ആധുനികതയ്ക്ക് ശേഷം മലയാളകഥയിലുണ്ടായ ആശയപരവും രചനാപരവുമായ മുന്നേറ്റത്തിന് പ്രധാന കാരണം ജീവിതോന്മുഖമായ അനുഭവതലം കഥയില്‍ തിരിച്ചുവന്നു എന്നതാണ്. സാധാരണ മനുഷ്യന്‍ നേരിടുന്ന വൈയക്തികവും വൈകാരികവുമായ പ്രശ്‌നങ്ങളെല്ലാം സത്യസന്ധമായി കഥകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അങ്ങനെ കഥാസാഹിത്യത്തില്‍ വ്യത്യസ്തമായ നിരവധി പുതുധാരകള്‍ പ്രത്യക്ഷപ്പെട്ടു. ആ പുതുധാരയുടെ വക്താക്കളില്‍ ഒരാളാണ് കെ.എ.സെബാസ്റ്റ്യന്‍. സാധാരണ ജീവിതമുഹൂര്‍ത്തങ്ങളിലെ ധര്‍മ്മസങ്കടങ്ങള്‍ അസാധാരണമായി പകര്‍ന്നുതരുന്നവയാണ് സെബാസ്റ്റ്യന്റെ കഥകള്‍. മനുഷ്യാനുഭവങ്ങളോടൊപ്പം മിത്തിന്റെയും ചരിത്രത്തിന്റെയും സമഞ്ജസമായ വിനിമയത്തിലൂടെ കഥയെ സാര്‍വ്വജനീനമാക്കുകയാണ് തന്റെ രചനകളിലൂടെ സെബാസ്റ്റ്യന്‍ ചെയ്തത്. രണ്ടര പതിറ്റാണ്ടെടുത്ത് അദ്ദേഹം […]
The post കെ.എ.സെബാസ്റ്റ്യന്റെ കഥാലോകം ഒരു പുസ്തകത്തില്‍ appeared first on DC Books.







