പക്ഷികള്‍,മൃഗങ്ങള്‍, ഉറുമ്പുകള്‍ എന്നിങ്ങനെ എല്ലാ ജീവികള്‍ക്കും പ്രയപ്പെട്ടവനാണ് തനിയന്‍. അവന്റെ കൂട്ടുകാരും ഇവരെല്ലാം തന്നെ. രാജകൊട്ടാരത്തിലെ അരുമി രാജകുമാരിയെ കണ്ടെത്തുക എന്ന അവന്റെ ദൗത്യത്തിന് അവനോടൊപ്പം നില്‍ക്കുന്നതും അവര്‍ തന്നെയാണ്. തനിയന്റെയും ഈ ജീവികളുടെയും കഥകള്‍ വിവരിക്കുന്ന പുസ്തകമാണ് തനിയനും സ്‌നേഹപ്പക്ഷികളും. കഥയില്‍ തനിയന്‍ ഒരു പ്രകൃതി സ്‌നേഹിയാണ്. തന്റെ രാജ്യത്തെ വഴിയോരങ്ങളില്‍ വൃക്ഷ തൈകള്‍ നട്ട് പരിപാലക്കുക എന്നതാണ് തനിയന്റെ പ്രധാന ജോലി. അതിനാല്‍ തന്നെ തനിയന്‍ എന്ന പ്രധാന കഥാപാത്രത്തിലൂടെ കുട്ടികളില്‍ പ്രകൃതി സ്‌നേഹം [...]
The post തനിയനും സ്‌നേഹപ്പക്ഷികളും appeared first on DC Books.









