തപിച്ചു നിറയാനും മറിയാനും കലങ്ങാനുമുള്ളതാണ് ഏത് അനുരാഗവും. അനുരാഗത്തിലാഴുമ്പോള്‍ ശരീര സുഗന്ധം പറന്നുപോകുന്നു. മുഖവടിവുകളും ശരീരസ്ഥലങ്ങളും ആത്മാവിന്റെ പ്രണയസംഗീതവും ലയവും ഓര്‍ത്തെടുക്കാന്‍ പാടുപെട്ട് പരവശരായി നിങ്ങള്‍ വീണുപോകുന്നു. വീണ്ടും കണ്മുമ്പില്‍ ആ രൂപമെത്തുമ്പോള്‍ തമ്മില്‍ കാണാനും കണ്ടുനിറയാനും രണ്ട് കണ്ണുകള്‍ മതിയാവുന്നില്ലെന്ന് തിരിച്ചെറിയുന്നു. കേള്‍ക്കാന്‍ കാതും തൊട്ടറിയാന്‍ വിരലും അസമര്‍ത്ഥമാകുന്നുവെന്ന് കണ്ട് വ്യാകുലപ്പെടുന്നു. പ്രണയോന്മാദത്തിന്റെ പീഠഭൂമിയില്‍ നിന്നുകൊണ്ട് പ്രണയിതാക്കള്‍ ആത്മാവിഷ്‌കാരം നേടുന്ന കാവ്യമുദ്രകള്‍ക്ക് മലയാളത്തില്‍ പഞ്ഞമില്ല. പഴയ തലമുറയില്‍ പെട്ട കവികള്‍ മുതല്‍ ഇന്നത്തെ കാലഘട്ടത്തിലുള്ളവര്‍ വരെ […]
The post മലയാളത്തിന്റെ പ്രണയകവിതകള്‍ appeared first on DC Books.