അനുഭവങ്ങളെ ഭാവനയുടെ ലോകത്ത് തുറന്നുവിട്ട് എഴുത്തിലേക്ക് ആവാഹിക്കാന്‍ കഴിയാത്തിടത്തോളം എല്ലാ എഴുത്തും അപൂര്‍ണ്ണമാണെന്ന് എന്‍.എസ്.മാധവന്‍ പറഞ്ഞു. ഡി സി അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് കനകക്കുന്നില്‍ നടന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എഴുത്ത് അവസാനിക്കുന്നിടത്ത് വായന ആരംഭിക്കുകയും എഴുത്ത് ആരംഭിക്കുന്നിടത്ത് അനുഭവം അവസാനിക്കുകയും ചെയ്യുന്നു. സാക്ഷരത, പ്രതിശീര്‍ഷ വരുമാനം, വായനോപാധികള്‍ എന്നിവയിലുണ്ടായ വളര്‍ച്ച് വായനയുടെ വളര്‍ച്ചയെ സഹായിച്ചു. എഴുത്തിനെക്കുറിച്ചല്ല ചര്‍ച്ച ചെയ്യേണ്ടത്, വയന എവിടെ നില്‍ക്കുന്നുവെന്നതാണെന്നും എന്‍.എസ്.മാധവന്‍ പറഞ്ഞു. നാല്‍പ്പത്തിയഞ്ചു വര്‍ഷത്തെ എഴുത്തുജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് മതമൗലികവാദികളില്‍ നിന്നുള്ള […]
The post അനുഭവങ്ങളെ പൂര്‍ണ്ണമായും ആവാഹിക്കാത്ത എഴുത്ത് അപൂര്‍ണ്ണം-എന്‍.എസ്.മാധവന്‍ appeared first on DC Books.