കാവ്യതലൈവന് എന്ന തമിഴ് വാക്ക് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്താല്‍ കലാപ്രതിഭ എന്നൊക്കെയാണ് അര്‍ത്ഥം വരേണ്ടത്. പക്ഷെ കാവ്യതലൈവന് എന്ന സിനിമ മലയാളത്തിലേക്ക് മൊഴിമാറ്റി എത്തുമ്പോള്‍ അതിന്റെ പേര് പ്രതിനായകന് എന്നാണ്. മലയാളത്തിലെ യുവ സൂപ്പര്‍താരം പൃഥ്വിരാജ്, സിദ്ധാര്‍ത്ഥ്, വേദിക തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാവ്യതലൈവന് സംവിധാനം ചെയ്തത് വസന്തബാലനാണ്. എ.ആര്.റഹ്മാന് സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങള്‍ ഇപ്പോള്‍ തന്നെ സൂപ്പര്‍ഹിറ്റാണ്.
The post തമിഴിന്റെ കാവ്യതലൈവന് മലയാളത്തില്‍ പ്രതിനായകന് appeared first on DC Books.