പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ശശി തരൂരിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. മോദിയെ പ്രശംസിക്കുന്നത് ശശി തരൂര്‍ അവസാനിപ്പിക്കണമെന്ന് കെപിസിസി ഉപാധ്യക്ഷന്‍ എം.എം ഹസന്‍ പറഞ്ഞു. തരൂരിനെതിരെ അച്ചടക്കനടപടി ആലോചനയിലുണ്ടെന്ന് പറഞ്ഞ ഹസന്‍ കെപിസിസി പ്രസിഡന്റുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പറഞ്ഞു. മോദിയുടെ വര്‍ഗീയ അജന്‍ഡയുടെ ഭാഗമാകുകയാണ് ശശി തരൂരെന്ന് എം.ലിജു ആരോപിച്ചു. സ്വച്ഛഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമാകുന്നത് പ്രതിഷേധാര്‍ഹമെന്നും ലിജു പറഞ്ഞു. മോദിയുടെ രാഷ്ട്രീയം തരൂര്‍ മനസിലാക്കണം. വിഷയം എഐസിസിയുടെയും കെപിസിസിയുടെയും ശ്രദ്ധയില്‍പെടുത്തുമെന്നും ലിജു […]
The post മോദിയെ പ്രശംസിക്കുന്നത് ശശി തരൂര്‍ അവസാനിപ്പിക്കണം: ഹസന്‍ appeared first on DC Books.