കഥ പറയുമ്പോള്‍, 916 തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം എം.മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സുരേഷ്‌ഗോപിയും വിനീത് ശ്രീനിവാസനും ഒന്നിക്കുന്നു. മൈ ഗോഡ് എന്നുപേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയാവുന്നത് മിയയാണ്. എം.മോഹനന്റെ മുന്‍ ചിത്രങ്ങള്‍ പോലെതന്നെ സാമൂഹ്യപ്രസക്തിയുള്ള ചിത്രത്തില്‍ ഐടി കമ്പനി സി.ഇ.ഒയുടെ വേഷമാണ് സുരേഷ്‌ഗോപിയ്ക്ക്. ഒരു സൈക്കോളജിസ്റ്റിന്റെ വേഷത്തിലാണ് മിയ എത്തുന്നത്. സാം തോട്ടുങ്കല്‍ എന്ന പതിനഞ്ചു വയസ്സുകാരനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നവാഗതരായ നിജോയും ജിയോയും ചേര്‍ന്ന് തിരക്കഥ രചിക്കുന്ന ചിത്രം തൊടുപുഴയില്‍ ചിത്രീകരിക്കും […]
The post സുരേഷ്‌ഗോപിയും വിനീത് ശ്രീനിവാസനും ഒന്നിക്കുന്നു appeared first on DC Books.