‘സാഹിത്യരചന ക്ഷമയുടെ കലയാണ്. എഴുതുന്നതെല്ലാം വെട്ടലും തിരുത്തലുമായി അവഗണിക്കപ്പെട്ടാലും നാം കൂടുതല്‍ ശക്തമായ ഒരടിത്തറയില്‍ വളരുകയാണ് ചെയ്യുന്നത്.’ പ്രവാസികളുടെ കയ്‌പ്പേറിയ ജീവിതാനുഭവങ്ങള്‍ വരകച്ചുകാട്ടിയ ആടുജീവിതത്തിന്റെ ഗ്രന്ഥകര്‍ത്താവും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ബെന്യാമിന്‍ മനസുതുറക്കുന്നു. വായനയും അനുഭവവും കൈമുതലാക്കി മുന്നേറുകയാണ് ചെയ്യേണ്ടതെന്നും പച്ചജീവിതത്തില്‍നിന്നു കഥകള്‍ മെനയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര പുസ്തകമേളയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ‘ബെന്നി എന്ന നാമം ബൈബിളില്‍പോലും ബെന്യാമിന്‍ എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാണ് തൂലികാനാമത്തില്‍ അറിയപ്പെടാന്‍ താന്‍ ആഗ്രഹിച്ചത്.’ മുല്ലപ്പൂനിറമുള്ള പകലുകളും അല്‍-അറേബ്യന്‍ […]
The post പച്ചജീവിതത്തില്‍നിന്ന് കഥകള്‍ക്കായി കണ്ണുതുറക്കുക: ബെന്യാമിന്‍ appeared first on DC Books.