പരമ്പരാഗത കവിതാ സങ്കല്‍പത്തില്‍ നിന്നു തന്നെയല്ല സമകാലിക കവിതയില്‍ നിന്ന് പോലും തികച്ചും വ്യത്യസ്തത പുലര്‍ത്തുന്ന കവിതകളാണ് എല്‍ തോമസുകുട്ടിയുടേത്. അഴങ്ങളില്‍ ഒറ്റപ്പെട്ട നവീനകവിതയുടെ മാറുന്ന മുഖമുള്ള കവിതകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് എല്‍ തോമസുകുട്ടിയുടെ ഇന്‍സിലിക്ക. മാറുന്ന കാലത്തെ അടയാളപ്പെടുത്തുക, വ്യാഖ്യാനിക്കുക എന്ന പ്രയാസമേറിയ ദൗത്യം നവകവിതയില്‍ നിര്‍വഹിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇന്‍സിലിക്കയിലെ ഓരോ കവിതയിലും അത് ചെയ്യുന്നത് തികച്ചും വ്യത്യസ്തമായ രീതികളിലൂടെയും ബിംബസംവിധാനങ്ങളില്‍ കൂടെയുമാണ്. പുതിയ കാലത്തിന്റെ സ്പര്‍ശത്തെ വ്യത്യസ്തമായ രീതിയില്‍ അനുവാചകനിലെത്തിക്കുന്ന അനുഭവമാണ് ഇന്‍സിലിക്കയിലെ കവിതകള്‍ സമ്മാനിക്കുന്നത്. ഭാഷയോടുള്ള […]
The post ഭാഷയിലെ പ്രതിപക്ഷമാകുന്ന കവിതകള്‍ appeared first on DC Books.