മറ്റ് ജീവികള്‍ക്കില്ലാത്ത വിശേഷബുദ്ധിയാണ് മനുഷ്യനെ ഈ പ്രപഞ്ചത്തില്‍ വേറിട്ടുനിര്‍ത്തുന്നത്. അവന്റെ ജീവിതം നന്നാക്കുവാന്‍ മാത്രമാണ് പ്രപഞ്ചശക്തി ഈ സവിശേഷത നല്‍കിയിരിക്കുന്നതെങ്കിലും ഈ വിശേഷബുദ്ധി സ്വയം നശിക്കാനായി പലരും ഉപയോഗിക്കുന്നു. ഒരു ന്യൂനപക്ഷമാകട്ടെ, മറ്റുള്ളവരെ നശിപ്പിക്കാനാണ് സ്വന്തം തലച്ചോര്‍ ഉപയോഗിക്കുന്നത്. കുറ്റകൃത്യങ്ങളുടെയും തീവ്രവാദത്തിന്റെയും വ്യാപനം ഒരു വലിയ ആപത്തിന്റെ ദു:സൂചനയാണ് ലോകത്തിന് നല്‍കുന്നത്. പ്രലോഭനങ്ങളിലും കുറ്റവാസനകളിലും വഴുതി വീഴാതെ മിഴിവാര്‍ന്ന സ്വഭാവത്തിനുടമകളായി വളരുന്ന വ്യക്തികള്‍ നിറഞ്ഞ ഒരു സമൂഹത്തിനു മാത്രമേ ഇന്നീ ലോകത്തില്‍ സമഗ്രമായ ഒരു മാറ്റം സാധിക്കൂ. […]
The post മികച്ച വ്യക്തിത്വത്തിലൂടെ മികവുറ്റ ലോകം appeared first on DC Books.