ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. 45 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗോരഖ്പൂര്‍ കൃഷക് എക്‌സ്പ്രസ്, ലഖ്‌നൗ ബറൗണി എക്‌സ്പ്രസിനു പിന്നിലിടിച്ചാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും കൂടാമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 30ന് ഗൊരഖ്പൂര്‍ കാന്ത് സ്‌റ്റേഷനില്‍ വച്ചായിരുന്നു അപകടം. ട്രെയിനുകളില്‍ ഒന്നിന്റെ ട്രാക്ക് മുന്നറിയിപ്പില്ലാതെ മാറിയതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെത്തുടര്‍ന്ന് ഗോരഖ്പൂര്‍ – വരാണസി റയില്‍ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ ബറൂണി എക്‌സ്പ്രസിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റി. പരിക്കേറ്റവരെ […]
The post ഉത്തര്‍ പ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 12 മരണം; 45 പേര്‍ക്ക് പരിക്ക് appeared first on DC Books.