കുടിയേറ്റക്കാരുടെയും കുടിയന്മാരുടെയും ഗ്രാമമായ പൂമലയില്‍ ഒരു കുടിയനായ മാഷിന്റെ മകനായി ജനിച്ച്, ചെറുപ്പത്തില്‍ തന്നെ മദ്യത്തിന്റെ രുചിയറിഞ്ഞ് മുഴുക്കുടിയനും മദ്യാസക്ത രോഗിയുമായിത്തീര്‍ന്ന ജോണ്‍സണ്‍ തന്റെ കുടിക്കഥകള്‍ വായനക്കാര്‍ക്കു മുമ്പില്‍ കുമ്പസാരിച്ചപ്പോള്‍ പിറന്ന ശ്രദ്ധേയമായ കൃതിയാണ് കുടിയന്റെ കുമ്പസാരം: ഒരു മദ്യപാനാസക്ത രോഗിയുടെ ആത്മകഥ. 2012ല്‍ പ്രസിദ്ധീകരിച്ച പുസ്തകം വായനക്കാര്‍ ആവേശപൂര്‍വ്വമാണ് ഏറ്റെടുത്തതുത്തത്. ചുരുങ്ങിയ കാലയളവില്‍ തന്നെ ആ പുസ്തകത്തിന്റെ മൂന്നാം പതിപ്പ് വായനക്കാരുടെ മുന്നില്‍ എത്തുകയാണ്. നീണ്ടകാലത്തെ മദ്യപാന ജീവിതത്തിനു ശേഷം മരിക്കുന്നതാണ് ഉചിതമെന്ന് ജോണ്‍സണ്‍ തീരുമാനിച്ചു. […]
The post ഒരു കുടിയന്റെ ആത്മകഥ appeared first on DC Books.