ലോകവും കവിയും തമ്മിലുള്ള ഇണക്കമോ പിണക്കമോ ആണ് കവിക്ക് കവിത. അതിന്റെ തീവ്രതയ്ക്കനുസരിച്ച് കവിതയുടെ തീവ്രതയ്ക്കും മാറ്റങ്ങളുണ്ടാകുന്നു. ഇത്തരത്തില്‍ തീവ്രമായ അനുഭവം അനുവാചകന് പകര്‍ന്ന് നല്‍കുന്ന കവിതകളാണ് കെ. രാജഗോപാലിന്റെ കവിതകളുടെ സവിശേഷത. ഇത്തരത്തിലുള്ള ഏതാനും കവിതകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് പിന്നാമ്പുറം. പിന്നാമ്പുറം, ചേര്, എഴുതപ്പെട്ടത്, കുളിക്കടവ്, ജപ്തി, തേയില, ഉള്ളടക്കം, കല്ലുവഴി, ചര്‍ക്ക, വായന, നൈഷധം എന്നിങ്ങനെ 42 കവിതകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. വിവരണമല്ല ചുരുക്കലാണ് രാജഗോപാലിന്റെ രീതി. എത്ര ഒതുക്കാമോ അത്രയും ഒതുക്കുക എന്നതാണ് […]
The post തീവ്രാനുഭവം സമ്മാനിക്കുന്ന കവിതകള്‍ appeared first on DC Books.