്റെ സെക്രട്ടറിയായിരുന്നു. കൂടപ്പിറപ്പ്, മിന്നാമിനുങ്ങ് എന്നീ സിനിമകള്‍ക്ക് തിരക്കഥയെഴുതി. 1958ല്‍ പ്രസിദ്ധപ്പെടുത്തിയ സ്വര്‍ഗദൂതന്‍ മലയാളത്തിലെ ആദ്യത്തെ […]
The post പോഞ്ഞിക്കര റാഫിയുചടെ ചരമവാര്‍ഷിക ദിനം appeared first on DC Books.