ഗാന്ധിയനും ഭൂദാനപ്രസ്ഥാനത്തിന്റെ പോഷകനുമായ വിനോബ ഭാവെ മാഹാരാഷ്ട്രയിലെ ഗഗോദാ ഗ്രാമത്തില്‍ 1895 സെപ്റ്റംബര്‍ 11ന് ജനിച്ചു. ബാല്യകാലം കഴിച്ചുകൂട്ടിയത് ബറോഡയിലായിരുന്നു. അധ്യാപകന്‍ എന്നര്‍ഥമുള്ള ആചാര്യ എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്. പവ്‌നര ആശ്രയമായിരുന്നു പ്രവര്‍ത്തന കേന്ദ്രം. 1950ല്‍ സര്‍വ്വോദയ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി. 1951ല്‍ ഭൂദാന്‍ പ്രസ്ഥാനത്തിന് രൂപം കൊടുത്തു. വന്‍കിട ഭൂവുടമകളില്‍ നിന്നും സംഭാവനയായിക്കിട്ടുന്ന ഭൂമി ഭൂരഹിതരായ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. ഇന്ത്യമുഴുവന്‍ സഞ്ചരിച്ച് 42 ലക്ഷം ഹെക്ടര്‍ ഭൂമി ദാനമായി സ്വീകരിക്കുവാന്‍ ഭാവെയ്ക്ക് സാധിച്ചു. ശേഖരിച്ച ഭൂമി വിതരണം […]
The post ആചാര്യ വിനോബ ഭാവേയുടെ ചരമവാര്‍ഷികദിനം appeared first on DC Books.