ആഗ്രഹിച്ച വേഗത്തില്‍ മുന്നോട്ടു നീങ്ങാന്‍ സാര്‍ക്ക് രാഷ്ട്രങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സാര്‍ക്ക് രാഷ്ട്രങ്ങളുടെ മുന്നേറ്റത്തിന് തടസമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേപ്പാളിലെ കഠ്മണ്ഡുവില്‍ ആരംഭിച്ച പതിനെട്ടാമത് സാര്‍ക്ക് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിലൂടെ വളര്‍ന്നു വന്നവയാണ് സാര്‍ക്ക് രാജ്യങ്ങള്‍. എന്നാല്‍ ലോകത്തില്‍ ഇന്ന് ഏതു സ്ഥാനത്താണ് ദക്ഷിണേഷ്യ എന്ന് അദ്ദേഹം ചോദിച്ചു. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണം വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഒരു നല്ല അയല്‍ക്കാരനുണ്ടെങ്കില്‍ ആഗോളതലത്തില്‍ പല കാര്യങ്ങളും നേടാന്‍ കഴിയുമെന്നും […]
The post സാര്‍ക്ക് രാജ്യങ്ങളുടെ മുന്നേറ്റത്തിന് അഭിപ്രായ ഭിന്നതകള്‍ തടസമായി: മോദി appeared first on DC Books.