സംസ്ഥാനത്തെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമായ ജെ.സി ഡാനിയേല്‍ പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്. മലയാള ചലച്ചിത്ര മേഖലക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക. ഒക്‌ടോബര്‍ 17നു കനകക്കുന്നു കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിക്കും. മലയാള സിനിമയില്‍ മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ സംവിധായകനും തിരക്കഥാകൃത്തുമാണ് എം.ടി. ഏഴ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയെഴുതിക്കൊണ്ടാണ് ചലച്ചിത്രലോകത്തു പ്രവേശിച്ചത്. 1973ല്‍ നിര്‍മാല്യം എന്ന […]
The post ജെ.സി ഡാനിയേല്‍ പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക് appeared first on DC Books.