തനിക്ക് നൃത്തം നന്നായി വഴങ്ങുമെന്ന് കാണിച്ചുതന്നിട്ടുള്ള മിഷേല്‍ ഒബാമ ടെലിവിഷന്‍ പരിപാടിയിലും നൃത്തം ചെയ്ത് പ്രേക്ഷകരെ അമ്പരപ്പിച്ചു. അമേരിക്കന്‍ ചാനലായ എന്‍.ബി.സിയിലാണ് മിഷേല്‍ നൃത്തച്ചുവടുകളുമായെത്തിയത്. പരിപാടിയുടെ അവതാരകനായ ജിമ്മി ഫാലനൊപ്പമാണ് മിഷേല്‍ ചുവടുവയ്ച്ചത്. സ്ത്രീ വേഷത്തിലാണ് ഫാലന്‍ പരിപാടിയില്‍ എത്തിയത്. ഫാലന്റെ കുസൃതി ചോദ്യങ്ങള്‍ക്കും മിഷേല്‍ മറുപടി നല്‍കി. 2016ല്‍ ഹിലരിയും മിഷേലും ഒരുമിക്കുന്ന ഡ്രീം ടീമുണ്ടാകുമോ എന്ന ചോദ്യത്തിന് മറ്റൊരു ജോലിയിലാണ് തന്റെ ശ്രദ്ധയെന്നും മിഷേല്‍ ഒബാമ മറുപടി നല്‍കി. Summary in English: Michelle [...]
The post ടെലിവിഷന്‍ പരിപാടിയില്‍ നൃത്ത ചുവടുമായി മിഷേല്‍ ഒബാമ appeared first on DC Books.







