”മനുഷ്യരെല്ലാവരും നാലു ചുമരുകള്‍ക്കുള്ളില്‍ ബന്ധിക്കപ്പെട്ടവരാണ്. കൂപ മണ്ഡൂകങ്ങള്‍… അവിടെനിന്ന് പുറത്തിറങ്ങിയാലേ യഥാര്‍ത്ഥ ജീവിതമെന്തെന്ന് ബോധ്യമാകൂ…” പരമ്പരാഗതമായി കേട്ടു വരുന്ന ഈ ആവര്‍ത്തന പല്ലവിയുടെ പൊളിച്ചെഴുത്താണ് തന്റെ കന്നി സംവിധായക സംരംഭമായ ഷട്ടറിലൂടെ ജോയ് മാത്യു നിര്‍വ്വഹിക്കുന്നത്. ജീവിതമെന്തെന്ന് ബോധ്യമാകണമെങ്കില്‍ നാലു ചുമരുകള്‍ക്കുള്ളില്‍ കുടുങ്ങണമെന്ന് അദ്ദേഹം പറയുന്നു. അടച്ചിട്ട മുറിക്കുളില്‍നിന്ന് പുറത്തേക്കു നോക്കുമ്പോള്‍ പല ഉള്‍ക്കാഴ്ചകളും സാധ്യമാകുമെന്ന് തന്റെ സിനിമയിലൂടെ അദ്ദേഹം ബോധ്യപ്പെടുത്തുന്നു. നല്ല സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് സെല്ലുലോയ്ഡിനു പിന്നാലേ ഷട്ടറിലൂടെ ഇരട്ടിമധുരം നല്‍കിയാണ് ഫെബ്രുവരി മാസം [...]
The post ഷട്ടറിനുള്ളിലെയും പുറത്തെയും ജീവിതക്കാഴ്ചകള്‍ appeared first on DC Books.












