ദ്രുപദമഹാരാജാവ് തന്നെ അപമാനിച്ച ദ്രോണരെ വകവരുത്താന്‍ കഴിവുള്ള പുത്രലാഭത്തിനായി ഒരു യാഗം നടത്തി. യാഗാഗ്നിയില്‍ നിന്ന് ഒരു യവസുന്ദരി ഉയര്‍ന്നു വന്നു. ഇരുണ്ട നിറമായതിനാല്‍ അവള്‍ക്ക് കൃഷ്ണയെന്ന് പേരിട്ടു. ദ്രുപദമഹാരാജാവിന്റെ പുത്രിയായതിനാല്‍ ദ്രൗപദിയെന്നും അവള്‍ അറിയപ്പെട്ടു. അച്ഛന്റെ പ്രതികാരാഗ്നിക്ക് ഉപകരണമായ അവള്‍ ജീവിതകാലം മുഴുവന്‍ അന്ധിപരീക്ഷകള്‍ക്ക് വശംവദയായി. അഞ്ചു ഭര്‍ത്താക്കന്മാര്‍ക്ക് ജനിക്കുന്ന അഞ്ചു മക്കളുടേയും ജഡം കണ്‍മുന്നില്‍ ദ്രൗപദിയ്ക്ക് കാണേണ്ടി വരുന്നു. ജീവിതത്തിലുടനീളം അപമാനം സഹിക്കേണ്ടി വരുന്ന അവള്‍ക്ക് അവസാനം മരിച്ചുവീഴുമ്പോഴും സ്വന്തം ഭര്‍ത്താവില്‍ നിന്ന് ആരോപണമേല്‍ക്കേണ്ടി […]
The post ദ്രുപദ പുത്രിയായ ദ്രൗപദിയുടെ ജീവിതം appeared first on DC Books.