സംസ്ഥാനത്ത് അടച്ചൂപൂട്ടിയ 418 ബാറുകളുടെ നിലവാര പരിശോധന തുടരേണ്ടതില്ലെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ പുതിയ അബ്കാരി നയം നിയമമാക്കിയ സാഹചര്യത്തില്‍ ബാറുകളുടെ നിലവാര പരിശോധന അപ്രസക്തമാണെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതി ഉത്തരവ് പ്രകാരം ആരംഭിച്ച നിലവാര പരിശോധന തുടരണമെന്ന് ആവശ്യപ്പെട്ടുള്ള ബാറുടമകളുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. മദ്യനയം പ്രഖ്യാപിക്കുന്നതിന് മുമ്പാണ് നിലവാരമില്ലാത്ത 418 ബാറുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെ ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് നിലവാര പരിശോധന നടത്താന്‍ ഹൈകോടതി ഉത്തരവിട്ടത്. ബാറുകളില്‍ […]
The post ബാറുകളുടെ നിലവാര പരിശോധന തുടരേണ്ട: ഹൈക്കോടതി appeared first on DC Books.